Keralam
വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്; ശബരിമലയിൽ കർശന നിർദേശവുമായി ഹൈക്കോടതി
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കർശന നിർദേശവുമായി ഹൈക്കോടതി. വെർച്വൽ ക്യൂ ബുക്കിങ് രേഖകൾ കൃത്യമല്ലെങ്കിൽ പമ്പയിൽ നിന്നും കടത്തിവിടരുത്. വെർച്വൽ ക്യൂ പാസിലെ സമയം ,ദിവസം എന്നിവയും കൃത്യമായിരിക്കണം. വ്യാജ പാസുമായി വരുന്നവരെ കടത്തിവിടരുതെന്നും ഹൈക്കോടതി നിർദേശിച്ചു. കഴിഞ്ഞ ദിവസം ശബരിമലയിലെ ഭക്തജനത്തിരക്കിൽ ഹൈക്കോടതി കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. […]
