Keralam

സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം അറിയാത്തത് സര്‍ക്കാരിന് മാത്രമാണെന്ന് റോജി എം ജോണ്‍ എംൽഎ

തിരുവനന്തപുരം : സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയമസഭയില്‍. കേരളത്തില്‍ പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍ അടക്കമുള്ള അവശ്യ സാധനങ്ങള്‍ക്ക് തീവിലയെന്ന് പ്രതിപക്ഷം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. എന്നാല്‍ വിലക്കയറ്റത്തെക്കുറിച്ച് അറിയാത്തത് സര്‍ക്കാരിന് മാത്രമാണെന്നും കോണ്‍ഗ്രസിലെ റോജി എം ജോണ്‍ പറഞ്ഞു. വെണ്ടക്കയും തക്കാളിയുമില്ലാത്ത സാമ്പാറും […]

Keralam

മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒന്നര വര്‍ഷത്തിനകം പരിഹാരമെന്ന് സര്‍ക്കാര്‍ സഭയില്‍

തിരുവനന്തപുരം : മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒന്നര വര്‍ഷത്തിനകം പരിഹാരമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. മുന്നറിയിപ്പുകള്‍ അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് അപകടകാരണമെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു. കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചിട്ടും അദാനിക്കെതിരെ നടപടിയെടുക്കാതെ സര്‍ക്കാരും അദാനി ഗ്രൂപ്പും ഒത്തുകളിക്കുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുതലപ്പൊഴിയിലെ തുടര്‍ച്ചയായ അപകടമരണങ്ങള്‍ സഭ നിര്‍ത്തിവെച്ചു […]

Keralam

പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി

പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ ഭൂമി സർക്കാർ ഏറ്റെടുത്തതിൽ പ്രതിഷേധവുമായി കോളവിരുദ്ധ സമര സമിതി. ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടി പൂർണമാവുന്നതിന് മുൻ‍പുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിൻമാറണമെന്നാണ് സമര സമിതിയുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രി കെ കൃഷ്ണൻകുട്ടിയുടെയും കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഭൂമി വിട്ടൊഴിയൽ […]

Keralam

വാർഡ് വിഭജന ബില്ലുകളിൽ ഗവർണർ ഒപ്പിടും മുൻപേ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ

തിരുവനന്തപുരം: വാർഡ് വിഭജന ബില്ലുകൾ ഗവർണർ ഒപ്പിട്ടു നിയമമാകും മുൻപു തന്നെ ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ച് സർക്കാർ ഉത്തരവായി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ചെയർമാനായ സമിതിയിൽ പരിസ്ഥിതി, ഇൻഫൊർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ, പൊതുമരാമത്ത് സെക്രട്ടറി കെ.ബിജു, പിആർഡി സെക്രട്ടറി എസ്. […]

Keralam

ബാര്‍കോഴ വിവാദങ്ങള്‍ക്കിടെ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വിദേശത്തേക്ക്

തിരുവനന്തപുരം: ബാര്‍കോഴ വിവാദങ്ങള്‍ക്കിടെ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വിദേശത്തേക്ക്. കുടുംബസമേതം വിയന്നയില്‍ സ്വകാര്യ സന്ദര്‍ശത്തിന് പോവുകയാണ് മന്ത്രി. ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന യാത്ര നേരത്തെ തീരുമാനിച്ചതാണ്. ജൂണ്‍ ആദ്യം മടങ്ങിയെത്തും. അതേസമയം ബാര്‍ കോഴ വിവാദത്തില്‍ എക്‌സൈസ് മന്ത്രി നല്‍കിയ പരാതിയിലെ തുടര്‍ നടപടികള്‍ […]

Keralam

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന് സർക്കാരിന് കൈമാറും. മത്സ്യകുരുതിയുടെ ശാസ്ത്രീയ പരിശോധനയുടെ പ്രാഥമിക ഫലം കുഫോസ് റിപ്പോർട്ട് ആയി നൽകും. ഫോർട്ട്‌ കൊച്ചി സബ് കളക്ടറും മത്സ്യക്കുരുതിയുടെ കാരണങ്ങൾ കണ്ടെത്തി ജില്ലാ കളക്ടർക് റിപ്പോർട്ട്‌ നൽകും. മത്സ്യത്തിന്റെ ഗുണ നിലവാരം,അളവ് എന്നിവ അനുസരിച്ചായിരിക്കും […]

District News

ഇറച്ചിവിപണിയിൽ സർവത്ര വിലക്കയറ്റം ; വില നിയന്ത്രണത്തിനു സർക്കാർ ഇടപെടൽ വേണമെന്നു വ്യാപാരികൾ

കോട്ടയം : ഇറച്ചിവിപണിയിൽ സർവത്ര വിലക്കയറ്റം. വില നിയന്ത്രണത്തിനു സർക്കാർ ഇടപെടൽ വേണമെന്നു വ്യാപാരികളും ജനങ്ങളും ആവശ്യപ്പെടുന്നു. ഏകീകൃതവില ഏർപ്പെടുത്തണമെന്നാണു ജനങ്ങളുടെ ആവശ്യം. 6 മാസത്തിനുള്ളിൽ വിപണിയിൽ 20 മുതൽ 30 വരെ ശതമാനം വില വർധനയുണ്ടായി. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വീണ്ടും വില കൂടാനുള്ള സാധ്യതയുണ്ടെന്നു വ്യാപാരികൾ […]

Schools

കൊടുംചൂട്; സ്കൂളുകളുടെ അവധി നീട്ടി ത്രിപുര സർക്കാർ

അഗർത്തല: കനത്ത ചൂടും ഉഷ്ണ തരംഗവും കാരണം പ്രതിസന്ധിയിലാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍. കൊടുംചൂടിന്‍റെ പശ്ചാത്തലത്തിൽ ത്രിപുരയിലെ സ്കൂളുകൾക്ക് മേയ് 1 വരെ അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമായിക്കുമെന്ന് ത്രിപുര വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.  നേരത്തെ […]

Keralam

തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; സർക്കാർ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: തൃശൂര്‍ പൂരത്തിലെ പൊലീസിന്റെ ഇടപെടലിൽ ‌ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. പോലീസ് ഇടപെടല്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി സ‍ർക്കാരിന്റെ വിശദീകരണം തേടിയത്. ഇതിനിടെ തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉണ്ടായ പരാതിയിൽ പോലീസ് കമ്മീഷണ‍ർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. തൃശ്ശൂർ പോലീസ് കമ്മീഷണർ അങ്കിത്ത് അശോക്, അസിസ്റ്റൻറ് […]

Keralam

മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് റംസാൻ-വിഷു ചന്തകള്‍ തുടങ്ങുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേര്‍പ്പെടുത്തിയതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. മനുഷ്യന്‍റെ ഗതികേട് മുതലെടുത്ത് വോട്ട് പിടിക്കരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ചന്ത തുടങ്ങാൻ തീരുമാനിച്ച സമയമാണ് അസ്വസ്ഥതപ്പെടുത്തുന്നതെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി ചൂണ്ടികാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യത്തില്‍ എങ്ങനെ കുറ്റം […]