Keralam

‘ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുത്’: നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടരുതെന്ന ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ അപ്പീൽ കേൾക്കാൻ ഡിവിഷൻ ബഞ്ച് അനുവാദം നൽകി. മുൻ ഹർജിയിൽ കക്ഷിയല്ലാത്തതിനാലാണ് രഞ്ജിനി പ്രത്യേക അനുമതി തേടിയത്. അപ്പീൽ തിങ്കളാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. റിപ്പോർ‌ട്ട് പുറത്തുവിടരുതെന്ന നിർമാതാവ് സജിമോൻ […]

Keralam

വയനാട് ദുരന്തത്തില്‍ 231 പേർ മരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : വയനാട് ദുരന്തത്തില്‍ 231 പേർ മരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതില്‍ 178 മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. വിവിധ ഇടങ്ങളില്‍ നിന്നായി 212 ശരീരാവശിഷ്ടങ്ങളാണ് […]

Keralam

പന്തീരാങ്കാവ് കേസ് റദ്ദാക്കും ; രാഹുലിനും പരാതിക്കാരിക്കും കൗൺസലിംഗ് നിർദേശിച്ച് ഹെെക്കോടതി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ  പ്രതി  രാഹുല്‍ പി ഗോപാലിനും പരാതിക്കാരിക്കും കൗൺസലിംഗ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വിദഗ്ധ കൗണ്‍സലര്‍ സേവനം നല്‍കണം. നിയമ സേവന അതോറിറ്റി ഇതിന്റെ റിപ്പോര്‍ട്ട് 21 ന് ഹൈക്കോടതിക്ക് നല്‍കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ഇരുവരും […]

Keralam

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാം; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടരുന്നതു തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിജി അരുണിന്റെ ഉത്തരവ്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ കോടതി ഒരാഴ്ച സമയം നല്‍കി. റിപ്പോര്‍ട്ട് സ്വകാര്യതയിലേക്കുള്ള […]

Keralam

നിയമസഭ തിരഞ്ഞെടുപ്പ് കേസ് ; നജീബ് കാന്തപുരം ആറ് വോട്ടുകൾക്ക് വിജയിച്ചതായി കണക്കാക്കാമെന്ന് ഹൈക്കോടതി

പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം ആറ് വോട്ടുകള്‍ക്കെന്ന് കണക്കാക്കാമെന്ന് ഹൈക്കോടതി. എല്‍ഡിഎഫ് തര്‍ക്കമുന്നയിച്ച 348 വോട്ടുകളില്‍ സാധുവായത് 32 എണ്ണം മാത്രമാണെന്നും സാധുവായ വോട്ട് മുഴുവനും എല്‍ഡിഎഫിനെന്ന് കണക്കാക്കിയാലും യുഡിഎഫ് ആറ് വോട്ടിന് ജയിക്കുമെന്നും ഈ സാഹചര്യത്തില്‍ മാറ്റിവെച്ച വോട്ടുകള്‍ എണ്ണേണ്ടതില്ലെന്നും ഹൈക്കോടതി […]

Keralam

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സിംഗിള്‍ ബഞ്ച് വിധി പറയുക. ചലച്ചിത്ര നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി അരുണിറ്റ് ബഞ്ചാണ് വിധി പറയുന്നത്. വിശദമായി വാദം കേട്ട ശേഷമാണ് ഹൈക്കോടതിയുടെ വിധി […]

Keralam

വയനാട്: ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി; സി ഷുക്കൂറിന് കാല്‍ലക്ഷം രൂപ പിഴ

കൊച്ചി: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കാന്‍ വിവിധ സംഘടനകള്‍ പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരന് 25,000 രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. […]

Keralam

സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പരിസ്ഥിതി ഓഡിറ്റ് നടത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി. പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതും നടപടികള്‍ എടുക്കുന്നതും സംബന്ധിച്ച് എന്ത് സംവിധാനമാണ് സംസ്ഥാനത്ത് ഉള്ളതെന്നും കോടതി ചോദിച്ചു. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് കോടതി റിപ്പോര്‍ട്ട് തേടി. പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനങ്ങള്‍ വേണം. സര്‍ക്കര്‍ വകുപ്പുകള്‍ കാര്യക്ഷമമാകണമെന്നും, […]

Keralam

പന്തീരാങ്കാവ് കേസില്‍ രാഹുലും ഭാര്യയും നേരിട്ട് ഹാജരാകണം : ഹൈക്കോടതി

കൊച്ചി : പന്തീരാങ്കാവ് ഗാര്‍ഹികപീഡന കേസിലെ ഒന്നാംപ്രതി രാഹുല്‍ പി ഗോപാലും പരാതിക്കാരിയായ യുവതിയും ഓഗസ്റ്റ് 14ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. അതുവരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് എ ബദറുദീന്‍ നിര്‍ദേശിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭര്‍ത്താവായ രാഹുലും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി […]

Keralam

ശനിയാഴ്ച ക്ലാസ് വേണ്ട; വിദ്യാഭ്യാസ ഡയറക്ടറുടെ തിരുമാനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 25 ശനിയാഴ്ച്ചകൾ പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ തിരുമാനവും അക്കാദമിക് കലണ്ടറും റദ്ദാക്കി ഹൈക്കോടതി. വിഷയം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യാതെയും കുട്ടികളുടെ മാനസിക നില ഉൾപ്പെടെയുള്ള വശങ്ങൾ വിശകലനം ചെയ്യാതെയുമാണ് വിദ്യാഭ്യാസ ഡയറക്ടറുടെ തിരുമാനം. വിദ്യാഭ്യാസ അവകാശത്തിന്റെ അടിസ്ഥാന നിയമത്തിൽ പുനപരിശോധന […]