
Keralam
ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ് അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദേശം. സത്യം പുറത്തുവരട്ടെയെന്ന് കോടതി വ്യക്തമാക്കി. സ്വര്‍ണപാളിയുടെ ഭാരവുമായി ബന്ധപ്പെട്ട് കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചു. 2019 ല്‍ ദ്വാരപ്പാലക പാളി സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ […]