Keralam

ഉപരാഷ്ട്രപതിയുടെ സന്ദർശനം; ‘ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ല’; പരസ്യ പ്രതികരണത്തിനില്ലെന്ന് ജി സുകുമാരൻ നായർ

മന്നം സമാധിയിൽ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന് സന്ദർശനാനുമതി നിഷേധിച്ചതിൽ വിശദീകരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശരിയായ രീതിയിൽ അനുമതി ചോദിച്ചില്ലെന്നും പുഷ്പാർച്ചനയുടെ കാര്യത്തിൽ നേരത്തെ അനുമതി തേടിയില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് ഇല്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. […]

District News

കേസ് തീര്‍ന്നിട്ടില്ലല്ലോ?; തന്ത്രിയുടെ വിഷയത്തില്‍ നിലപാടു മാറ്റമില്ലെന്ന് എന്‍എസ്എസ്

കോട്ടയം: ശബരിമല സ്വര്‍ണപ്പാളി കേസില്‍ തന്ത്രി രാജീവര് കണ്ഠരരുടെ വിഷയത്തില്‍ പഴയ നിലപാട് തന്നെയാണ് എന്‍എസ്എസിനുള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേസില്‍ പുതിയ നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ല. കേസ് തുടരുകയാണല്ലെയെന്നും അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ‘ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നടത്തുന്നതും […]

District News

‘വിശ്വാസത്തെ തകര്‍ത്തുകൊണ്ടല്ല പുരോഗമനം’; യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ പ്രതീക്ഷ: സുകുമാരന്‍ നായര്‍  

കോട്ടയം: ശബരിമല യുവതീപ്രവേശനത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് എന്‍എസ്എസ്. ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് സമുദായത്തിന്റെ നിലപാട്. സുപ്രീംകോടതിയിലെ കേസില്‍ തീരുമാനം ഉണ്ടാകാതിരിക്കെ തന്നെ, സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചാറു കൊല്ലമായി പഴയ ആചാരക്രമങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ നടത്തിക്കൊണ്ടുപോയിരുന്നത്. ആ സാഹചര്യത്തില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും പഴയ സാഹചര്യത്തിന് അനുകൂലമായ നിലപാട് […]

District News

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ നിലപാട് താത്കാലികമോ സ്ഥിരമാണോ എന്ന് ഇതോടെ അറിയാം, ജി സുകുമാരൻ നായർ

ശബരിമല യുവതീപ്രവേശന ഹർജി പരിഗണിക്കുന്നതിൽ പ്രതികരിച്ച് എൻ എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സർക്കാർ മുൻപത്തെ നിലപാട് മാറ്റിയിട്ടുണ്ട് എന്നാൽ അത് താത്കാലികമോ സ്ഥിരമാണോ എന്ന് ഇതോടെ അറിയാമെന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസ് മാത്രമാണ് ഈ കേസിലെ കക്ഷി. സർക്കാർവൃത്തങ്ങളുമായി ഈ വിഷയത്തിൽ ബന്ധപ്പെട്ടിട്ടില്ല. ആദ്യം […]

District News

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍

കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. സതീശന്റെ വാക്കും പ്രവൃത്തിയും രണ്ടാണ്. സമുദായ സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടിയില്‍ ഇടപെടേണ്ടെന്നാണ് സതീശന്റെ നിലപാട് ഏങ്കില്‍ സമുദായ സംഘടനകളെ തേടി എത്തരുതെന്നും ജി സുകുമാരന്‍ നായര്‍ തുറന്നടിച്ചു. വി […]

Keralam

എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം കാലഘട്ടത്തിന്റെ ആവശ്യം; തുഷാർ വെള്ളാപ്പള്ളി വന്നാൽ മകനെ പോലെ സ്വീകരിക്കും’: ജി സുകുമാരൻ നായർ

എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജി സുകുമാരൻ നായർ. എസ്എൻഡിപിയുടെ നിലപാടിനോട് എൻഎസ്എസ് യോജിക്കുന്നു. SNDP പ്രതിനിധിക്ക് പെരുന്നയിലേക്ക് സ്വാഗതം. SNDPയും NSSഉം പ്രബല സമുദായങ്ങളാണ്. എൻഎസ്എസിന് ഇലക്ഷൻ ഒരു പ്രശ്നമല്ല. തിരഞ്ഞെടുപ്പിൽ സമദൂരമാണ് നിലപാട്. അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ടുള്ള വിയോജിപ്പാണ്. അടിസ്ഥാന മൂല്യങ്ങളിൽ ഒന്നാണ് സമദൂരമെന്നും സുകുമാരൻ […]

District News

അന്വേഷണം ശരിയായ ദിശയിലെന്ന് ജി സുകുമാരന്‍ നായര്‍; തന്ത്രി തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഇപ്പോള്‍ ഊഹിക്കാനാവില്ല

കോട്ടയം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നാണ് എന്‍എസ്എസ് വിശ്വസിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വ്യക്തിയുടെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാന്‍ എന്‍എസ്എസ് ആഗ്രഹിക്കുന്നില്ല. തന്ത്രി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഊഹിക്കാന്‍ […]

Keralam

‘സുകുമാരന്‍ നായരെ കാണാന്‍ പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, നേതാക്കളുടെ സന്ദര്‍ശനം വ്യക്തിപരം’വിഡി സതീശന്‍

തിരുവനന്തപുരം: പെരുന്നയില്‍ എത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കോണ്‍ഗ്രസ് നേതാക്കള്‍ കണ്ടത് വ്യക്തിപരമായ സന്ദര്‍ശനമെന്ന് പ്രതിപക്ഷ നേതാവ്  വിഡി സതീശന്‍. എസ്എന്‍ഡിപിയുടെയോ എന്‍എസ്എസിന്റെയോ, ഏതെങ്കിലും സമുദായ നേതാക്കളുമായോ കൂടിക്കാഴ്ച നടത്തുന്നതിന് യുഡിഎഫോ കോണ്‍ഗ്രസോ യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല. ഇത്തരം സന്ദര്‍ശനം നടത്താന്‍ പാര്‍ട്ടി ആരെയും […]

District News

എൻഎസ്എസുമായി അനുനയനീക്കം ശക്തമാക്കി കോൺഗ്രസ്; ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.രാഷ്ട്രീയ നിലപാടും ചർച്ചയായി. ഇന്നലെ വൈകീട്ട് നടന്ന കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. പിജെ കുര്യനും,കൊടിക്കുന്നിൽ സുരേഷും നേരത്തെ സുകുമാരൻ നായരെ സന്ദർശിച്ചിരുന്നു. കോൺഗ്രസിനും ബിജെപിക്കുമെതിരെ […]

Keralam

‘ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങുന്നത് അടുത്ത ജനറൽ സെക്രട്ടറിയാകാൻ’; വിമർശനവുമായി പത്തനംതിട്ടയിലെ എൻഎസ്എസ് കരയോഗം

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരസ്യ വിമർശനവുമായി പത്തനംതിട്ട മയിലാടുപ്പാറയിലെ എൻഎസ്എസ് കരയോഗം. ഗണേഷ് കുമാർ സുകുമാരൻ നായരുടെ മൂട് താങ്ങി നിൽക്കുന്നത് അടുത്ത ജനറൽ സെക്രട്ടറി ആകാനാണെന്നാണ് കരയോഗം വൈസ് പ്രസിഡന്റ് ഹരീഷന്റെ വിമർശനം. സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നും ആവശ്യം. […]