Health Tips

കരളിന്റെ ആരോഗ്യത്തിന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍

ആരോഗ്യത്തിന് പ്രധാനമായും കരളിന്റെ ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. ശരീരത്തിലെ പ്രധാനപ്പെട്ട അവയവമായ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയെന്നറിയാം. 1. സമീകൃത ആഹാരം പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ്‌സ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. […]

Health Tips

ഹെപ്പറ്റൈറ്റിസിനെതിരെ പ്രതിരോധം തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓരോ വർഷവും ആ​ഗോളതലത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നത് 13 ലക്ഷം ആളുകളാണെന്നാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക്. രക്തത്തിലെ ബിൽറൂബിന്‍റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തം അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസിന് കാരണം. കരളിനെയാണ് ഇത് പ്രധാനമായും ബാധിക്കുക. പ്രധാനമായും അഞ്ച് വൈറസുകളാണ് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നത്. എ, ബി,സി, ഡി, ഇ എന്നിങ്ങനെയാണ് […]

Health Tips

രോ​ഗമെന്ന് കേട്ടാലേ മരുന്നെടുത്ത് വിഴുങ്ങുന്ന സ്വഭാവമുണ്ടോ? ; പാര്‍ശ്വഫലങ്ങള്‍ അറിയാതെ പോകരുത്

എന്തെങ്കിലുമൊരു ചെറിയ അസുഖം വരുമ്പോഴെ മരുന്നെടുത്ത് വിഴുങ്ങുന്ന ശീലമുണ്ടോ? നിലവിലെ അസുഖം മാറാൻ കഴിക്കുന്ന മരുന്നുകൾ ചിലപ്പോള്‍ മറ്റൊരസുഖത്തിന് വളമാകാം. പ്രായമാകുന്തോറും ശരീരത്തെ പിടിച്ചു മുറുക്കുന്ന രോ​ഗങ്ങളുടെ എണ്ണവും കൂടും. പ്രമേഹവും ഉയർന്ന രക്തസമ്മർദവും ഒരു വശത്ത് നടുവേദനയും ഉറക്കമില്ലായ്മയും മറുവശത്ത്. പല രോ​ഗങ്ങൾക്കും പല മരുന്നുകളും. അതിനിടെ […]

Health Tips

തേങ്ങാവെള്ളം കുടിച്ച് ശരീരഭാരം കുറയ്ക്കാം

തേങ്ങ പൊട്ടിച്ച ശേഷം ഉള്ളിലെ വെള്ളം കളയാറാണോ പതിവ്. നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ പ്രകൃതിദത്ത പനീയമാണ് തേങ്ങവെള്ളം. ശരീരഭാരം കുറയ്ക്കാൻ പെടാപ്പാട് പെടുന്നവർക്ക് ഇതൊരു മികച്ച പരിഹാരമാണ്. ശരീരഭാരം കുറയ്ക്കാന്‍ തേങ്ങാവെള്ളം ശരീരഭാരം കുറയ്ക്കാന്‍ എടുത്താന്‍ പൊങ്ങാത്ത ഡയറ്റുകള്‍ പിന്തുടരുന്നത് പലപ്പോഴും വലിയ പരാജയമാകാറുണ്ട്. എന്നാല്‍ വീട്ടില്‍ സുലഭമായ […]

Health Tips

മുപ്പതിന് മുന്‍പേ തലയില്‍ നര കയറി! ഒഴിവാക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

പ്രായമാകുമ്പോഴുണ്ടാകുന്ന സാധാരണ പ്രക്രിയാണ് തലമുടി നരയ്ക്കുക എന്നത്. എന്നാല്‍ 30 വയസിന് മുന്‍പേ തലമുടി നരയ്ക്കാന്‍ തുടങ്ങിയാലോ. അകാല നരയ്ക്ക് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്. ആദ്യത്തേത് അവശ്യ മൈക്രോ ന്യൂട്രിയൻ്റുകൾ ഒഴിവാക്കിയുള്ള ഡയറ്റാണ്. ആരോഗ്യമുള്ള മുടിക്ക് വിറ്റാമിനുകളും പോഷകങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. രണ്ടാമത്  അമിതമായി സൂര്യപ്രകാശം […]

Health Tips

മുഖക്കുരുവിനെ എങ്ങനെ പെട്ടെന്ന് ഒഴിവാക്കാം?

അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന മുഖക്കുരു മിക്ക ആളുകളെയും അലട്ടുന്ന ഒരു കാര്യമാണ്. ഇത് ഒരു സൗന്ദര്യ പ്രശ്നം മാത്രമല്ല, ചിലരിൽ മുഖക്കുരു മാനസിക സമ്മർദ്ദങ്ങളും സൃഷ്ടിക്കാം. ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ മുതൽ മലിനീകരണം വരെ മുഖക്കുരുവിന് കാരണമാകാം. മുഖക്കുരു വന്നാൽ നിങ്ങൾ എന്താണ് ചെയ്യുന്നത്? മുഖക്കുരു വന്നാൽ മിക്ക ആളുകളും ചെയ്യുന്ന […]

Health

ബാർലി വെള്ളം ഇങ്ങനെ ഒന്ന് തിളപ്പിച്ചു നോക്കൂ; ഗുണങ്ങൾ ഏറെ

വിറ്റാമിനുകൾ, നാരുകൾ, ആന്റി-ഓക്സിഡന്റുകൾ തുടങ്ങി നിരവധി പോഷകങ്ങളാൽ സമ്പന്നമാണ് ബാർലി. ബാർലി വെള്ളം കുടിക്കുന്നതു കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങള്‍ നിരവധിയാണ്. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതു കൊണ്ട് തന്നെ ദഹനത്തിനും വിശപ്പടക്കാനും മലബന്ധം തടയാനും ബാർലി വെള്ളം കുടിക്കുന്നത് ​ഗുണകരമാണ്. മൂത്രാശയ അണുബാധയെ ചെറുക്കാനും ബാർലി വെള്ളം കുടിക്കുന്നത് നല്ലതാണ്. […]

Health Tips

ക്ഷീണം, തളര്‍ച്ച, വായ്പ്പുണ്ണ്; ഈ സൂചനകളെ നിസാരമായി കാണേണ്ട

ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വിറ്റാമിന്‍ ബി12.  ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിലും ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഇവ സഹായിക്കും.  തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും വികസനത്തിനും വിറ്റാമിന്‍ ബി12 ആവശ്യമാണ്.  ഉപാപചയ ‌പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 പ്രധാന […]