Keralam

പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് പ്രതിപക്ഷ നേതാക്കളും നടത്തിയ ആരോപണത്തെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് പ്രതിപക്ഷ നേതാക്കളും നടത്തിയ ആരോപണത്തെ വിമർശിച്ച് മന്ത്രി എം ബി രാജേഷ്. വ്യാജ പ്രചരണത്തിലൂടെ രാഷ്ട്രീയ പ്രവർത്തനം എങ്ങനെ നടത്താം എന്നതിന്റെ ഉദാഹരണമാണ് യുഡിഎഫ് ചെയ്യുന്നതെന്നും സർക്കാർ ആലോചിക്കുക പോലും ചെയ്യാത്ത കാര്യമാണ് സഭയ്ക്ക് പുറത്ത് പ്രചരിപ്പിക്കുന്നതെന്നും […]

Keralam

സിദ്ധാർത്ഥന്റെ മരണം ; ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

പൂക്കോട് വെറ്ററിനറി സർവകലാശാലയlലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ മരണപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പരീക്ഷ എഴുതുന്നതിന് ക്രമീകരണം ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്. സർവകലാശാല ഉൾപ്പെടെയുള്ളവർക്കാണ് കോടതി നിർദേശം നൽകിയത്. ജാമ്യവ്യവസ്ഥകൾ പ്രകാരം പ്രതികൾക്ക് വയനാട് ജില്ലയിൽ പ്രവേശിക്കാനാകില്ല. അതിനാൽ മണ്ണുത്തിയിൽ പരീക്ഷാ കേന്ദ്രം ഒരുക്കി നൽകാനാണ് സിംഗിൾ ബഞ്ച് […]

Keralam

ജനങ്ങളെ പേടിപ്പിക്കാനുള്ള സേനയല്ല പോലീസ് : ഹൈക്കോടതി

പാലക്കാട് : ആലത്തൂരില്‍ അഭിഭാഷകനെ എസ്‌ഐ അപമാനിച്ച സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. കൊളോണിയല്‍ സംസ്കാരം പോലീസിന് തുടരാനാവില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജനങ്ങളെ പേടിപ്പിക്കാനുള്ള സേനയല്ല പോലീസ്. പോലീസ് സ്റ്റേഷനില്‍ വരാന്‍ പൊതുസമൂഹത്തിന് ഭയമുക്കുണ്ടാക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മറ്റേതൊരു സര്‍ക്കാര്‍ ഓഫീസുപോലെയും ജനങ്ങള്‍ വരേണ്ട ഇടമാണ് പോലീസ്സ്റ്റേഷന്‍. ഭരണഘടനാനുസൃതമായി […]

India

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസുകളിൽ എൻഐഎക്ക് കനത്ത തിരിച്ചടി

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസുകളിൽ എൻഐഎക്ക് കനത്ത തിരിച്ചടി. സംഘടനാ നിരോധനത്തിന് അടിസ്ഥാനമായ രാജ്രദ്രോഹ കേസിലും പാലക്കാട് ശ്രീനിവാസൻ വധക്കേസിലുമായി 17 പ്രതികൾക്ക് ജാമ്യം ലഭിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ജാമ്യമനുവദിച്ചത്. പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത RC 02/2022 എന്ന കേസിലെ വിവിധ […]

Keralam

ടി പി ചന്ദ്രശേഖരൻ കേസ് പ്രതികളെ പുറത്തുവിടില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ

ടി പി ചന്ദ്രശേഖരൻ കേസ് പ്രതികളെ പുറത്തുവിടില്ലെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ. പട്ടികയിൽ പേരുകൾ ഉൾപ്പെട്ടത് സ്വാഭാവിക നടപടിക്രമമെന്ന് ജയിൽ മേധാവി  പ്രതികരിച്ചു. ഫൈനൽ ലിസ്റ്റിൽ ഇവരുടെ പേരുകൾ ഉണ്ടാകില്ലെന്ന് ജയിൽ മേധാവി വ്യകത്മാക്കി. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ പിറത്തുവിടാനുള്ള നീക്കം പുറത്തുവന്നതോടെ രാഷ്ട്രീയ […]

India

കെജ്‍രിവാളിന് തിരിച്ചടി ; ജാമ്യത്തിന് സ്റ്റേ, ഇഡിയുടെ അപ്പീല്‍ പരിഗണിക്കുന്നതുവരെ മോചനമില്ല

മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യം നല്‍കിയ റോസ് അവന്യു കോടതി വിധി താത്കാലികമായി സ്റ്റേ ചെയ്ത് ഡല്‍ഹി ഹൈക്കോടതി. ജാമ്യം നല്‍കിയത് ചോദ്യം ചെയ്ത് ഇഡി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതുവരെയാണ് ജാമ്യം തടഞ്ഞത്. രാത്രി 8 മണിയോടെ തിഹാര്‍ ജയിലില്‍ നിന്ന് കെജ്‍രിവാള്‍ പുറത്തിറങ്ങാനിരിക്കെയാണ് […]

Keralam

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും.താനും ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും […]

Keralam

കരുവന്നൂർ കേസ് ; പിആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവ് പിആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം. മകളുടെ വിവാഹത്തിനായാണ് ഇടക്കാലം ജാമ്യം ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. 20 ദിവസത്തെ ജാമ്യം വേണമെന്നായിരുന്നു അരവിന്ദാക്ഷൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 10 ദിവസത്തെ ജാമ്യമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. പിആർ അരവിന്ദാക്ഷന് ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് എൻഫോഴ്സ്മെന്റ് […]

Keralam

സിഎംആര്‍എല്‍-എക്‌സാലോജിക് കരാര്‍ ; മുഖ്യമന്ത്രിക്കും ,വീണാ വിജയനും ഹൈക്കോടതി നോട്ടീസ്

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകളും എക്‌സാലോജിക് കമ്പനി ഉടമയുമായ വീണാ വിജയനും ഹൈക്കോടതി നോട്ടീസ്. കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്റെ റിവിഷന്‍ ഹര്‍ജിയിലാണ് നോട്ടീസ് അയച്ചത്. കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യൂകുഴല്‍നാടന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജിയില്‍ […]

Technology

ട്രാഫിക് നിയമലംഘന വീഡിയോകൾ നീക്കണം ; യൂട്യൂബിന് കത്തെഴുതി ട്രാൻസ്പോർട്ട് കമ്മീഷണർ

കൊച്ചി : വ്ലോഗർമാരുടെയും യൂട്യൂബർമാരുടെയും ട്രാഫിക് നിയമലംഘന വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് യൂട്യൂബ് മോഡറേഷൻ ടീമിന് ട്രാൻസ്പോർട്ട് കമ്മീഷണർ കത്തെഴുതിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരം വീഡിയോകൾ അപകടകരമായ രീതിയിൽ വാഹനം ഓടിക്കാൻ പ്രോത്സാഹിപ്പിക്കുന്നതാണെന്നും ഇത് ചെറുപ്പക്കാരെ വലിയതോതിൽ സ്വാധീനിക്കുന്നുണ്ടെന്നുമാണ് യൂട്യൂബിനയച്ച കത്തിൽ പറയുന്നത്. ഓൺലൈനിൽ അപ്‌ലോഡ് […]