India

കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു

കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസിൽ എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. കലൂർ പിഎംഎൽഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ നാല് പ്രതികളാണ് ഉള്ളത്. ബിഷപ് ധർമരാജ് റസാലം രണ്ടാം പ്രതിയാണ്. കോളജ് ഡയറക്ടർ ഡോ. ബെന്നറ്റ് എബ്രഹാം, മുൻ സഭാ സെക്രട്ടറി ടിടി പ്രവീൺ എന്നിവരും പ്രതികളാണ്. സോമർവെൽ […]

Keralam

പി ജയരാജന്‍ വധശ്രമക്കേസ്; സര്‍ക്കാരിന്റെ അപ്പീലില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: പി ജയരാജന്‍ വധശ്രമക്കേസിൽ സംസ്ഥാന സര്‍ക്കാർ നൽകിയ അപ്പീലില്‍ പ്രതികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. പി ജയരാജന്‍ വധശ്രമക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ അഞ്ച് പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലാണ് ഇന്ന് സുപ്രീം കോടതി പരി​ഗണിച്ചത്. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധിയെന്നാണ് സംസ്ഥാന സര്‍ക്കാർ ഉയർത്തിയ […]

Keralam

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നും പ്രതിഷേധങ്ങള്‍ക്കിടെ ലൈസന്‍സ് ടെസ്റ്റുകള്‍ തടസ്സപ്പെട്ടു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധിക്കുന്നത്. തിരുവനന്തപുരം മുട്ടത്തറയില്‍ പന്തല്‍ കെട്ടിയാണ് പ്രതിഷേധിച്ചത്. ടെസ്റ്റിന് എത്തുന്നവരെ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു സമരക്കാര്‍. ടെസ്റ്റ് നടത്താന്‍ കഴിയില്ലെന്ന് ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു. പഴയ രീതിയില്‍ തന്നെ […]

India

ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ജബല്‍പൂര്‍: ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അനുസരിച്ച് ഇതൊരു കുറ്റമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ പറഞ്ഞു. ഒപ്പം താമസിക്കുന്ന, നിയമപരമായി വിവാഹം […]

Uncategorized

അധിക്ഷേപ പരാമർശം: സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. വീണ്ടും കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റു ചെയ്യരുതെന്ന് സത്യഭാമയുടെ അഡ്വക്കേറ്റ് ബി.എ. ആളൂർ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. മുൻപും മുൻകൂർ ജാമ്യം തേടി സത്യഭാമ കോടതിയെ സമീപിച്ചിരുന്നു. ഇത് നെടുമങ്ങാട് സെഷൻസ് […]

Keralam

ഡ്രൈവിംഗ് ടെസ്റ്റ്; സര്‍ക്കുലറിന് സ്‌റ്റേ ഇല്ല, പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലറിന് സ്‌റ്റേ ഇല്ല. പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി. പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജികളിലെ ആവശ്യം കോടതി നിരാകരിച്ചു. ഗതാഗത കമ്മീഷണര്‍ ഇറക്കിയ ഡ്രൈവിംഗ് ടെസ്റ്റിന് പരിഷ്‌കാരം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള 4/ 2024 എന്ന സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഡ്രൈവിംഗ് […]

India

‘മകളുടെ മരണം കൊവിഷീല്‍ഡ് മൂലം’; സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ നിയമപോരാട്ടം തുടങ്ങി മാതാപിതാക്കള്‍

ന്യൂഡല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് നിര്‍മ്മാണ കമ്പനി തന്നെ കോടതിയില്‍ സമ്മതിച്ചതിന് പിന്നാലെ മകളുടെ മരണത്തില്‍ നിയമനടപടികള്‍ ആരംഭിച്ച് മാതാപിതാക്കള്‍. കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന് ശേഷമാണ് മകള്‍ മരിച്ചതെന്ന് ആരോപിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്കെതിരെയാണ് മാതാപിതാക്കള്‍ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചത്. ബ്രിട്ടീഷ് ഫാര്‍മ കമ്പനിയായ ആസ്ട്രസെനെക്കയും […]

India

‘ഇ ഡി ഇന്ത്യൻ നിയമവ്യവസ്ഥ അനുസരിച്ച് പ്രവർത്തിക്കണം’; വിമർശനവുമായി ഡൽഹി കോടതി

ഡൽഹി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ത്യൻ നിയമവ്യവസ്ഥയിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണെന്നും സാധാരണക്കാർക്കെതിരെ എന്ത് നടപടിയും സ്വീകരിക്കാനുള്ള അധികാരം ഇ ഡിക്കില്ലെന്നും ഡൽഹി റോസ് അവന്യു കോടതി. കുറ്റാരോപിതനായ വ്യക്തിയുടെ ജാമ്യം നീട്ടി നൽകുന്നത് എതിർക്കുന്നതിനായി കള്ളപ്പണ നിരോധന നിയമം അനുച്ഛേദം 50 പ്രകാരം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി […]

India

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെത്തുടർന്ന് ഡൽഹി സർക്കാർ സ്തംഭിച്ചിരിക്കുകയാണ്; ഹൈക്കോടതി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെത്തുടർന്ന് ഡൽഹി സർക്കാർ സ്തംഭിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി. ഒരു മുഖ്യമന്ത്രിക്ക് ദീർഘകാലം വിട്ടുനിൽക്കാൻ കഴിയില്ല. കെജ്‌രിവാളിൻ്റെ അഭാവത്തിൽ കുട്ടികളുടെ മൗലികാവകാശങ്ങൾ ഇല്ലാതാക്കരുത്. അദ്ദേ​ഹത്തിന്റെ അസാന്നിധ്യം മൂലം വിദ്യാർത്ഥികൾക്ക് സൗജന്യ പാഠപുസ്തകങ്ങളും എഴുത്ത് സാമഗ്രികളും യൂണിഫോമും നഷ്ടപ്പെടുത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഡൽഹി പോലുള്ള തിരക്കേറിയ […]

Keralam

ഐസിയു പീഡനക്കേസ്; അതിജീവിത സമരം പുനരാരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത സമരം പുനരാരംഭിച്ചു. കമ്മീഷണർ ഓഫീസിന് മുന്നിൽ തന്നെയാണ് സമരം പുനരാരംഭിച്ചത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്ക്കെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടാണ് അതിജീവിത സമരം തുടങ്ങിയിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകുന്ന കാര്യത്തിൽ ഉത്തരമേഖല ഐജി […]