Keralam

ഇനി ‘വൈകുണ്ഠം’ ഉത്സവ ലഹരിയില്‍, ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച കൊടി കയറും; അറിയാം പത്തുദിവസത്തെയും ചടങ്ങുകള്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഫെബ്രുവരി 28 ശനിയാഴ്ച തുടക്കമാകും. മാര്‍ച്ച് ഒന്‍പത് തിങ്കളാഴ്ച ആറാട്ടോടെ സമാപിക്കും. കേരളത്തിലെ പ്രധാന വൈഷ്ണവ തീര്‍ഥ ക്ഷേത്രങ്ങളിലൊന്നാണിത്. സാധാരണയായി കുംഭമാസത്തില്‍ (ഫെബ്രുവരി-മാര്‍ച്ച്) പത്തു ദിവസങ്ങളിലായാണ് ഉത്സവം ആഘോഷിക്കുന്നത്. ഉത്സവത്തിന്റെ ഓരോ ദിവസവും പ്രത്യേക പൂജകളും ഘോഷയാത്രകളും കലാപരിപാടികളും കൊണ്ട് സമ്പന്നമാണ്. ശനിയാഴ്ചയാണ് ഉത്സവത്തിന് കൊടിയേറുന്നത്. […]

Keralam

‘കുമ്പടിക്ക് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ഗുരുവായൂരിൽ; ഇത്തവണ ഒറ്റയ്ക്കാണ്’, സുരേഷ്‌ഗോപിയെ പരിഹസിച്ച് അനിൽ അക്കര

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിൽ. ഗുരുവായൂർ ദേവസ്വം സ്കൂളിലാണ് സുരേഷ് ഗോപിക്ക് വോട്ട്. ഓരോ സമയത്തും പലയിടങ്ങളിൽ വോട്ട് ചേർക്കുന്ന കുമ്പിടി ആണ് സുരേഷ് ഗോപിയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. 697 നമ്പർ വോട്ടർ ആയാണ് ചേർത്തിരിക്കുന്നത്. ക്ഷേത്രത്തോട് ചേർന്ന […]

Keralam

ഗുരുവായൂര്‍ ക്ഷേത്ര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍; ഫേസ് ആപ്പ് സംവിധാനം ഉടന്‍ ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍

ഗുരുവായൂര്‍: ഭക്തര്‍ക്ക് സുഖദര്‍ശനത്തിനുള്ള പദ്ധതികളടങ്ങിയ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സമഗ്രവികസനത്തിനായുള്ള മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന് ആഗോള പ്രശസ്തമായ എല്‍ & റ്റി കമ്പനിയുമായി ഗുരുവായൂര്‍ ദേവസ്വം ധാരണയായതായി ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും മാസ്റ്റര്‍ പ്ലാനിലെ പദ്ധതി നടത്തിപ്പിന് സഹായം നല്‍കാനുള്ള സന്നദ്ധതയും എല്‍ […]

Keralam

‘തിരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനാണ് ആഗ്രഹം;മത്സരിക്കാന്‍ താത്പര്യമില്ല’; ഗുരുവായൂരില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മുരളീധരന്റെ മറുപടി

തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാനാണ് താത്പര്യമെന്നും തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കെ മുരളീധരന്‍. ബാക്കിയെല്ലാം പാര്‍ട്ടി പറയുമെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ ഗുരുവായൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ചയുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കായിരുന്നു പ്രതികരണം. ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമവാര്‍ത്ത മാത്രം. ഞാന്‍ ഗുരുവായൂരപ്പന്റെ […]

Keralam

ഇനി ടോക്കണ്‍ മറിച്ചുനല്‍കാന്‍ പറ്റില്ല; ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ ലഭിക്കാന്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ഷേത്രം ഗോപുരം മാനേജരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ടോക്കണ്‍ അനുവദിക്കൂ. ദര്‍ശനത്തിന് വരുന്നവരില്‍ ഒരാളുടെ കാര്‍ഡ് നല്‍കിയാല്‍ മതി. ആധാറിന്റെ ഒറിജിനല്‍ തന്നെ ഹാജരാക്കണം. ദര്‍ശനത്തിന് ഗോപുരത്തില്‍ പേര് കൊടുത്തയാളുടെ ആധാര്‍ കാര്‍ഡ് […]

