Keralam

വയനാട് അടക്കം 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഇന്നും നാളെയും അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്നും നാളെയും 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രണ്ട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റു 12 ജില്ലകളിലും യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുമുണ്ട്. ഇവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, […]

India

അതിതീവ്രമഴ അഞ്ചു വര്‍ഷത്തിനിടെ ഇരട്ടിയായി; കഴിഞ്ഞ മാസം പെയ്തത് ശരാശരിയേക്കാള്‍ 9 ശതമാനം കൂടുതല്‍

ന്യൂഡല്‍ഹി: രാജ്യത്ത് അതിതീവ്രമഴ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇരട്ടിയായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ വര്‍ഷം ജൂലൈയിലുണ്ടായ അതി തീവ്രമഴ കഴിഞ്ഞ അഞ്ചുവര്‍ഷം മുമ്പ് ജൂലൈയില്‍ പെയ്തതിനേക്കാള്‍ രണ്ടു മടങ്ങ് കൂടുതലാണ്. ഓഗസ്റ്റില്‍ രാജ്യത്തിന്റെ മിക്ക ഭാഗത്തും സാധാരണയോ അതില്‍ കൂടുതലോ മഴ ഉണ്ടാകാനാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. […]

Keralam

കനത്ത മഴ: 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും സംസ്ഥാനത്ത് നാളെ (01/08/2024) 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കാസർകോട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസുകള്‍, മദ്രസകൾ അടക്കമുള്ള […]

Keralam

സംസ്ഥാനത്ത് കനത്ത മഴ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്കന്‍ കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തിൽ അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. നാലു ജില്ലകളില്‍ യെലോ അലര്‍ട്ടുമുണ്ട്. പാലക്കാട്, തൃശൂര്‍, ഇടുക്കി, […]

Keralam

പത്തനംതിട്ട, കാസർഗോഡ്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പത്തനംതിട്ട: തീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, തൃശൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതത് ജില്ലാ കലക്റ്റർമാർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്‍ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്നാണ് ജില്ലാ കലക്റ്റർ അറിയിച്ചിരിക്കുന്നത്. കാസർഗോഡ് ജില്ലയിലും കളക്റ്റർ ബുധനാഴ്ച […]

Keralam

സംസ്ഥാനത്ത് അതിതീവ്ര മഴ; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; നാല് ജില്ലകളില്‍ ഓറഞ്ച്; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും രണ്ടിടത്ത് യെല്ലോ അലര്‍ട്ടുമാണ്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, […]

Keralam

പെരുവെള്ളപ്പാച്ചിലില്‍ ചൂരല്‍മല അങ്ങാടി അപ്പാടെ ഒലിച്ചുപോയി, രാത്രി ദുരന്തത്തിന്‍റെ ഞെട്ടലില്‍ വയനാട്; മരണം 41 ആയി

കല്‍പ്പറ്റ: കനത്ത മഴ പെയ്‌തെങ്കിലും രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ രാവിലെ കേള്‍ക്കുന്നത് ഉള്ളുലയ്ക്കുന്ന ദുരന്തവാര്‍ത്തയാകുമെന്ന് വയനാട്ടുകാര്‍ തീരെ പ്രതീക്ഷിച്ചില്ല. അര്‍ധരാത്രിയില്‍ ഉറക്കത്തിനിടെ ഉരുള്‍ പൊട്ടലും മലവെള്ളപ്പാച്ചിലും കവര്‍ന്നെടുത്തത് വയനാട്ടിലെ മേപ്പാടി മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ നിരവധി ജീവനുകളെയാണ്. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരല്‍മല […]

Keralam

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വയനാട് ഉൾപ്പടെ വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ ഒറഞ്ച് അലർട്ടും അ‍ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. […]

Keralam

കനത്ത മഴ: തൃശ്ശൂരില്‍ മൂന്ന് ഡാമുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം

തൃശ്ശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് പീച്ചി, പത്താഴക്കുണ്ട്, വാഴാനി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ സമീപ പ്രദേശത്തു താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ മഴയെത്തുടര്‍ന്ന് ഡാമുകള്‍ നിറഞ്ഞതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്ന് വിട്ടത്. പത്താഴകുണ്ട് ഡാമിന്റെ മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ രണ്ട് സെന്റീമീറ്റര്‍ വീതം തുറന്നു. പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ 7.5 […]

District News

വേനൽമഴയിലെ നാശത്തിന്‌ പിന്നാലെ കർഷകരെ വലച്ച്‌ കാലവർഷക്കെടുതിയും; കോട്ടയം ജില്ലയിൽ ആറ്‌ കോടിയുടെ കൃഷിനാശം

കോട്ടയം: വേനൽമഴയിലെ നാശത്തിന്‌ പിന്നാലെ കർഷകരെ വലച്ച്‌ കാലവർഷക്കെടുതിയും. 6.42 കോടി രൂപയുടെ കൃഷിനാശമാണ്‌ ജൂലൈയിൽ ജില്ലയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌. മഴയിലും കാറ്റിലുമാണ്‌ വ്യാപകമായ നാശമുണ്ടായത്‌. കഴിഞ്ഞ വേനൽമഴയിൽ ഇരുപത്തിനാല്‌ കോടിയിലേറെ രൂപയുടെ നഷ്‌ടം സംഭവിച്ചിരുന്നു. കടുത്തുരുത്തി, ഞീഴൂർ മേഖലകളിലാണ്‌ കൂടുതൽ കൃഷി നശിച്ചത്‌. 241.51 ഹെക്‌ടർ സ്ഥലത്ത്‌ […]