
ടാക്സിയിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക്; മന്ത്രിസ്ഥാനത്തേക്കുളള സർപ്രൈസ് എൻട്രിയെക്കുറിച്ച് ജോർജ് കുര്യൻ
ന്യൂഡൽഹി: കേരളത്തിന് പ്രത്യേകിച്ച് ഏറ്റുമാനൂർക്കാർക്ക് ബിജെപിയുടെ സമ്മാനമായിരുന്നു മുതിർന്ന നേതാവ് ജോർജ് കുര്യന്റെ കേന്ദ്രമന്ത്രിസ്ഥാനം. പാർലമെന്ററി മോഹങ്ങളില്ലാതെ സംഘടനാ ചുമതലകളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ലഭിച്ച അംഗീകാരമായിരുന്നു മന്ത്രിസ്ഥാനം. സത്യപ്രതിജ്ഞാദിനം വരെ ഇക്കാര്യം മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ആരും അറിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ കേന്ദ്രമന്ത്രിസഭയിലേക്കുളള കേരളത്തിന്റെ സർപ്രൈസ് എൻട്രിയായിരുന്നു ജോർജ് കുര്യൻ. […]