Keralam

അടുത്ത 12 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തിപ്രാപിക്കും; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഒഡിഷ – ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ശക്‌തി ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ്‌ […]

Keralam

തീവ്രമഴ: നാല്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസര്‍കോട്: തീവ്രമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ നാല്‌ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലായ് 19) അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂര്‍, കാസര്‍കോട് പാലക്കാട് ജില്ലകളിലാണ് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കാസര്‍കോട് കോളജുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകളില്‍ മാറ്റമില്ലെന്നും കലക്ടര്‍മാര്‍ അറിയിച്ചു. കാസര്‍കോട് തീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോഡ് […]

District News

കനത്ത മഴ: കോട്ടയത്ത് താറാവ് കർഷകൻ മുങ്ങി മരിച്ചു

കോട്ടയം: കോട്ടയത്ത് താറാവ് കർഷകൻ മുങ്ങി മരിച്ചു. കോട്ടയം മാളിയേക്കടവിൽ പടിയറക്കടവ് സ്വദേശി സദാനന്ദൻ (65) ആണ് മരിച്ചത്. പാടശേഖരത്തിലൂടെ താറാവുകളെ കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഇയാളെ കാണാതായതോടെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് ഇയാളുടെ വള്ളവും മൊബൈൽ ഫോണും […]

Keralam

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ വയനാട്ടിൽ

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വയനാട്ടിൽ. വയനാട്ടിൽ ആറിടങ്ങളിൽ അതിതീവ്ര മഴ പെയ്‌തുവെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തേറ്റമല, മക്കിയോട്, തവിഞ്ഞാൽ, ആലാറ്റിൽ, വട്ടോളി, കുഞ്ഞോം ഭാഗങ്ങളിൽ തീവ്രമഴ രേഖപ്പെടുത്തി. സംസ്ഥാനത്തെ 45 ഇടങ്ങളിൽ ഇന്നലെ 100 മില്ലിലിറ്ററിന് മുകളിൽ […]

Keralam

കനത്ത മഴ; കണ്ണൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യാ വിമാനം നെടുമ്പാശേരിയിൽ ഇറക്കി

കൊച്ചി: കനത്തമഴയെ തുടർന്ന് എയർഇന്ത്യാ വിമാനം കണ്ണൂരിൽ ഇറക്കാനാവാതെ നെടുമ്പാശേരിയിൽ ഇറക്കി. പുലർച്ചെ കുവൈത്തിൽ നിന്നെത്തിയ വിമാനമാണ് നെടുമ്പാശേരിയിലിറക്കിയത്. അതേസമയം, വിമാനത്തിൽ നിന്ന് യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. യാത്രക്കാർ വിമാനത്തിൽ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുയോജ്യമാകുമ്പോൾ അങ്ങോട്ടേക്ക് പോകുമെന്നാണ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിക്കുന്നത്.

Keralam

ഇന്നും നാളെയും ശക്തമായ മഴ; ഒരിടത്ത് റെഡ് അലര്‍ട്ട്; എട്ടിടത്ത് ഓറഞ്ച് അലര്‍ട്ട്; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ബുധനാഴ്ച വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, […]

Keralam

കനത്ത മഴ കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തിരുവനന്തപുരം: അതിതീവ്ര മഴയുടെ സാഹചര്യത്തിൽ കോഴിക്കോട്, വയനാട്  ജില്ലയിലെ  പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (17-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ലെന്നും ജില്ലാ കളക്റ്റർ അറിയിച്ചു.

District News

കനത്ത മഴ; കോട്ടയം ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരം വീണു; മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചു

കോട്ടയം: കനത്ത മഴയെത്തുടർന്ന് കോട്ടയം ജില്ലാ ആശുപത്രിയുടെ മോർച്ചറി കെട്ടിടത്തിന് മുകളിൽ മരംവീണു. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതിനാൽ മോർച്ചറിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു.  മരം വീഴുമ്പോൾ ഒരു മൃതദേഹം മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. ഈ മൃതദേഹം മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

District News

കനത്ത മഴ ഇല്ലിക്കൽകല്ല് അടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം ജൂലൈ 18 വരെ നിരോധിച്ചതായി കോട്ടയം ജില്ലാ കളക്റ്റർ. ഈരാറ്റുപേട്ട – വാഗമൺ റോഡിൽ രാത്രികാല യാത്രയും നിരോധിച്ചിട്ടുണ്ട്. ജില്ലയിലെ ഖനനപ്രവർത്തനങ്ങൾ നിരോധിച്ചു ജൂലൈ […]

Keralam

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ 5 ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപെട്ടതിനാൽ കാലവർഷം ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്‍റെ ഫലമായി കേരളത്തിൽ 5 ദിവസം അതിശക്ത മഴ തുടരുമെന്നാണ് പ്രവചനം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡിഷ തീരത്താണ് ന്യൂന മർദ പാത്തി രൂപപ്പെട്ടിരിക്കുന്നത്. ഇതിന്‍റെ ഫലമായാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നത്. മഴയ്ക്കും […]