Keralam

‘ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീം കോടതിയില്‍ അറിയിക്കും’; പി എസ് പ്രശാന്ത്

ശബരിമല സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞേക്കുമെന്ന് സൂചന. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീം കോടതിയില്‍ അറിയിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും സംബന്ധിച്ച് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. അത് […]

Keralam

ശബരിമലയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ നിലപാടിനെയും സ്വാഗതം ചെയ്യുന്നു; ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്

ആഗോള അയ്യപ്പ സംഗമത്തെ സ്വാഗതം ചെയ്‌ത് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്. ശബരിമലയുടെ ഉയർച്ചക്കും വളർച്ചക്കും വേണ്ടിയാണ് സംഗമം നടത്തുന്നത്. രാഷ്ട്രീയം കലർത്തുന്നത് അംഗീകരിക്കുന്നില്ലെന്നും ശബരിമലയുടെ വികസനത്തിനു വേണ്ടിയുള്ള എല്ലാ നിലപാടിനെയും സ്വാഗതം ചെയ്യുകയാണെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് വ്യക്തമാക്കി. രാഷ്ട്രീയ എതിര്‍പ്പുകള്‍ക്ക് ഇടയിലും സമുദായ സംഘടനകളുടെ പിന്തുണയാണ് ആഗോളഅയ്യപ്പ […]

Keralam

‘കഴിഞ്ഞ 3 വർഷത്തിൽ കുറഞ്ഞത് 2 തവണ ദർശനം നടത്തിയിരിക്കണം’; ആഗോള അയ്യപ്പ സംഗമത്തിന് പ്രവേശനം വ്യവസ്ഥകളോടെ

ആഗോള അയ്യപ്പ സംഗമത്തിന് പ്രവേശനം വ്യവസ്ഥകളോടെ. പൊതുജനങ്ങൾക്ക് ഉപാധികളോടെ  മാത്രം പ്രവേശനം നൽകും. പങ്കെടുക്കുന്നവർ മൂന്ന് വർഷത്തിനിടെ  കുറഞ്ഞത് രണ്ട് തവണ ദർശനം നടത്തിയിരിക്കണം.ശബരിമല വെർച്ചൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കൂ. തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത്  നൽകി തുടങ്ങി. സമുദായ സംഘടനകളെയും രാഷ്ട്രീയപാർട്ടികളെയും പ്രത്യേകം ക്ഷണിക്കും.500 […]

Keralam

അയ്യപ്പ സംഗമം ശബരിമലയിൽ സർക്കാരിന്റെ പ്രായശ്ചിത്തം; കെ സി വേണുഗോപാൽ

ആഗോള അയ്യപ്പ സംഗമം ശബരിമലയിൽ സർക്കാരിന്റെ പ്രായശ്ചിത്തമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അയ്യപ്പ സംഗമത്തിലെ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ ഇല്ല. അയ്യപ്പൻമാരെ ദ്രോഹിച്ച ചരിത്രമാണ് സർക്കാരിനുള്ളത്. ഈശ്വര വിശ്വാസികളായ സംഘടനകൾ പിന്തുണ നൽകുന്നത് സ്വാഭാവികമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ശബരിമലയിൽ കൂടുതൽ സൗകര്യം […]

Uncategorized

‘സമിതിയുടെ നേതൃത്വം തികഞ്ഞ അയ്യപ്പഭക്തരെ ഉള്‍ക്കൊള്ളുന്നതാവണം’ ; അയ്യപ്പ സംഗമത്തില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ്

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട നിലപാടില്‍ വിശദീകരണവുമായി എന്‍എസ്എസ്. അയ്യപ്പ സംഗമം നല്ല ഉദ്ദേശ്യത്തോടെയാകണമെന്നും ആചാരങ്ങള്‍ക്ക് കോട്ടം തട്ടാതെയുള്ള വികസനങ്ങള്‍ നടത്തണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംതട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടും ഉള്ള വികസനപ്രവര്‍ത്തനങ്ങള്‍ […]