Keralam

പ്രസാദ ഊട്ടിന് ഭക്തര്‍ക്ക് ഇനി ഷര്‍ട്ട് ധരിക്കാം, തിരക്ക് കുറയ്ക്കാന്‍ നാലമ്പലത്തിലേക്കുള്ള പ്രവേശന കവാടത്തിന്റെ വീതി കൂട്ടാന്‍ ആലോചന; ഗുരുവായൂരില്‍ മാറ്റങ്ങള്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ ഊട്ടിനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ തീരുമാനിച്ച് ദേവസ്വം ഭരണസമിതി. പടിഞ്ഞാറെ നടയിലെ അന്നലക്ഷ്മി ഹാളില്‍ പ്രസാദ ഊട്ട് കഴിക്കാനെത്തുന്ന ഭക്തര്‍ ഷര്‍ട്ട് അഴിക്കണമെന്ന നിബന്ധന മാറ്റാന്‍ മെയ് 22ന് ചേര്‍ന്ന ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനിച്ചത്. പ്രസാദ ഊട്ട് വിളമ്പുന്ന […]

Keralam

ശ്രീകോവിൽ ചുമർച്ചിത്രങ്ങളുടെ നവീകരണം: ഗുരുവായൂർ ക്ഷേത്രം നട നേരത്തെ അടയ്ക്കും

തൃശൂർ: ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിലെ പുരാതന ചുമർച്ചിത്രങ്ങൾ പാരമ്പര്യ തനിമയും ശൈലിയും നിലനിർത്തിക്കൊണ്ട് നവീകരിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനാൽ ഉച്ചയ്ക്ക് ക്ഷേത്രം നട നേരത്തെ അടയ്ക്കും. ഉച്ചപ്പൂജ കഴിഞ്ഞ് ക്ഷേത്രം നട അടച്ചതിനു ശേഷമാണ് നവീകരണം. ശ്രീകോവിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ ഉച്ചയ്ക്ക് 1.30 ന് ക്ഷേത്രം നട അടയ്ക്കും. എന്നാൽ […]

Keralam

ഭരണസമിതി തീരുമാനത്തില്‍ ഇടപെടാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികമാസത്തിലെ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ക്ഷേത്ര ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജ മാറ്റാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി […]

Keralam

ദർശനസമയം ഒരു മണിക്കൂർ കൂട്ടി, പതിനായിരം പേർക്ക് പ്രസാദ ഊട്ട്: ഓണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂർ

തൃശൂർ: തിരുവോണാഘോഷത്തിന് ഒരുങ്ങി ​ഗുരുവായൂർ ക്ഷേത്രം. ഓണക്കാലത്തെ തിരക്ക് പരി​ഗണിച്ച് ക്ഷേത്ര ദർശനസമയം ഒരു മണിക്കൂർ കൂട്ടാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഉത്രാടം കാഴ്ചക്കുല സമർപ്പണം, ശ്രീ ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പണം, വിശേഷാൽ കാഴ്ചശീവേലി ഉൾപ്പെടെയുള്ള ക്ഷേത്ര ചടങ്ങുകൾക്കായി ഗുരുവായൂരിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. ഓണനാളുകളിൽ ശ്രീ ഗുരുവായൂരപ്പ ദർശനത്തിന് […]

Keralam

ഗുരുവായൂര്‍ ക്ഷേത്രത്തിന് പ്രൗഢി പകര്‍ന്ന് കിഴക്കേ നടയില്‍ ഇനി അലങ്കാര ഗോപുരം; താഴികക്കുടം സ്ഥാപിച്ചു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേനടയില്‍ നിര്‍മ്മിക്കുന്ന അലങ്കാര ഗോപുരത്തില്‍ താഴികക്കുടം സ്ഥാപിച്ചു. ഇന്നലെ ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ താഴികക്കുടം സ്ഥാപിക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. പ്രവൃത്തി സ്‌പോണ്‍സര്‍ ചെയ്ത പ്രവാസി വ്യവസായി വിഘ്‌നേഷ് വിജയകുമറിന്റെ അച്ഛന്‍ വിജയകുമാറില്‍ നിന്നുമാണ് ദേവസ്വം ചെയര്‍മാന്‍ താഴികക്കുടം ഏറ്റുവാങ്ങിയത്. ചടങ്ങില്‍ ദേവസ്വം ഭരണസമിതി […]