Keralam

വിസി നിയമനം; ‘കേസ് നടത്തിപ്പിനുള്ള പണം സർവകലാശാല നൽകിയില്ലെങ്കിലും പ്രശ്നമില്ല’; മയപ്പെട്ട് രാജ്ഭവൻ

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിൽ നിലപാട് മാറ്റി രാജ്ഭവൻ. നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലെ കേസ് നടത്തിപ്പിനുള്ള പണം സർവകലാശാല നൽകിയില്ലെങ്കിലും പ്രശ്നമില്ലെന്ന് രാജ്ഭവൻ അറിയിച്ചു. സർവകലാശാല നൽകിയില്ലെങ്കിൽ രാജ്ഭവൻ തന്നെ എജിക്ക് പണം നൽകും. പണം ആവശ്യപ്പെട്ടതിൽ തെറ്റില്ലെന്നാണ് ഗവർണറുടെ നിലപാട്. കൂടുതൽ തർക്കത്തിലേക്ക് […]

Keralam

വി സി നിയമന കേസുകളിലെ ചെലവ് വഹിക്കണം; സർവകലാശാലകൾക്ക് കത്തയച്ച് ഗവർണർ

വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക് ചെലവായ തുക സർവകലാശാലകൾ നൽകണമെന്ന് രാജ്ഭവൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകൾക്ക് ഗവർണർ കത്തയച്ചു.രണ്ട് സർവകലാശാലകളും 5.5 ലക്ഷം രൂപ വീതം നൽകണമെന്നാണ് ആവശ്യം. ഇത്തരത്തിൽ രണ്ട് സർവകലാശാലകളും വക്കീൽ ഫീസ് ഇനത്തിൽ ചേർത്ത് നൽകേണ്ടത് 11 […]

Keralam

താത്കാലിക വൈസ് ചാൻസലർ നിയമനം; ‘ഗവർണറുടെ ഉത്തരവ് റദ്ദാക്കണം’; സർക്കാർ സുപ്രീംകോടതിയിൽ

താത്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ. ഡോ സിസ തോമസിന്റെയും, ഡോ കെ ശിവപ്രസാദിന്റെയും നിയമനം ചട്ട വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. താൽക്കാലിക വിസി നിയമനത്തിലെ ഹൈക്കോടതി ഉത്തരവിനെതിരെ ഗവർണർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നാളെ വീണ്ടും പരി​ഗണിക്കാനിരിക്കെയാണ് സർക്കാർ […]

Keralam

ഡിജിറ്റൽ സർവകലാശാല നിയമ ഭേദഗതി ഓർഡിനൻസിൽ ​ഗവർണർ ഒപ്പിടില്ല

ഡിജിറ്റൽ സർവകലാശാല നിയമഭേദഗതി ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകില്ല. സർക്കാർ നിയമനിർമ്മാണം കേസിന് ബലം പകരാനെന്ന വിലയിരുത്തലിലാണ് ഗവർണർ. ഓർഡിനൻസ് രാജ് ഭവനിൽ എത്തിയെങ്കിലും ഗവർണർ തീരുമാനമെടുത്തിട്ടില്ല. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയത്. താൽക്കാലിക വി.സി നിയമനം സംബന്ധിച്ച കേസ് 13ന് സുപ്രിംകോടതി പരിഗണിക്കുന്നുണ്ട്. […]

Keralam

‘രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധം’; ഗവർണർക്ക് റിപ്പോർട്ട് നൽകി ഡോ സിസ തോമസ്

കേരളാ സർവകലാശാലയിൽ രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കിയത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി വി സി ഡോ സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി. രജിസ്ട്രാറായി മിനി കാപ്പനെ നിയോഗിച്ചതായും സിസ തോമസ് ചാൻസിലറായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ അറിയിച്ചു. ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനത്തിനെതിരെയാണ് സിസ തോമസ് […]

Keralam

രാഷ്ട്രീയ ഗുസ്തിക്കാരനായിരുന്നു ആരിഫ് ഖാനെങ്കില്‍, രാഷ്ട്രീയ തന്ത്രജ്ഞനാണ് ഗവര്‍ണര്‍ ആര്‍ലേക്കര്‍

സര്‍വ്വകലാശാലകളില്‍ ഗവര്‍ണര്‍ അധികാരകൈയ്യേറ്റം നടത്തുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അഞ്ചുവര്‍ഷക്കാലം തുടര്‍ച്ചയായുള്ള സര്‍ക്കാര്‍- ഗവര്‍ണര്‍ പോരാട്ടത്തിന് തിരശ്ശീല വീണുവെന്നായിരുന്നു കേരളീയര്‍ കരുതിയിരുന്നത്. മുന്‍ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായുണ്ടായ പോരാട്ടവും തെരുവ് യുദ്ധത്തിന്റേയും കാലം കഴിഞ്ഞെന്നും പുതിയ ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ വന്നതോടെ എല്ലാം […]