കാലിനും കൈക്കും മരവിപ്പ്, അമിതമായ ക്ഷീണം; അവഗണിച്ചാൽ വിറ്റാമിൻ ബി12ന്റെ കുറവ് തലച്ചോറിനെ ബാധിക്കാം
ചുവന്ന രക്താണുക്കളുടെ ഉത്പാദനം മുതൽ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളിൽ നിർണായക പങ്കു വഹിക്കുന്ന പോഷകമാണ് വിറ്റാമിൻ ബി 12 (കോബാലമിൻ). ശരീരത്തിന് ഇവ സ്വയം ഉൽപാദിപ്പിക്കാൻ കഴിയാത്തതു കൊണ്ട് തന്നെ ഭക്ഷണത്തിലൂടെ മാത്രമേ വിറ്റാമിൻ ബി 12 ലഭ്യമാകൂ. കോശങ്ങളിലെ ജനിതക വസ്തുവായ ഡിഎൻഎയുടെ സമന്വയത്തിന് കോബാലമിൻ പ്രധാനമാണ്. […]
