ജോർജിയയിൽ ഇന്ത്യക്കാരെ കന്നുകാലികളെ പോലെ പരിഗണിച്ചതായി വിനോദസഞ്ചാരി ;ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യം
കിഴക്കൻ യൂറോപ്യൻ രാജ്യമായ ജോർജിയ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിന് ഇരയായതായി പരാതി. അർമേനിയയ്ക്കും ജോർജിയയ്ക്കും ഇടയിലുള്ള പ്രധാന കരമാർഗമായ സഡഖ്‌ലോ അതിർത്തിയിൽ വെച്ചാണ് ഇന്ത്യക്കാർക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. നിയമാനുസൃതമായ രേഖകളും ,ഇ -വിസയും കൈയ്യിലുണ്ടായിരുന്നിട്ടും സഡഖ്‌ലോ അതിർത്തിയിൽ 56 ഇന്ത്യക്കാർ കടുത്ത അപമാനം നേരിട്ടു. […]
