Keralam

ജയസൂര്യക്കെതിരേ വീണ്ടും പരാതി; പ്രത്യേക സംഘത്തിനു മുന്നിൽ നേരിട്ടെത്തി തിരുവനന്തപുരം സ്വദേശിനി മൊഴി നൽകി

തിരുവനന്തപുരം: ജയസൂര്യക്കെതിരേ വീണ്ടും പ്രത്യേക സംഘത്തിനു മുന്നിൽ പരാതി. അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. സിനിമാ മേഖലയിൽ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിൽവെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് […]

Keralam

സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം : സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാകും പ്രക്ഷോഭം. 29ന് സംസ്ഥാനത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. ജില്ലാ കളക്ടറേറ്ററുകള്‍ക്ക് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ അന്വേഷണം […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കേണ്ട ആവശ്യം സംസ്ഥാന സർക്കാരിന് വന്നിട്ടില്ലെന്ന് കെ രാധാകൃഷ്ണൻ എം.പി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കേണ്ട ആവശ്യം സംസ്ഥാന സർക്കാരിന് വന്നിട്ടില്ലെന്ന് കെ രാധാകൃഷ്ണൻ എം.പി. കമ്മിറ്റി റിപ്പോർട്ട് എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ സർക്കാരിന് ആശയക്കുഴപ്പമുണ്ടായിട്ടില്ല. തെറ്റുകാരെ സംരക്ഷിക്കുക എന്നത് പാർട്ടിയുടെ നിലപാടല്ല. എം മുകേഷിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന ആരോപണ തെറ്റെന്ന് കെ രാധാകൃഷ്ണൻ പറഞ്ഞു. കുറ്റാരോപിതർ […]

Movies

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ കൂട്ടരാജി ; ഭരണസമിതി പിരിച്ചുവിട്ടു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. അമ്മ ഭരണ സമിതി രാജിവച്ചതായാണ് റിപ്പോര്‍ട്ട്. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം പതിനേഴ് അംഗങ്ങളും രാജി വച്ചു. ഇന്ന് ചേരാനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചിരുന്നെങ്കിലും അടിയന്തര സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി യോഗം ചേര്‍ന്നതിന് […]

Keralam

നോ പറയാനുള്ള സാഹചര്യം ഇല്ലാത്ത സ്ത്രീകളോട് അത് നിങ്ങളുടെ തെറ്റല്ലെന്ന് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്

നോ പറയാനുള്ള സാഹചര്യം ഇല്ലാത്ത സ്ത്രീകളോട് അത് നിങ്ങളുടെ തെറ്റല്ലെന്ന് വിമണ്‍ ഇന്‍ സിനിമ കളക്‌ടീവ്. ഇന്ന് രാവിലെ ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജില്‍ പ്രത്യക്ഷമായ പോസ്‌റ്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ‘നോ എന്ന് പറയാനുള്ള പ്രിവിലേജോ സാഹചര്യമോ ഇല്ലാത്ത സ്ത്രീകളോട്, അത് നിങ്ങളുടെ തെറ്റല്ല എന്ന് […]

Keralam

മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടാകാമെന്നും നോ പറയേണ്ടിടത്ത് താൻ കൃത്യമായി നോ പറഞ്ഞിട്ടുണ്ടെന്നും നടി ശ്വേതാ മേനോൻ

മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടാകാമെന്നും നോ പറയേണ്ടിടത്ത് താൻ കൃത്യമായി നോ പറഞ്ഞിട്ടുണ്ടെന്നും നടി ശ്വേതാ മേനോൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ട്. കുറച്ച് താമസിച്ചുപോയി എന്ന അഭിപ്രായമുണ്ട്. സ്ത്രീകൾ അനുഭവിക്കുന്ന കുറെ പ്രശ്നങ്ങളെപ്പറ്റി താൻ കേട്ടിട്ടുണ്ട്. സ്ത്രീകൾ സ്വയം മുന്നോട്ട് വരണമെന്നാണ് തനിക്ക് പറയാനുള്ളത്. വളരെ […]

Keralam

‘അനുഭവിച്ചവര്‍ക്കല്ലേ അതിന്റെ വേദന അറിയാനാകൂ’; ആരോപണ വിധേയരുടെ പേര് പുറത്തു വിടണമെന്ന് നടി അന്‍സിബ

തിരുവനന്തപുരം: ലൈംഗിക ആരോപണ വിധേയനായ രഞ്ജിത്തിനെതിരെ അന്വേഷണം വേണമെന്ന് നടി അന്‍സിബ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആരോപണ വിധേയരുടെ പേരുവിവരങ്ങള്‍ പുറത്തു വരണം. റിപ്പോര്‍ട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമെന്ന് താരസംഘടനയായ അമ്മയ്ക്ക് പറയാനാകില്ല. സിനിമയിലെ പവര്‍ ഗ്രൂപ്പിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അന്‍സിബ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അഞ്ചുവര്‍ഷത്തോളം പുറംലോകം […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നതായി താര സംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സ്വാഗതം ചെയ്യുന്നതായി താര സംഘടനയായ അമ്മ. അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖാണ് വിഷത്തില്‍ പ്രതികരിച്ചത്. സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളാണ് കമ്മിറ്റി പഠിച്ചത്. റിപ്പോര്‍ട്ട് ഹേമ കമ്മിറ്റി റിപ്പേര്‍ട്ട് അമ്മ സംഘടനയ്ക്ക് എതിരല്ല. റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ പറയുന്ന കുറ്റ കൃത്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തണം. കുറ്റവാളികളെ […]

Keralam

സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം : സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും വിശദീകരണം നല്‍കണം. കമ്മിറ്റി റിപ്പോര്‍ട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളെ കുറിച്ചാണ് വിശദീകരിക്കേണ്ടതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിന്ന് കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയ നടപടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വലിയ ഗൂഢാലോചനയാണ് നടന്നതെന്നും യഥാര്‍ത്ഥത്തില്‍ പുറത്തുവരേണ്ട ഭാഗങ്ങള്‍ പുറത്തുവന്നിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. അടിയന്തരമായി പുറത്തുവിടേണ്ട ഭാഗങ്ങളാണ് പൂഴ്ത്തിവെച്ചിരിക്കുന്നത്. സര്‍ക്കാരിന് എന്തൊക്കെയോ മറച്ചുവെക്കാനുണ്ട്. അരെയൊക്കെയോ കവര്‍ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. […]