Keralam

മുഖ്യമന്ത്രിക്ക് അയ്യപ്പനില്‍ വിശ്വാസമുണ്ടോ?; ദുബൈ മേള പോലെയല്ല അയ്യപ്പ സംഗമം നടത്തേണ്ടതെന്ന് കുമ്മനം

ആഗോള അയ്യപ്പ സംഗമം ദുബായ് മേള പോലെയല്ല നടത്തേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അയ്യപ്പനില്‍ വിശ്വാസമുണ്ടോയെന്നു ചോദിച്ച കുമ്മനം ഈ പരിപാടി അയ്യപ്പന്‍മാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും എന്‍എസ്എസ് ഭക്തര്‍ക്കൊപ്പം നില്‍ക്കണമെന്നും പറഞ്ഞു. ‘ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രിക്ക് അയ്യപ്പനില്‍ വിശ്വാസമുണ്ടോ?, വാസവന് വിശ്വാസമുണ്ടോ?. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ […]

India

‘പിണറായിയും സ്റ്റാലിനും സനാതന ധർമ്മത്തെ എതിർത്തവർ, ഹിന്ദുക്കളോട് മാപ്പ് പറഞ്ഞിട്ട് മതി അയ്യപ്പ സംഗമം’; ശോഭാ സുരേന്ദ്രൻ

ഹിന്ദു സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് മതി ശബരിമല സന്നിധാനത്തിലെ അയ്യപ്പ സംഗമമെന്ന് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനും സനാതന ധർമ്മത്തെ എതിർത്തവരാണെന്നും ഹിന്ദു സമൂഹത്തിൻ്റെ സനാതന ധർമ്മത്തെ എതിർത്തവർ ആർക്കുവേണ്ടിയാണ് ഇത് നടത്തുന്നതെന്നും ശോഭാ സുരേന്ദ്രൻ ചോദിച്ചു. അതിനിടെ സർക്കാരിൻ്റെ ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണയുമായി […]

Keralam

‘മുഖ്യമന്ത്രിയെപ്പോലെ വിദ്വാന്‍ ആകാന്‍ താത്പര്യമില്ല’; ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകം: രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. അയ്യപ്പ സംഗമം രാഷ്ട്രീയ പരിപാടിയല്ലെങ്കില്‍ പിന്നെ എന്താണ്?. ആരെ വിഡ്ഡിയാക്കാനാണ് ശ്രമിക്കുന്നത്. സര്‍ക്കാര്‍ പരിപാടിയല്ലെങ്കില്‍ പിന്നെന്തിനാണ് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ ക്ഷണിക്കാന്‍ മന്ത്രി പോയത്?. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണ് അയ്യപ്പ സംഗമം […]

Keralam

ആഗോള അയ്യപ്പ സംഗമം: ‘ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനമായോ? വിരട്ടലൊന്നും വേണ്ട’; മുഖ്യമന്ത്രി

ആഗോള അയ്യപ്പ സംഗമത്തിനെതിരെയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയമായി കാണേണ്ടെന്നും ആരാധനയുടെ ഭാഗമായി അയ്യപ്പ സംഗമം നടക്കട്ടെ. സര്‍ക്കാരിന്റെ പരിപാടിയല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരിപാടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പരിപാടികള്‍ക്ക് സഹായം നല്‍കാറുണ്ടെന്നല്ലാതെ മറ്റൊരു കാര്യവും സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ല നിലയ്ക്ക് ആ പരിപാടി നടക്കട്ടെയെന്ന് […]

India

ആഗോള അയ്യപ്പ സംഗമത്തില്‍ എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല; പകരം മന്ത്രിമാരെ അയക്കും

ചെന്നൈ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. മുൻപ് നിശ്ചയിച്ച പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാന്‍ സാധിക്കാത്തതെന്നാണ് വിശദീകരണം. പകരം മന്ത്രിമാരെ അയക്കാമെന്നും സ്റ്റാലിന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. തമിഴ്‌നാട് ദേവസ്വം മന്ത്രി പി കെ ശേഖര്‍ബാബു, ഐടി മന്ത്രി പഴനിവേല്‍ […]