Keralam

ഡോ.വന്ദനദാസ് കൊലപാതക കേസില്‍ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്

കൊച്ചി : ഡോ. വന്ദനദാസ് കൊലപാതക കേസില്‍ വിചാരണയ്ക്ക് ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക്. കുറ്റപത്രം വായിക്കുന്നത് ഹൈക്കോടതി തടഞ്ഞു. വിചാരണ കോടതിയില്‍ കുറ്റപത്രം വായിക്കുന്നതാണ് ഹൈക്കോടതി തടഞ്ഞത്. കേസ് ഡയറി ഹാജരാക്കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന സന്ദീപിന്റെ അപ്പീലിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി. […]

Keralam

ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാവില്ല ; കെഎടി ഉത്തരവ് ഹൈക്കോടതി തള്ളി

കൊച്ചി : ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റം റദ്ദാക്കി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി തള്ളി. സര്‍ക്കാരും ഏതാനും അധ്യാപകരും നല്‍കിയ ഹര്‍ജിയിലാണ് വിധി. സ്ഥലംമാറ്റം ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹോം സ്‌റ്റേഷന്‍, ഇതര വിഭാഗ പട്ടികകള്‍ ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഇതിനെതിരെ സര്‍ക്കാരും ഏതാനും […]

Keralam

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പെൺക്കുട്ടി മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി വനിത കമ്മിഷൻ

 കൊച്ചി : പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പെൺക്കുട്ടി മൊഴി മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി വനിത കമ്മിഷൻ . പെൺകുട്ടി മൊഴി മാറ്റിയ  സാഹചര്യം വിശദമായി അന്വേഷിക്കണമെന്നും വനിത കമ്മിഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. ഇക്കാര്യത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിത കമ്മിഷൻ കൗൺസിലിങ് സമയത്ത് പോലും കാര്യങ്ങൾ കൃത്യമായി […]

Keralam

നിക്ഷേപ തട്ടിപ്പ് കേസ്; ആശ ശരത്തിനെതിരായ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നിക്ഷേപ തട്ടിപ്പ് കേസിൽ നടി ആശ ശരത്തിന് ആശ്വാസം. ആശാ ശരത്തിലെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി.കോട്ടാരക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടിയാണ് സ്റ്റേ ചെയ്തത്. പ്രാണ ഇൻസൈറ്റിന്‍റെ പേരിൽ തട്ടിപ്പു നടത്തിയെന്നായിരുന്നു കേസ്.  

Keralam

ശബരിമല ദർശനത്തിന് അനുമതി തേടിയുള്ള പത്തുവയസുകാരിയുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: ശബരിമല ദർശനത്തിന് അനുമതി തേടിയുള്ള പത്തുവയസുകാരിയുടെ ഹർജി തള്ളി ഹൈക്കോടതി. ശബരിമല സ്ത്രീ പ്രവേശനം സുപ്രീംകോടതി വിശാലബെഞ്ചിനെ പരിഗണനയിലുള്ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്. ബംഗളൂരു നോർത്ത് സ്വദേശിയായ 10 വയസുകാരിയാണ് ഹർജി നൽകിയത്. തനിക്ക് ആർത്തവം ആരംഭിച്ചിട്ടില്ലെന്നും അതിനാൽ മണ്ഡലപൂജ, മകരവിളക്ക് കാലത്ത് ശബരിമല ദർശനത്തിന് […]

Keralam

അധിക്ഷേപ പരാമര്‍ശം; സത്യഭാമ കീഴടങ്ങണം, മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കൊച്ചി: ആര്‍എല്‍വി രാമകൃഷ്ണനെ അപമാനിച്ച കേസില്‍ നൃത്താധ്യാപിക സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബന്ധപ്പെട്ട കോടതിയില്‍ ഹാജരാകാനും അവിടെ ജാമ്യാപേക്ഷ നല്‍കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം എസ്‌സി – എസ്ടി കോടതിയാണ് ആര്‍എല്‍വി രാമകൃഷ്ണന്റെ കേസ് പരിഗണിക്കുന്നത്. സത്യഭാമ ഒരാഴ്ചക്കുളളില്‍ കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയില്‍ ഹാജരാകണമെന്നും […]

Keralam

220 അധ്യയന ദിവസം എന്നത് കെഇആർ ചട്ടവും ഹൈക്കോടതി തീരുമാനവുമാണ്, അധ്യാപകർ സഹകരിക്കണം; മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: 220 അധ്യയന ദിവസം എന്നത് കെഇആർ ചട്ടമാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം ഉണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കെ ഇ ആർ അധ്യായം 7 റൂൾ 3 ൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകർ ഇക്കാര്യത്തിൽ സഹകരിച്ച് കുട്ടികളുടെ പഠന നിലവാരം ഉയർത്താൻ സഹകരിക്കണം. അധ്യാപകർക്ക് മികവുറ്റ […]

Keralam

വാഹന രൂപമാറ്റം വരുത്തുന്നതിൽ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് എംവിഡിയോട് ഹൈക്കോടതി

കൊച്ചി: വാഹന രൂപമാറ്റം വരുത്തുന്നതിൽ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് എംവിഡിയോട് ഹൈക്കോടതി. നിയമ ലംഘനത്തിനെതിരെ വകുപ്പ് നടപടിയെടുത്തിട്ടില്ല. ഹൈക്കോടതിയുടെ മുൻ ഉത്തരവുകളോ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിക്കുന്നതിനെതിരെയുള്ള നിർദേശങ്ങളോ പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, വാഹനത്തിന് രൂപമാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി […]

Keralam

കൊച്ചിയിലെ കാനശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കൊച്ചിയിലെ കാനശുചീകരണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഒരു മഴ പെയ്താല്‍ തന്നെ ജനം ദുരിതത്തിലാണെന്നും സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും പറഞ്ഞ് മടുത്തുവെന്നും കോടതി അഭിപ്രായപ്പെട്ടു. നാളെ വോട്ടെണ്ണല്‍ ആണെന്ന് കരുതി കൊച്ചിയിലെ വെള്ളക്കെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ മാറ്റി വയ്ക്കരുതെന്നും കോടതി വ്യക്തമാക്കി. കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ […]

Keralam

യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം സമർപ്പിച്ചു

ആലപ്പുഴ : കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ എംവിഡി കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ എൻഫോഴ്സ്മെന്റ് ആർടിഒ ആണ് കുറ്റപത്രം സമർപ്പിച്ചത്. സഞ്ജുവും കാർ ഓടിച്ച സൂര്യനാരായണനുമാണ് കേസിൽ പ്രതികള്‍. ആറ് മാസം മുതൽ ഒരുവർഷം വരെ ജയിൽ ശിക്ഷ […]