Keralam

സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക കൃഷിനാശം

സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയില്‍ വ്യാപക കൃഷിനാശം. മേയ് ഒന്നു മുതല്‍ 28 വരെ പെയ്ത മഴയില്‍ 119.58 കോടിയുടെ കൃഷിനാശം. 33,165 കര്‍ഷകരുടെ 8,952 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. തിരുവനന്തപുരത്താണ് കൃഷി നഷ്ടം കൂടുതല്‍ 27.5 കോടി. ഇവിടെ 4,128 കര്‍ഷകരുടെ 768.69 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. […]

District News

കനത്ത മഴയെത്തുടർന്നു കിഴക്കൻ വെള്ളം എത്തി ; പടിഞ്ഞാറൻ മേഖല വെള്ളത്തിൽ

കോട്ടയം : കനത്ത മഴയെത്തുടർന്നു കിഴക്കൻ വെള്ളം എത്തി. ഇതേത്തുടർന്ന് പടിഞ്ഞാറൻ മേഖല വെള്ളത്തിൽ. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലയിൽ പെയ്ത മഴയും ഇവിടത്തെ മഴയും ചേർന്നപ്പോഴാണ് പിടിവിട്ടു ജലനിരപ്പ് ഉയർന്നത്. ഒന്നര അടി വെള്ളം ഒരു ദിവസം കൊണ്ട് ഈ മേഖലയിൽ ഉയർന്നു. അടിയന്തര സാഹചര്യം നേരിടാൻ […]

Keralam

സംസ്ഥാനത്ത് മഴ ശക്തം ; 24 മണിക്കൂറിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യത

സംസ്ഥാനത്ത് ഇന്നും കനത്ത മ‍ഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു . ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ […]

District News

കനത്തമഴയിൽ കിഴക്കൻ വെള്ളം എത്തിയതോടെ പാലായിൽ മീനച്ചിലാറ്റിൽ വെള്ളമുയരുന്നു

പാലാ : കനത്തമഴയിൽ കിഴക്കൻ വെള്ളം എത്തിയതോടെ പാലായിൽ മീനച്ചിലാറ്റിൽ ഓരോ മണിക്കൂറിലും  ഓരോ അടി വെള്ളമുയരുന്ന സ്ഥിതി. ഇന്നലെ വൈകിട്ടോടെ മൂന്നാനി, പാലാ കൊട്ടാരമറ്റം ഭാഗങ്ങളിൽ വെള്ളം കയറി. രാത്രിയും വെള്ളം ഉയരുന്ന സ്ഥിതിയാണ്. കിഴക്ക് മഴ പെയ്ത ശേഷം വളരെ പതുക്കെ പാലായിൽ വെള്ളമുയരുന്ന പഴയ […]

District News

ദുരിതപ്പെയ്ത്ത്; കോട്ടയത്ത് മണ്ണിടിച്ചിൽ, വീടുകൾ തകർന്നു; കൊച്ചിയിലും മഴ ശക്തം

കോട്ടയം: കേന്ദ്ര കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് പ്രഖ്യാപിച്ച കോട്ടയത്തും എറണാകുളത്തും കനത്ത മഴ തുടരുന്നു. തലനാട് മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. മണ്ണിനടിയിൽപ്പെട്ട് ഒരു ആട് ചത്തു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഈരാറ്റുപേട്ട നടക്കലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. […]

Keralam

തെക്കന്‍ ജില്ലകളില്‍ തോരാമഴ; എറണാകുളത്തും കൊല്ലത്തും വെള്ളക്കെട്ട് രൂക്ഷം; ആറിടത്ത് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നലെ അർധരാത്രി മുതല്‍ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. തെക്കന്‍ ജില്ലകളിലാണ് മഴ രൂക്ഷം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയോടെ മധ്യകേരളത്തിലേക്കും മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. എറാണാകുളം, കൊല്ലം ജില്ലകളില്‍ മഴയെത്തുടർന്ന് പലയിടത്തും വെള്ളക്കെട്ട് രൂപ്പപെടുകയും ഗതാഗതം തടസപ്പെടുകയും […]

Keralam

വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

എറണാകുളം : വേങ്ങൂരില്‍ തോട്ടില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കണിച്ചാട്ടുപാറ തോട്ടില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് ഏഴിനാണ് സംഭവം. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്ഥാനത്ത് മഴ തുടരുന്നതിനിടെ പലയിടത്തും വെള്ളക്കെട്ടും ജലാശയങ്ങളിലെ […]

Keralam

കാലവർഷം പതിവു സമയത്തെത്തും; കേരളത്തിൽ അധികമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളമടക്കം രാജ്യത്ത് പൊതുവിൽ കാലവര്‍ഷം സാധാരണയേക്കാൾ കടുക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ  പ്രവചന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് പറയുന്നത്. ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവർഷം കനക്കും. ജൂണിലും സാധാരണയേക്കാൾ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ കാലവർഷം കേരളത്തിൽ എത്തിച്ചേർന്നേക്കുമെന്നാണ് വിവരം. രാജ്യമൊട്ടാകെ 106 […]

Keralam

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് മരണം. മിന്നലേറ്റ് കാസര്‍കോട് ബെള്ളൂര്‍ സ്വദേശി ഗംഗാധരനും (76) വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയായ പുതുവൈപ്പ് കോടിക്കല്‍ ദിലീപുമാണ് (51) മരിച്ചത്. പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടിലാണ് ദിലീപ് വീണത്. വ്യാഴാഴ്ച വരെയുള്ള സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതിയിലെ ആകെ മരണം 12 […]

Keralam

മലബാറിൽ കനത്ത മഴ; വ്യാപക നാശ നഷ്ടങ്ങൾ

കോഴിക്കോട്: മലബാറിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. മലപ്പുറത്ത് ദേശീയ പാതയിൽ മണ്ണിടിഞ്ഞും കാസർകോട് ദേശീയ പാതയിൽ വെള്ളക്കെട്ട് കാരണവും ഏറെ നേരം ഗതാഗതം മുടങ്ങി. പലയിടങ്ങളിലും മരം കടപുഴകി വീണും മണ്ണിടിഞ്ഞും വീടുകൾക്കടക്കം വ്യാപക നാശനഷ്ടമുണ്ടായി. കോഴിക്കോട് ജില്ലയിൽ ഇന്നലെ വൈകിട്ടാണ് കനത്ത മഴ തുടങ്ങിയത്. ചാറ്റൽമഴയായി […]