Keralam

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാം എന്ന ഉത്തരവിന് സ്റ്റേ ;ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ക്ഷേത്രങ്ങളിലെ തനത് ഫണ്ട് ഉപയോഗിക്കാം എന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിന് സ്റ്റേ. ദേവസ്വം കമ്മീഷണറുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ഹര്‍ജി അടുത്തഴ്ച്ച പരിഗണിക്കും. ദൗര്‍ഭാഗ്യകരമെന്നാണ് കോടതി ഈ ഉത്തരവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. എന്തിന് ഇത്തരം ഉത്തരവിറക്കിയെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിനോട് കോടതി […]

Keralam

‘അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണം’; കെസി വേണുഗോപാല്‍

ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് കെസി വേണുഗോപാല്‍ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കിയ […]

Keralam

‘അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം കൊള്ളയടിച്ചു; കേരളത്തിലെ വിശ്വാസികളോട് മറുപടി പറയണം’; വിഡി സതീശന്‍

അയ്യപ്പന്റെ നാല് കിലോ സ്വര്‍ണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമലയിലെ ദ്വാരപാലക ശില്‍പം നന്നാക്കാന്‍ ചെന്നൈയില്‍ കൊണ്ടുപോയി തിരിച്ചു വന്നപ്പോള്‍ നാല് കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത് എന്ന് ഹൈക്കോടതി തന്നെ […]

Keralam

‘ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കാൻ ക്ഷേത്ര ഫണ്ട് ഉപയോ​ഗിക്കാം’; നിർദേശവുമായി മലബാർ ദേവസ്വം ബോർഡ്

ആഗോള അയ്യപ്പ സംഗമം വിജയിപ്പിക്കാൻ ക്ഷേത്ര ഫണ്ട് ഉപയോഗിക്കാൻ നിർദേശവുമായി മലബാർ ദേവസ്വം ബോർഡ്. ക്ഷേത്ര ട്രസ്റ്റിമാരുടെയും, എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും, ക്ഷേത്ര ജീവനക്കാരുടെയും യാത്ര, ഭക്ഷണം, വാഹനങ്ങൾ എന്നിവയുടെ ചെലവുകൾ അതത് ക്ഷേത്രങ്ങൾ വഹിക്കണമെന്നാണ് നിർദ്ദേശം. ബോർഡ് അംഗങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും, ഏരിയ കമ്മിറ്റി അംഗങ്ങളുടെയും ചെലവ് ബോർഡിന്റെ തനത് […]

Keralam

ആഗോള അയ്യപ്പ സംഗമം; പമ്പയിൽ അവസാനഘട്ടങ്ങൾ ഒരുക്കങ്ങൾ നടക്കുന്നു

ആഗോള അയ്യപ്പ സംഗമത്തിന് ഇനി ഒരുനാൾ മാത്രം. ശനിയാഴ്ച രാവിലെ പത്തരയ്ക്ക് പമ്പ തീരത്തെ പ്രത്യേക വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ വിശദീകരിക്കാൻ മന്ത്രി വി എൻ വാസവൻ ഇന്ന് 12 മണിക്ക് പമ്പയിൽ മാധ്യമങ്ങളെ കാണും. പണിപൂർത്തിയാക്കി പ്രധാന വേദിയും മറ്റ് […]

Keralam

സർക്കാരിന് ആശ്വാസം;ആഗോള അയ്യപ്പ സംഗമം നടത്താം, ഹർജി തള്ളി സുപ്രീംകോടതി

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സുപ്രീംകോടതി ഇടപെട്ടില്ല. അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. പരിപാടിയുമായി മുന്നോട്ട് […]

Keralam

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ഹർജി സുപ്രീംകോടതി ബുധനാഴ്ച് പരിഗണിയ്ക്കും

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. ഹർജി ബുധനാഴ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വ്യക്തമാക്കി.അയ്യപ്പ സംഗമം 20-ാം തീയതി നടക്കുന്നതിനാൽ ഹർജി അടിയന്തിരമായി കേൾക്കണമെന്ന് ഹർജിക്കാരനായ മഹേന്ദ്ര കുമാറിൻ്റെ അഭിഭാഷകൻ ഇന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരുന്നു. […]

Keralam

ആഗോള അയ്യപ്പ സംഗമം; ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ശബരിമലയിൽ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണത്തിൽ ഇളവ് വരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അയ്യപ്പ സംഗമം നടക്കുന്ന ദിവസത്തെ വെർച്ച്വൽ ക്യൂ സ്ലോട്ടുകൾ ഇന്നലെ ബ്ലോക്ക് ചെയ്തിരുന്നു. 19,20 തീയതികളിൽ ആയിരുന്നു നിയന്ത്രണം. രണ്ടു ദിവസങ്ങളിൽ പതിനായിരത്തിൽ താഴെ ഭക്തർക്ക് […]

Keralam

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16 ന് ശബരിമല നട തുറക്കും; ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20 ന് പമ്പയിൽ

കന്നിമാസ പൂജകൾക്കായി സെപ്റ്റംബർ 16ന് ശബരിമല നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നി മാസം ഒന്നിന് (സെപ്റ്റംബർ 17) രാവിലെ അഞ്ചുമണിക്ക് ദർശനത്തിനായി നട തുറക്കും. കന്നിമാസ പൂജകൾ പൂർത്തിയാക്കി […]

Keralam

‘ആഗോള അയ്യപ്പ സംഗമം തടയണം, രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്ന പരിപാടി’; സുപ്രിം കോടതിയിൽ ഹർജി

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മറയാക്കി രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ നടത്തുന്ന പരിപാടിയെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഡോ. പി. എസ്. മഹേന്ദ്രകുമാറാണ് ഹർജി നൽകിയത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ദേവസ്വം ഫണ്ട് ഉപയോഗിക്കാൻ കഴിയില്ല. അയ്യപ്പ സംഗമ […]