World

മലയാളി യുവാവ് യു കെ ഹെർഫോർഡിൽ അന്തരിച്ചു; വിടവാങ്ങിയത് ഈരാറ്റുപേട്ട സ്വദേശി

ഹെർഫോർഡ്:  മലയാളി യുവാവ് യുകെ ഹെർഫോർഡിൽ അന്തരിച്ചു. ഈരാറ്റുപേട്ട സ്വദേശി സനൽ ആന്റണിയാണ് മരണപ്പെട്ടത്. ഹെർഫോർഡിൽ ഫീൽഡ് ഫാം കെയർ ഹോമിൽ ജോലി ചെയ്തുവരുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. ഭാര്യ ജോസ്മി. മക്കൾ സോനാ, സെറ.