സ്പാം ഡിറ്റക്ഷൻ അലർട്‌സ്: സ്പാം കോളുകൾ കണ്ടെത്താൻ ഗൂഗിൾ എഐ ഫീച്ചർ
സ്പാം കോളുകൾ കണ്ടെത്താൻ എഐ ഫീച്ചർ അവതരിപ്പിക്കൊനൊരുങ്ങി ഗൂഗിൾ. ആൻഡ്രോയിഡ് ഫോണുകളിലെ ജെമിനി നാനോ എഐ മോഡലിന്റെ സഹായത്തോടെയാണ് സ്പാം കോളുകൾക്കെതിരെയുള്ള ഈ ഫീച്ചർ തയ്യാറാക്കിയിരിക്കുന്നത്. ‘സ്പാം ഡിറ്റക്ഷൻ അലർട്‌സ്’ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്. സ്പാം കോളുകളെ തിരിച്ചറിഞ്ഞ് ഉപഭോക്താവിന് മുന്നറിയിപ്പ് നൽകാൻ ഈ ഫീച്ചറിന് കഴിയും. […]
