Keralam

ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി : മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. വര്‍ഷങ്ങള്‍ക്ക് മുന്നേ റിപ്പോര്‍ട്ട് കിട്ടിയിട്ടും ഒന്നും ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി പ്രത്യേക ബെഞ്ച് ചോദിച്ചു. ബലാത്സംഗത്തിനും പോക്‌സോ കേസിനും നടപടിയെടുക്കാനുള്ള വസ്തുകള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് […]

Keralam

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം കോടതിയില്‍ ഹാജരാക്കി ; ഹര്‍ജികളില്‍ പ്രത്യേക ബെഞ്ചിന്‌റെ സിറ്റിങ് ആരംഭിച്ചു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഇന്ന് കോടതിയില്‍ ഹാജരാക്കി. റിപ്പോര്‍ട്ടിലെ ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ചിന്‌റെ സിറ്റിങ് ഹൈക്കോടതിയില്‍ ആരംഭിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോര്‍ട്ടിന്‌റെ പൂര്‍ണരൂപം ഹാജരാക്കിയിരിക്കുന്നത്. ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാരായ ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‌റെ പ്രത്യേക സിറ്റിങ്ങാണ് […]

Keralam

നടി ഹൈക്കോടതിയിലേക്ക്?; മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കിയേക്കും

കൊച്ചി: ബലാത്സംഗക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനൊരുങ്ങി പരാതിക്കാരി. പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയായ നടിയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അഭിഭാഷകരുമായി ആലോചിച്ച് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നാണ് പരാതിക്കാരി വ്യക്തമാക്കിയത്. നടിയുടെ അപ്പീൽ ഹൈക്കോടതി പരിഗണിച്ചാൽ സർക്കാരിന് നിലപാടു വ്യക്തമാക്കേണ്ടി വരും. […]

Keralam

അന്‍വറിന്‍റെ വെളിപ്പെടുത്തലില്‍ കേന്ദ്ര അന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ നടത്തിയ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളമാണ് പൊതു താല്‍പ്പര്യ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട് : കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇടപെടലുമായി ഹൈക്കോടതി. കേസുകൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു. വനിതാ ജഡ്ജ് ഉൾപ്പെടെയുള്ള ബെഞ്ചാണ് രൂപീകരിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട മുഴുവൻ കേസുകളും പരി​ഗണിക്കുക പ്രത്യേക ബെഞ്ചായിരിക്കും. സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ സുപ്രധാന ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. […]

Keralam

അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവം; എസ് ഐയെ രണ്ട് മാസം തടവിന് ശിക്ഷിച്ച് ഹൈക്കോടതി

ആലത്തൂർ പോലീസ് സ്റ്റേഷനിൽ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എസ്‌ഐയെ ശിക്ഷിച്ച് ഹൈക്കോടതി. ആരോപണ വിധേയനായ എസ് ഐ റിനീഷിനെ രണ്ടു മാസത്തെ തടവിനാണ് ജസ്റ്റിസ് ദേവരാമചന്ദ്രൻ ശിക്ഷ വിധിച്ചത്. എസ് ഐ തൽക്കാലം ജയിലിൽ പോകേണ്ടി വരില്ല. ഒരു വർഷത്തേക്ക് സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുതെന്ന് എസ് ഐയ്ക്ക് […]

Keralam

കുറ്റം തെളിയും വരെ ഏതൊരാളും നിരപരാധി, അത് പ്രതികളുടെ മൗലിക അവകാശം; ഹൈക്കോടതി

കൊച്ചി: കുറ്റം തെളിയും വരെ നിരപരാധിയാണെന്ന അനുമാനം പ്രതികളുടെ മൗലികാവകാശമാണെന്ന് ഹൈക്കോടതി. കുറ്റക്കാരനെന്ന് കണ്ടെത്തുന്നതു വരെ നിരപരാധിയായി കണക്കാക്കുന്നത് ഒരു നിയമപരമായ തത്വം മാത്രമല്ല. കുറ്റക്കാരനെന്ന് കണ്ടെത്തുമ്പോള്‍, കുറ്റകൃത്യത്തിന്‍റെ സ്വഭാവം, ഗൗരവം, അതിന്‍റെ വ്യാപ്തി എന്നിവയെല്ലാം ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു […]

Keralam

മുകേഷിന്റെയും ഇടവേള ബാബുവിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വ്യാഴാഴ്ച

കൊച്ചി: സിനിമാമേഖലയിലെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ മറ്റന്നാള്‍ കോടതി വിധി പറയും. മുകേഷ്, ഇടവേള ബാബു, അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഉത്തരവ് വരുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. മണിയന്‍ പിള്ള രാജുവിന് […]

Keralam

ഒറ്റ പില്ലറില്‍ മേല്‍പ്പാലവും മെട്രോ റെയിലും; കലൂര്‍-കാക്കനാട് രണ്ടാം ഘട്ടത്തില്‍ ഡബിള്‍ ഡക്കര്‍ ഡിസൈന്‍ പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: കൊച്ചി മെട്രോയുടെ കലൂര്‍- കാക്കനാട് രണ്ടാം ഘട്ട പദ്ധതിയില്‍ വാഹന ഗതാഗത സൗകര്യത്തിന് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ ഡബിള്‍ ഡക്കര്‍ ഡിസൈന്‍ വേണമെന്ന ആവശ്യം പരിഗണിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഡബിള്‍ ഡക്കര്‍ ഡിസൈന്‍ വേണമെന്നാവശ്യപ്പെട്ട് നെട്ടൂര്‍ സ്വദേശി ഷമീര്‍ അബ്ദുള്ള ഫയല്‍ ചെയ്ത ഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് ആക്ടിങ് […]

Keralam

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി

കൊച്ചി : ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കി. ആരോപണങ്ങള്‍ തെറ്റാണ്. പരാതിക്കാരിയായ നടി നേരത്തെയും തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. അന്നൊന്നും ബലാത്സംഗ ആരോപണം ഉണ്ടായിരുന്നില്ലെന്ന് സിദ്ദിഖ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. തിയേറ്റര്‍ പ്രിവ്യൂവിനിടെ താന്‍ മോശമായി പെരുമാറി എന്നാണ് നേരത്തെ ആരോപിച്ചിരുന്നത്. എന്നാല്‍ […]