Keralam

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ബലാത്സം​ഗ കേസിൽരാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ജസ്റ്റിസ് കെ ബാബുവിന്റെതാണ് നടപടി.തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ക്രിമിനല്‍ അഭിഭാഷകന്‍ എസ് രാജീവാണ് രാഹുലിന് വേണ്ടി ഹര്‍ജി നല്‍കിയിട്ടുള്ളത്. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമാണ് […]

Keralam

പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങും അധിക സുരക്ഷയും വേണം: ഹൈക്കോടതി

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങും അധികസുരക്ഷയും വേണമെന്ന്    ഹൈക്കോടതി. സംസ്ഥാന പോലീസ് മേധാവിക്കാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ബൂത്തില്‍ അക്രമസാധ്യതയുണ്ടാകുമെന്ന ഭയമുണ്ടെങ്കില്‍ സ്ഥാനാര്‍ഥിക്ക് വീഡിയോ ചിത്രീകരണം ആവശ്യപ്പെടാം. മൂന്ന് ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ നല്‍കണം. സ്ഥാനാര്‍ഥിയുടെ ചെലവില്‍ ഇതിന് അനുവാദം […]

Keralam

മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ലൈംഗിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിനായി അഡ്വ. എസ് രാജീവ് ഹാജരാകും. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു. രാഹുലിന് എതിരായ ലൈംഗിക പീഡന പരാതികളില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രംഗത്തെത്തിയിരുന്നു. […]

Keralam

ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ വിഹരിച്ചത് ഉന്നതരുടെ ആശിര്‍വാദത്തോടെ; അന്വേഷണം ‘വന്‍ തോക്കുകളിലേക്ക്’ നീളണം ; ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ വിഹരിച്ചത് ഉന്നതരുടെ ആശിര്‍വാദത്തോടെ എന്ന് ഹൈക്കോടതി. അന്വേഷണം ഉന്നതരിലേക്ക് നീളണമെന്നും ഹൈകോടതി സിംഗിള്‍ ബെഞ്ച്. സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ എസ് ജയശ്രീ, എസ് ശ്രീകുമാര്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമര്‍ശം. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് കേസ് […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; എന്‍ വാസു ഹൈക്കോടതിയിലേക്ക്; ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിക്കും

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ജാമ്യം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു ഹൈക്കോടതിയിലേക്ക്. ഇന്ന് ജാമ്യഹര്‍ജി സമര്‍പ്പിക്കും. ഉദ്യോഗസ്ഥര്‍ അയച്ച ഫയല്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് വിടുക മാത്രമാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അത് സ്വാഭാവിക നടപടി മാത്രമെന്നാണ് വാസുവിന്റെ വാദം. സ്വര്‍ണ്ണം നല്‍കാന്‍ താന്‍ […]

Keralam

ക്ഷേത്രങ്ങളിൽ ബൗൺസർമാർ വേണ്ട, തൃപ്പൂണിത്തുറ സംഭവം നിർഭാഗ്യകരം; ഹൈക്കോടതിയുടെ കർശന ഉത്തരവ്

എറണാകുളം: സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തരെ നിയന്ത്രിക്കുന്നതിനായി ബൗൺസർമാരെ നിയോഗിക്കുന്നത് ഹൈക്കോടതി വിലക്കി. തൃപ്പൂണിത്തുറ പൂർണത്രയേശ ക്ഷേത്രോത്സവത്തിനിടെ ബൗൺസർമാർ തിരക്ക് നിയന്ത്രിച്ച സംഭവം നിർഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കരുതെന്ന് ദേവസ്വം ബോർഡിന് താക്കീത് നൽകി. മരട് സ്വദേശി എൻ പ്രകാശ് സമർപ്പിച്ച ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ രാജ […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് ഒരു മാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണം സംഘത്തിന് ഒരു മാസം കൂടി സമയം നീട്ടി നല്‍കി. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ തീരുമാനം. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിന്റെ എഫ്‌ഐആര്‍ ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹര്‍ജി വീണ്ടും പരിഗണിക്കാനും മാജിസ്ട്രേറ്റ് കോടതിക്ക് ഹൈകോടതി നിര്‍ദേശം നല്‍കി. ശബരിമല സ്വര്‍ണ്ണകൊള്ള […]

Keralam

കാലിക്കറ്റ് സർവകലാശാല സെർച്ച് കമ്മിറ്റി രൂപീകരണം; പ്രതിനിധിയെ സെനറ്റ് യോഗം ചേർന്ന് തെരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി

കാലിക്കറ്റ് സർവകലാശാല സ്ഥിരം വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപീകരണത്തിൽ സർക്കാരിന് ആശ്വാസം. സെനറ്റ് യോഗം ചേർന്ന് പ്രതിനിധിയെ തെരഞ്ഞെടുക്കണമെന്ന് ഹൈക്കോടതി. കലിക്കറ്റ് സർവകലാശാലയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽ‌കി. സെർച്ച് കമ്മിറ്റി പ്രതിനിധിയുടെ അനുമതി കൂടി വാങ്ങിയ ശേഷം പട്ടിക ചാൻസലർക്ക് കൈമാറാം. സംസ്ഥാന സർക്കാരിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ […]

Keralam

പാലിയേക്കരയിലെ ടോൾ പിരിവ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം; സുപ്രീംകോടതിയിൽ ഹർജി

തൃശൂർ പാലിയേക്കരയിൽ ടോൾ പിരിക്കാൻ അനുവാദം നൽകിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ഗതാഗതം ഇതുവരെ സുഗമമാക്കിയിട്ടില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഗതാഗതം സുഗമമാക്കാതെ ടോൾ പിരിക്കാൻ പാടില്ലെന്നാണ് സുപ്രീംകോടതി ഉത്തരവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. 71 ദിവസത്തെ […]

Keralam

ക്ലീൻ ചിറ്റ് തള്ളിയ ഉത്തരവ് റദ്ദാക്കി; എം.ആർ. അജിത് കുമാറിന് ഹൈക്കോടതിയിൽനിന്ന് ആശ്വാസം, മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങളും നീക്കി

എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ഭാഗിക ആശ്വാസം. അജിത് കുമാറിന് അനുകൂലമായ ക്ലീൻ ചിറ്റ് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അജിത് കുമാറിന്‍റെ ഹർജിയിലാണ് നടപടി. പ്രോസിക്യൂഷൻ അനുമതി തേടിയ ശേഷം അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നടപടിക്രമങ്ങളിൽ […]