District News

ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് പറയാൻ UDF; കോട്ടയത്ത് നാളെ വിശദീകരണ യോഗം

ആഗോള അയ്യപ്പസംഗമം, വികസന സദസ് എന്നീ വിഷയങ്ങളിൽ നാളെ കോട്ടയത്ത് വിശദീകരണ യോഗം നടത്താൻ യുഡിഎഫ്. തിരുനക്കരയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഉൾപ്പെടെ പങ്കെടുക്കും. എൻഎസ്എസ് സർക്കാർ അനുകൂല നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് കോട്ടയത്ത് വിശദീകരണ യോഗം. […]

Keralam

അയ്യപ്പ സംഗമം സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളി; സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത

സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സമസ്താ മുഖപത്രം. ആഗോള അയ്യപ്പ സംഗമം മത സമുദായ സംഘടനകളെ ഒപ്പം നിര്‍ത്താനുള്ള കൈവിട്ട കളിയെന്ന് സുപ്രഭാതം. എത്ര വെള്ളപൂശിയാലും പുള്ളിപുലിയുടെ പുള്ളി ഒരുനാള്‍ തെളിഞ്ഞു വരുമെന്നാണ് വിമര്‍ശനം. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേഷന്‍ മുസ്ലിം സമുദായത്തിനെതിരേ വിഷം ചീറ്റുന്ന വ്യക്തിയെന്ന് വിമര്‍ശനം.  […]

Keralam

‘ആളുകൂടുന്നതിലല്ല കാര്യം, അത് ആര്‍ക്കും പറ്റും’; ആഗോള അയ്യപ്പ സംഗമത്തിന് നേരെയുയര്‍ന്ന പരിഹാസങ്ങളെ പ്രതിരോധിച്ച് എന്‍എസ്എസ്

ആഗോള അയ്യപ്പ സംഗമത്തെ അനുകൂലിച്ച് നടത്തിയ പ്രതികരണത്തില്‍ കോണ്‍ഗ്രസിന് നേരെ വിമര്‍ശനമുന്നയിച്ചതില്‍ വിശദീകരണവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ആഗോള സംഗമത്തിലെ സദസ്സിലെ ഒഴിഞ്ഞ കസേരകള്‍ ചൂണ്ടിക്കാട്ടിയുള്ള കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും പരിഹാസത്തിന് ജി സുകുമാരന്‍ നായര്‍ മറുപടി പറഞ്ഞു. ആളുകൂടുന്നതിലല്ല കാര്യമെന്നും അത് ആര്‍ക്കും പറ്റുമെന്നും […]

Keralam

ആചാര സംരക്ഷണത്തിനായി കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്ന എന്‍എസ്എസ് നിലപാട്; പിണക്കം മാറ്റാന്‍ നീക്കങ്ങളുമായി കോണ്‍ഗ്രസ്

ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷത്തോട് അടുത്ത എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്. വിശ്വാസ സംബന്ധിയായ കാര്യങ്ങളില്‍ കോണ്‍ഗ്രസിന്റെ ഉറച്ച നിലപാട് വിശദീകരിക്കും. എന്‍എസിഎസിനെ ഒരു കാരണവശാലും പിണക്കേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. ഇതിനാല്‍ വിശ്വാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പാര്‍ട്ടിക്കുള്ള നിലപാട് പ്രധാന നേതാക്കള്‍ തന്നെ എന്‍എസ്എസിനെ അറിയിക്കും. വിശ്വാസികളുടെ അവകാശങ്ങള്‍ […]

No Picture
Keralam

‘യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിൽ വി.ഡി സതീശന് എന്താണ് പ്രശ്നം?’; മന്ത്രി സജി ചെറിയാൻ

ആഗോള അയ്യപ്പ സംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്താണ് പ്രശ്നമെന്ന് മന്ത്രി സജി ചെറിയാൻ. എല്ലാ മുഖ്യമന്ത്രിമാർക്കും കത്ത് അയച്ചു.മറുപടി ലഭിച്ചത് വായിച്ചു. യോഗി ആദിത്യനാഥന്റെ പേര് പറഞ്ഞാൽ മതന്യൂനപക്ഷങ്ങൾ പിന്തുണയ്ക്കുമെന്ന് വി ഡി സതീശൻ തെറ്റിദ്ധരിക്കുന്നെന്നും സജി […]

Keralam

‘ആഗോള അയ്യപ്പ സംഗമത്തിൽ ഉദ്ദേശിച്ച കാര്യം ലക്ഷ്യം കണ്ടു; സ്വർണ്ണപ്പാളി വിവാദം ചീറ്റിപ്പോയി’; പിഎസ് പ്രശാന്ത്

ആഗോള അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോർഡ് ഉദ്ദേശിച്ച കാര്യം ലക്ഷ്യം കണ്ടെന്ന് പ്രസിഡന്റ് പിഎസ് പ്രശാന്ത്. സംഗമത്തിൽ 4126 പേർ പങ്കെടുത്തു. ചീറ്റിപ്പോയി എന്ന പ്രചരണങ്ങളിൽ ഒരു കാര്യവുമില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ആഗോളസംഗമം സജീവമായി ചർച്ചയായതിൽ സന്തോഷമുണ്ടന്നും ഉദ്ഘാടന സമ്മേളനം കഴിഞ്ഞതിനുശേഷം പൊളിഞ്ഞു പോയി എന്ന […]

Keralam

മോദിയെക്കാൾ വർഗീയത തുപ്പുന്ന യോഗി ആദിത്യനാഥിനെ അയ്യപ്പ സംഗമത്തിൽ കൊണ്ടുവരാൻ സർക്കാർ ശ്രമിച്ചത് എന്തിന്?; പി വി അൻവർ

പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ വിമർശനവുമായി പി വി അൻവർ. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കാൾ വർഗീയത തുപ്പുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിയെ കൊണ്ടുവരാൻ എന്തിനാണ് സർക്കാർ ശ്രമിച്ചത് . താൻ ഒരു വർഗീയവാദി ആണെന്ന് നെറ്റി പട്ടം കെട്ടിയ ആളെ മുഖ്യമന്ത്രി കാറിൽ കയറ്റിയാണ് അവിടേക്ക് എത്തിച്ചത്. അയ്യപ്പ […]

Keralam

‘പിണറായി ഭക്തനാണോ?, സ്ത്രീകളെ ശബരിമലയിൽ കയറ്റിയതിൽ ഖേദിക്കുന്നുവെന്ന് പറയൂ’; രമേശ് ചെന്നിത്തല

സർക്കാരിന്റെ ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ”അയ്യപ്പൻ്റെ അനിഷ്ടം ഉണ്ടായി . കോടികൾ ചെലവഴിച്ചിട്ടും പരിപാടി പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ പാർട്ടിക്കാരെ മാത്രമാണ് എത്തിച്ചത്. കസേരകൾ എല്ലാം ഒഴിഞ്ഞുകിടന്നു, ചർച്ച ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല” – ചെന്നിത്തല പറഞ്ഞു. “ഇത് […]

Keralam

രാജീവ് ചന്ദ്രശേഖറിനെതിരെ ബിജെപിയില്‍ പടയൊരുക്കം; ആഗോള അയ്യപ്പസംഗമത്തില്‍ നിന്നും വിട്ടുനിന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് ആശങ്ക

ആഗോള അയ്യപ്പസംഗമത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം രാഷ്ട്രീയമായി തിരിച്ചടിക്കുമെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ക്ക് ആശങ്ക. ആഗോള അയ്യപ്പ സംഗമത്തില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനം സംസ്ഥാന അധ്യക്ഷന്‍ ഏകപക്ഷീയമായാണ് കൈക്കൊണ്ടതെന്നും വിശ്വാസികള്‍ക്കിടയില്‍ ഉണ്ടായിരുന്ന സ്വീകാര്യതയ്ക്ക് അത് മങ്ങലേല്‍പ്പിച്ചിരിക്കയാണ് എന്നുമാണ് ചില നേതാക്കളുടെ വിലയിരുത്തല്‍. തിരുവിതാംകൂര്‍ ദേവസ്വമാണ് ആഗോള അയ്യപ്പസംഗമത്തിന്റെ […]

Keralam

കെജെ ഷൈന്റെ പരാതിയില്‍ കേസെടുത്തത് നല്ല കാര്യം, ബാക്കിയുള്ളവരുടെ പരാതിയുടെ കാര്യമെന്തായി?; ഇത് സര്‍ക്കാരിന്റെ ഇരട്ടനീതിയെന്ന് പ്രതിപക്ഷ നേതാവ്

സിപിഐഎം നേതാവ് കെ ജെ ഷൈനുമായി ബന്ധപ്പെട്ട് നടന്ന അപവാദ പ്രചാരണം വന്നത് സിപിഐഎമ്മില്‍ നിന്നെന്ന വാദത്തിലുറച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി എസ് അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വ്യക്തിയുടെ യൂട്യൂബ് ചാനലില്‍ നിന്ന് വന്ന ആരോപണത്തിന്റെ പേരില്‍ തന്റെ നെഞ്ചത്ത് കയറുന്നതെന്തിനെന്ന് പ്രതിപക്ഷ […]