Keralam

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണമില്ല ; ഹര്‍ജി തള്ളി

കൊച്ചി : മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി ക്രൈംബ്രാഞ്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മിഷേല്‍ ഷാജി തിരോധാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. പിറവം മുളക്കുളം വടക്കേക്കര പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ […]

Keralam

കെ ഫോണില്‍ സിബിഐ അന്വേഷണം ഇല്ല ; വി ഡി സതീശന്റെ ഹര്‍ജി തള്ളി

കൊച്ചി : കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. കെ ഫോണില്‍ വന്‍ അഴിമതി നടന്നുവെന്നും, അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഹൈക്കോടതിയെ സമീപിച്ചത്. കരാറിന് പിന്നിലെ ആസൂത്രിത അഴിമതി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ വി ഡി സതീശന്‍ […]

Keralam

നിയമസഭ കയ്യാങ്കളി : കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : നിയമസഭ കയ്യാങ്കളിയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍മന്ത്രി ഡൊമിനിക് പ്രസന്റേഷന്‍, എംഎ വാഹിദ്, കെ ശിവദാസന്‍ നായര്‍ എന്നിവര്‍ക്കെതിരെയുള്ള കേസാണ് കോടതി റദ്ദാക്കിയത്. ഇടതു എംഎല്‍എമാരായിരുന്ന കെ കെ ലതിക, ജമീല പ്രകാശം എന്നിവരുടെ പരാതിയിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരുന്നത്. ധനമന്ത്രിയായിരുന്ന കെ […]

Keralam

വാഹനങ്ങളിൽ സണ്‍ഫിലിം ഒട്ടിക്കാം; സുപ്രധാന ഉത്തരവുമായി ഹൈക്കോടതി

എറണാകുളം: വാഹനങ്ങളുടെ ഗ്ലാസുകളിൽ സൺഫിലിം ഒട്ടിക്കുന്നതിൽ ഇളവുമായി ഹൈക്കോടതി. അനുവദനീയമായ രീതിയിൽ ഫിലിം പതിപ്പിക്കാമെന്നും ഫിലിം പതിപ്പിച്ച വാഹനങ്ങൾക്ക് പിഴ ഈടാക്കാനാവില്ലെന്നും ജസ്‌റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. സണ്‍ ഫിലിം നിര്‍മിക്കുന്ന കമ്പനിയും പിഴ ഈടാക്കാനുള്ള നടപടിക്ക് വിധേയരായ വാഹന ഉടമയും മറ്റും സമര്‍പ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. പിഴയീടാക്കിയ […]

Keralam

സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണം; ഹെക്കോടതിയെ സമീപിച്ച് വിനയന്‍

കൊച്ചി: സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ബി ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ ഹൈക്കോടതിയെ സമീപിച്ചു. തൊഴില്‍ നിഷേധത്തിന് കോംപറ്റീഷന്‍ കമ്മീഷന്‍ പിഴയിട്ട വ്യക്തിയെ സമിതിയില്‍ ഉള്‍പ്പെടുത്തരുത് എന്നാണ് ആവശ്യം. നയരൂപീകരണ സമിതിയില്‍ ഉണ്ണികൃഷ്ണന്റെ പേര് ഉള്‍പ്പെട്ടതില്‍ വിനയന്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്റെ പരാതിയില്‍ കോംപറ്റീഷന്‍ […]

Keralam

മാധ്യമങ്ങളെ വിലക്കണമെന്ന് സര്‍ക്കാര്‍, കഴിയില്ലെന്ന് കോടതി; പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച സമയം

കൊച്ചി: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമങ്ങളെ വിലക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. മാധ്യമങ്ങളെ വിലക്കാനാവില്ല. മാധ്യമങ്ങള്‍ പക്വതയോടെയും ഉത്തരവാദിത്തത്തോടെ പെരുമാറുമെന്നും ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാര്‍ വ്യക്തമാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യത പാലിക്കാന്‍ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ട്. സ്വയം നിയന്ത്രിക്കാൻ മാധ്യമങ്ങൾക്ക് അറിയാമെന്നും […]

Keralam

ഹേമ കമ്മിറ്റി ആദ്യ ഇടപെടല്‍ കേരളത്തില്‍ ; അത് എല്‍ഡ്എഫ് സര്‍ക്കാരായതുകൊണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ഹേമ കമ്മിറ്റിക്ക് മുമ്പില്‍ മൊഴി കൊടുത്തവരും കൊടുക്കാത്തവരും പരാതികള്‍ പറയാന്‍ തയ്യാറായാല്‍ നടപടിയുണ്ടായുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഹേമ കമ്മിറ്റി പോലയുള്ള ഇടപെടല്‍ നടന്നത് കേരളത്തില്‍ മാത്രമാണ്. അത് എല്‍ഡിഎഫ് സര്‍ക്കാരായതുകൊണ്ട് മാത്രമാണ് സംഭവിച്ചതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സമാനമായ കമ്മിറ്റി വേണമെന്നാണ് ഇപ്പോള്‍ പല […]

Keralam

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വര്‍ഷങ്ങള്‍ക്ക് മുന്നേ റിപ്പോര്‍ട്ട് കിട്ടിയിട്ടും ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി പ്രത്യേക ബെഞ്ച് ചോദിച്ചു. ബലാത്സംഗത്തിനും പോക്‌സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം കോടതിയില്‍ ഹാജരാക്കി ; ഹര്‍ജികളില്‍ പ്രത്യേക ബെഞ്ചിന്‌റെ സിറ്റിങ് ആരംഭിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഇന്ന് കോടതിയില്‍ ഹാജരാക്കി. റിപ്പോര്‍ട്ടിലെ ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ചിന്‌റെ സിറ്റിങ് ഹൈക്കോടതിയില്‍ ആരംഭിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഹാജരാക്കിയിരിക്കുന്നത്. ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരായ ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‌റെ പ്രത്യേക സിറ്റിങ്ങാണ് […]

Keralam

നടി ഹൈക്കോടതിയിലേക്ക്?; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കിയേക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്. നടിയുടെ അപ്പീൽ ഹൈക്കോടതി പരിഗണിച്ചാൽ സർക്കാരിന് നിലപാടു വ്യക്തമാക്കേണ്ടി വരും. […]