Keralam

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി, സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം: മന്ത്രി വീണാ ജോർജ്

നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി പ്രവര്‍ത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്. […]

Keralam

പക്ഷിപ്പനി: മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി(എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തില്‍ പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുന്‍ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഫീല്‍ഡ് തലത്തില്‍ ജാഗ്രത പാലിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും […]

Keralam

താമരശ്ശേരിയിൽ ഒൻപത് വയസ്സുകാരിയുടെ മരണത്തിൽ അവ്യക്തത നീക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടും ; ആരോഗ്യമന്ത്രി

കോഴിക്കോട് താമരശ്ശേരിയിൽ ഒൻപത് വയസ്സുകാരി മരിച്ച സംഭവത്തിൽ അവ്യക്തത നീക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെടുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രാഥമികമായ റിപ്പോർട്ട് ഡിഎച്ച്എസും ഡിഎംഇയും നൽകിയിട്ടുണ്ട്. കുട്ടിക്ക് നൽകേണ്ട കൃത്യമായ ചികിത്സ നൽകിയിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ടീം വിഷയത്തിൽ വിശദീകരണം നൽകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിഷയത്തിൽ പലതരത്തിലുള്ള […]

Keralam

എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി പ്രതിസന്ധി പൂർണമായി പരിഹരിച്ചു

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ വൈദ്യുതി ബന്ധം പൂർണമായി പുനസ്ഥാപിച്ചു. കെഎസ്ഇബി വൈദ്യുതിയിലാണ് എസ്.എ.ടി ഇപ്പോൾ പ്രവർത്തിക്കുന്നത്. ആശുപത്രിയിലെ ട്രാൻസ്ഫോർമറിലെ വാക്വം സർക്യൂട്ട് ബ്രേക്കർ മാറ്റിസ്ഥാപിച്ചാണ് പ്രശ്നം പരിഹരിച്ചത്. ജനറേറ്ററിന്റെ പ്രവർത്തനം നിർത്തിയതായും എസ്എടി സൂപ്രണ്ട് അറിയിച്ചു. ഇന്നലെ ആശുപത്രി മൂന്ന് മണിക്കൂർ നേരം പൂർണമായും ഇരുട്ടിലായിരുന്നു. വിവിധ വകുപ്പുകളുടെ […]

Health

എം പോക്‌സ് : ഐസൊലേഷന്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം

സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടമായതിന് ശേഷമാണ് പ്രധാനമായും രോഗം പകരുന്നത്.  അതിനാല്‍ രോഗലക്ഷണങ്ങളുണ്ടായാല്‍ അത് മറ്റുള്ളവരിലേക്ക് […]

Health

എംപോക്‌സ് : യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 30 പേര്‍ നാട്ടിലെ ക്ലിനിക്കിലും ചികിത്സ തേടി

മലപ്പുറം : ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളത് 30 പേര്‍. ഇതില്‍ 23 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ളവര്‍ വിദേശത്താണ്. സമ്പര്‍ക്കപട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ മാസം 13നാണ് യുവാവ് യുഎഇയില്‍ നിന്ന് […]

Keralam

വയനാടിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

വയനാടിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സിക്കിള്‍സെല്‍ രോഗികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് ആദ്യമായി പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കിയത്. നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്‍കുന്നത്. പായസം കിറ്റ്, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, […]

Keralam

സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാന ആയുഷ് മേഖലയില്‍ ഈ സാമ്പത്തിക വര്‍ഷം 207.9 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അംഗീകാരം ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ആയുഷ് സേവനങ്ങളുടെ ഉന്നത പരിശീലനം നല്‍കുന്നതിനായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിങ് ഇന്‍ ആയുഷിന് (NITIA) കേന്ദ്രാനുമതി ലഭ്യമായി. […]

Keralam

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ; ആര്‍ദ്ര കേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

തിരുവനന്തപുരം : ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള 2022-23 വര്‍ഷത്തെ ആര്‍ദ്ര കേരളം പുരസ്‌കാരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് […]

Health

സംസ്ഥാനത്ത് നിപയുടെ രോഗ വ്യാപനം ഇല്ല എന്ന് ഉറപ്പു വരുത്തുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപയുടെ രോഗ വ്യാപനം ഇല്ല എന്ന് ഉറപ്പു വരുത്തുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്. നിപ റിപ്പോർട്ട് ചെയ്ത മലപ്പുറത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാണെന്നും സമ്പർക്ക പട്ടികയിലുള്ള ഓരോരുത്തരെയും വിദഗ്ധ പരിശോനയ്ക്ക് വിധേയമാക്കി കൊണ്ടിരിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ‘സമ്പർക്ക പട്ടികയിൽ മരിച്ച കുട്ടിയുടെ കുടുംബം […]