No Picture
Keralam

നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് അതിജീവിത. മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ഉപയോഗിച്ച സംഭവത്തിലാണ് ഹര്‍ജി. അന്വേഷണ റിപ്പോര്‍ട്ടിലെ മൊഴിപ്പകര്‍പ്പ് വേണമെന്ന് അതിജീവിത ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അപേക്ഷ വിചാരണ കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതി ദിലീപിനെ എതിര്‍കക്ഷി സ്ഥാനത്ത് നിന്നും മാറ്റണമെന്നും ഹര്‍ജിയില്‍ […]

Colleges

സിദ്ധാർഥന്‍റെ മരണം അന്വേഷിക്കാൻ സിബിഐ സംഘം വയനാട്ടിലെത്തി

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണം അന്വേഷിക്കാൻ സിബിഐ സംഘം വയനാട്ടിലെത്തി. എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്പി ടി നാരായണനുമായി സംഘം കൂടിക്കാഴ്ച നടത്തി. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവര ശേഖരണമാണ് നടന്നതെന്നാണ് വിവരം.  ഫയലുകൾ പരിശോധിക്കുകയും മറ്റു […]

Schools

ഉപാധികളോടെ വെക്കേഷൻ ക്ലാസ് നടത്താൻ സിബിഎസ്ഇക്കും ഐസിഎസ്ഇക്കും ഹൈക്കോടതി അനുമതി

കൊച്ചി: സിബിഎസ്ഇ, ഐസിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾക്ക് വെക്കേഷൻ ക്ലാസ് നടത്താൻ ഉപാധികളോടെ ഹൈക്കോടതി അനുമതി. രാവിലെ 7.30 മുതൽ 10.30 വരെയുള്ള സമയം ക്ലാസുകൾ നടത്താനാണ് അനുമതി. കൗൺസിൽ ഓഫ് സിബിഎസ്ഇ സ്കൂൾസ് കേരളയടക്കം സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, അബ്ദുൾ ഹക്കിം എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്‍റെ […]

Keralam

സിദ്ധാർഥന്‍റെ മരണം: സിബിഐ അന്വേഷണത്തിൽ ഉടൻ നടപടി വേണം; ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറിയുള്ള വിജ്ഞാപനത്തിന് എത്രയും വേഗം നടപടിയെടുക്കാൻ കേന്ദ്രസർക്കാരിന് ഹൈക്കോടതിയുടെ നിർദ്ദേശം. ഉചിതമായ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്തുകൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും ആരാണ് ഇതിന് ഉത്തരവാദികളെന്നും കോടതി […]

Keralam

ട്വൻ്റി 20 മെഡിക്കൽ ഷോപ്പ് അടപ്പിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

എറണാകുളം: എറണാകുളം കിഴക്കമ്പലത്ത് ട്വൻ്റി 20യുടെ മെഡിക്കൽ ഷോപ്പ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന പേരിൽ പൂട്ടാൻ തീരുമാനിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കിറ്റെക്സ് ചിൽഡ്രൻസ് വെയർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി ​ഗോപിനാഥിൻ്റെ ഉത്തരവ്. രാഷ്ട്രീയ പ്രചാരണത്തിനായി ഷോപ്പ് ഉപയോ​ഗിക്കരുതെന്ന ഉപാധിയോടെയാണ് തുറക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. […]

Keralam

മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് താത്കാലിക ആശ്വാസം

കൊച്ചി: മസാല ബോണ്ട് കേസില്‍ ഡോ. ടിഎം തോമസ് ഐസക്കിന് താത്കാലിക ആശ്വാസം. വെള്ളിയാഴ്ച വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി. തല്‍സ്ഥിതി തുടരാന്‍ ജസ്റ്റിസ് ടിആര്‍ രവി നിര്‍ദേശിച്ചു. ഇഡിയുടെ മറുപടിക്കായി ഹര്‍ജി മാറ്റി. ഈ മാസം രണ്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് അയച്ചിരുന്നു. എട്ടാം തവണയാണ് […]

Keralam

പൂക്കോട് വെറ്ററിനറി സര്‍വകലാശാല; വിദ്യാർത്ഥികളുടെ സസ്പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ 2023ല്‍ നടന്ന റാഗിങിൻ്റെ പേരില്‍ പുറത്താക്കിയ രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സിദ്ധാര്‍ത്ഥൻ്റെ മരണത്തിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നേരത്തെയുള്ള കേസില്‍ നടപടിയെടുത്തത്. തുടർന്നാണ് നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനും സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഈ […]

Keralam

കാലിക്കറ്റ് വി സിക്ക് ആശ്വാസം; ഗവർണറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

വൈസ് ചാൻസലർമാരെ പുറത്താക്കിയ ഗവർണറുടെ ഉത്തരവ് ചോദ്യം ചെയ്ത് വിസിമാര്‍ നല്‍കിയ ഹർജിയില്‍ കാലടി സംസ്കൃത സർവകലാശാല വൈസ് ചാന്‍സലര്‍ക്ക് തിരിച്ചടി. ഡോ. എംവി നാരായണന്റെ സ്റ്റേ ആവശ്യം തള്ളിയ ഹൈക്കോടതി കാലിക്കറ്റ് സർവകലാശാല വിസി ഡോ. എംകെ ജയരാജിനെതിരെയുള്ള നടപടി സ്റ്റേ ചെയ്തു. കാലിക്കറ്റ് സര്‍വകലാശാല, കാലടി […]

Keralam

യുവ ഡോക്ടറുടെ ആത്മഹത്യ ; പ്രതിയായ സഹപാഠി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ സഹപാഠി ഡോ. റുവൈസിന്റെ പിജി പഠനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞു. പിജി പഠനത്തിന് പുനഃപ്രവേശനം നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കുന്നതാണ് ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തടഞ്ഞത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ […]

Keralam

കരുവന്നൂർ സഹകരണ ബാങ്കിൽ ക്രമക്കേട്; എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെതിരെ ഹൈക്കോടതിയുടെ വിമർശനം

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം നീണ്ടു പോകുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിമര്‍ശിച്ച് ഹൈക്കോടതി. എന്താണ് ഈ കേസില്‍ ഇഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തൻ്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജി […]