District News

ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; കമ്പനികള്‍ക്ക് സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൈമാറി കോട്ടയം മെഡിക്കല്‍ കോളജ്

ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ സര്‍ക്കാരിനെ വെട്ടിലാക്കി കോട്ടയം മെഡിക്കല്‍ കോളജ്. ഉപകരണങ്ങള്‍ തിരിച്ചെടുക്കാനെത്തിയ കമ്പനി പ്രതിനിധികള്‍ക്ക് സ്റ്റെന്റ് ഉള്‍പ്പെടെയുള്ളവ അധികൃതര്‍ കൈമാറി. ആരോഗ്യവകുപ്പിന് കടുത്ത അതൃപ്തി. ഉപകരണങ്ങള്‍ തിരിച്ചെടുത്ത് കാത്ത് ലാബിന് മുന്നില്‍ വച്ച് വീഡിയോ ചിത്രീകരിക്കാന്‍ അവസരം നല്‍കി. കടുത്ത നടപടികളിലേക്ക് പോയാല്‍ തുടര്‍ന്ന് സഹകരിക്കില്ലെന്ന് ആയിരുന്നു […]

Keralam

കുട്ടികളുടെ ചുമ മരുന്ന് ഉപയോഗം; സംസ്ഥാനം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും

കുട്ടികളുടെ ചുമ മരുന്ന് ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കും. കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോര്‍ട്ട് കൈമാറിയിരുന്നു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരടങ്ങുന്ന […]

Health

അമീബിക് മസ്തിഷ്കജ്വരം; നിർദേശങ്ങളുമായി ആരോഗ്യവകുപ്പിൻ്റെ ഉത്തരവ്

സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം പടരുന്ന സാഹചര്യത്തിൽ നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയിടങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തണമെന്ന് നിർദേശം. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററിൽ നടത്തിപ്പുകാർ രേഖപ്പെടുത്തണമെന്നുമാണ് ഉത്തരവ്. ബന്ധപ്പെട്ട […]

Keralam

ആശുപത്രികളിലെ ആഭ്യന്തര പരാതികള്‍ പരിഹരിക്കുക ലക്ഷ്യം: പരാതി പരിഹാര സമിതി പുനഃസംഘടിപ്പിച്ച് ആരോഗ്യവകുപ്പ്

സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് വ്യാപക പരാതികള്‍ ഉയരുന്നതിനിടെ പരാതി പരിഹാര സമിതി പുനഃസംഘടിപ്പിച്ച് ആരോഗ്യവകുപ്പ്. ആശുപത്രികളില്‍ നിന്നുയരുന്ന ആഭ്യന്തര പരാതികള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. മുന്‍ അഡീഷണല്‍ നിയമ സെക്രട്ടറി എന്‍ ജീവന്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാതികള്‍ കേള്‍ക്കുക. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ചട്ടപ്രകാരമാണ് പരാതി പരിഹാര സമിതി […]

Keralam

സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍; സെപ്റ്റംബര്‍ ഒന്ന് മുതല്‍ തുടക്കം

സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒപി കൗണ്ടര്‍. സെപ്റ്റംബര്‍ ഒന്ന് മുതലാണ് മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക ഒ പി കൗണ്ടര്‍ ആരംഭിക്കുക. താലൂക്ക്, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ്, ജില്ലാ , ജനറല്‍ ആശുപത്രികള്‍, സ്‌പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളിലാണ് പ്രത്യേക ഒപി കൗണ്ടര്‍ […]

Uncategorized

അവസരം നൽകിയിട്ടും സര്‍വീസില്‍ നിന്ന് വിട്ടുനിന്നു; 51 ഡോക്ടർമാരെ പിരിച്ചുവിടാൻ ഉത്തരവിട്ട് ആരോഗ്യ വകുപ്പ്

അനധികൃതമായി സേവനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള 51 ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പല തവണ അവസരം നല്‍കിയിട്ടും സര്‍വീസില്‍ പ്രവേശിക്കുന്നതിന് താത്പര്യം പ്രകടിപ്പിക്കാത്ത ജീവനക്കാരെയാണ് നീക്കം ചെയ്തത്. അനധികൃതമായി ജോലിക്ക് […]

Keralam

“ജാഗ്രത വേണം, കാവൽ നിൽക്കണം”; ആരോഗ്യവകുപ്പിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് സിപിഐഎം മുഖപത്രം

ആരോഗ്യവകുപ്പിനെതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് സിപിഐഎം മുഖപത്രം. ‘ജാഗ്രത വേണം കാവൽ നിൽക്കണം’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയാകെ തകർന്നടിഞ്ഞെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും, മാധ്യമങ്ങളുടെ ഭാഗത്തുനിന്നും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഇത്തരം ശ്രമങ്ങൾ ഉണ്ടാകുന്നുവെന്നുമാണ് ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നത്. വസ്തുതകൾ മറച്ചുവയ്ക്കുന്ന ഇത്തരം പ്രചാരണങ്ങൾ സർക്കാർ ആശുപത്രികളെ […]

Keralam

‘ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നു; എനിക്കെതിരെ നടപടി ഉണ്ടായിക്കോട്ടെ’; ഡോ. ഹാരിസ് ചിറക്കല്‍

ഫേസ്ബുക്ക് പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍. മന്ത്രിയുടെ പി എസ് ഉറപ് നല്‍കിയത് കൊണ്ടാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. എട്ടു മാസങ്ങള്‍ക്ക് മുന്നേ മന്ത്രിയുടെ ഓഫീസില്‍ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എല്ലാ കാര്യങ്ങളും മന്ത്രിയുടെ ഓഫീസിന് അറിയാം. […]

Keralam

സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണി; പനിബാധിതരുടെ എണ്ണം 8000 കടന്നു, ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വർധന

കാലവർഷക്കെടുതിക്കൊപ്പം സംസ്ഥാനത്ത് പകർച്ചവ്യാധി ഭീഷണിയും. പ്രതിദിന പനിബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. സർക്കാർ ആശുപത്രിയിലെ മാത്രം കണക്കാണിത്. ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വർധനയുണ്ട്. ഒരു മാസത്തിനിടെ 11 പേർ എലിപ്പനി ബാധിച്ചും ആറു പേർ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. ഈ മാസം മാത്രം 20 പേർ പനിബാധിച്ച് മരിച്ചു. […]

Health

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. വെള്ളം കയറാന്‍ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍ ആവശ്യമായ ബദല്‍ ക്രമീകരണങ്ങള്‍ […]