Keralam

സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്; നവംബർ 24 ന് നടത്താൻ ആലോചന

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ഉയരുന്ന ആരോപണങ്ങൾക്ക് ഇടയിലും സിനിമാ കോൺക്ലേവുമായി സര്‍ക്കാര്‍ മുന്നോട്ട്. നവംബർ 24 ന് കൊച്ചിയിൽ കോണ്‍ക്ലേവ് നടത്താനാണ് ആലോചന. നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മൂന്നു ദിവസങ്ങളിലായി നടത്താൻ ഉദ്ദേശിക്കുന്ന കോൺക്ലേവിൽ മുഖ്യമന്ത്രിയുടെ സമയ ലഭ്യത കൂടി പരിഗണിക്കും. കോൺക്ലേവിന് മുൻപ് കരട് സിനിമാ […]

Movies

‘അമ്മ’ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും

താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. യുവനടിയിൽ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതടക്കമുള്ള പ്രതിസന്ധികൾക്കിടയിലാണ് യോഗം. സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്നതാണ് ആകാംക്ഷ. ജനറൽ […]

Keralam

‘ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല, പരാതിയില്ലാതെ കേസെടുക്കാനുള്ള വകുപ്പുണ്ടോയെന്ന് നോക്കും’; വീണ ജോർജ്

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും രാജിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്. ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് മന്ത്രി പ്രതികരിച്ചു. പരാതി കിട്ടാതെ തന്നെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും.കേസ് നൽകാൻ സഹായം ആവശ്യമെങ്കിൽ അത് ലഭ്യമാക്കും. പേജുകൾ ഒഴിവാക്കിയതിനെ കുറിച്ച് കോടതിയിൽ […]

Keralam

‘നിയമത്തിന് മുകളിൽ ആരും പറക്കില്ല, നിയമാനുസൃതമുള്ള നടപടി സർക്കാർ സ്വീകരിക്കും’; എം.ബി രാജേഷ്

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. നടി ശ്രീലേഖയുടെയും രഞ്ജിത്തിന്റെയും അഭിപ്രായങ്ങൾ മാത്രമാണ് വന്നത്. പരാതികളൊന്നും സർക്കാരിന് മുന്നിൽ വന്നിട്ടില്ല. പരാതി തന്നാൽ നിയമനടപടി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളം. നിയമത്തിന് മുകളിൽ ഒന്നും പറക്കില്ല. നിയമാസൃതം ഉള്ള നടപടി […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ഇന്ദ്രൻസ്. ആരോപണങ്ങൾ എല്ലാ കാലത്തും ഉള്ളതാണെന്നും പരാതികളുണ്ടെങ്കിൽ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാക്ഷരത മിഷൻ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷയെഴുതാൻ അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ എത്തിയപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ പ്രതികരണം. രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തിലും ഇന്ദ്രൻസ് പ്രതികരിച്ചു. ആർക്കെതിരെയും എന്തും […]

Keralam

ഒറ്റപ്പെട്ടപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല ; അമ്മ എക്‌സിക്യൂട്ടീവ് നിലപാട് തള്ളി ജഗദീഷ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയില്‍ ഭിന്നത. സംഘടനയുടെ നിലപാട് ഔദ്യോഗിക വിശദീകരിച്ച് താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും അംഗങ്ങളും രംഗത്തെത്തിയതിന് പിന്നാലെ ഭിന്ന നിലപാടുമായി സംഘടനയുടെ വൈസ് പ്രസിഡന്റ് ജഗദീഷ് രംഗത്തെത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അമ്മയുടെ പ്രതികരണം വൈകിയതില്‍ ക്ഷമ ചോദിക്കുന്നു […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സിനിമ – സാംസ്ക്കാരിക വകുപ്പ് മന്ത്രിക്കുമാണ് കത്ത് നൽകിയിരിക്കുന്നത്. […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയാണ്. റിപ്പോര്‍ട്ടില്‍ ആരുടെയെങ്കിലും പേരുകള്‍ ഉണ്ടെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നടപടി സ്വീകരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഹൈക്കോടതി നിരീക്ഷണങ്ങളെ സര്‍ക്കാര്‍ ബഹുമാനിക്കുമെന്ന് കരുതുന്നു. റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ല. […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്വമേധയാ കേസെടുക്കാമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. പരാതി നൽകാതെ കേസെടുക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ തിരുത്തിയാണ് ബാല​ഗോപാലിന്റെ പ്രതികരണം. സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണ്. സ്വമേധയാ കേസ് എടുക്കുന്നതിന് നിയമ തടസമില്ല. പരിഷ്കരിച്ച നിയമങ്ങൾ നിലവിലുണ്ടന്നും […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. മലയാള സിനിമയിലെ ഏറ്റവും മിസ്റ്റീരിയസ് ആയ സിനിമയെ വെല്ലുന്ന സ്‌ക്രിപ്റ്റ് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് സിനിമ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ ഒരു […]