നിയമസഭയിലേക്ക് മത്സരിക്കാന്‍ കേന്ദ്രമന്ത്രി; ജോര്‍ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകും
കോട്ടയം: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിയമസഭയിലേക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ട്. കാഞ്ഞിരപ്പള്ളിയില്‍ ബിജെപി സ്ഥാനാര്‍ഥിയാകും. മണ്ഡലത്തില്‍ കേന്ദ്രീകരിക്കാന്‍ ദേശീയ നേതൃത്വം ജോര്‍ജ് കുര്യന് നിര്‍ദേശം നല്‍കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിരുന്നു. മുന്‍ കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനമായിരുന്നു ബിജെപി സ്ഥാനാര്‍ഥി. ഇത്തവണ […]
