Keralam

നവകേരള സദസ്: സര്‍ക്കാരിന് തിരിച്ചടി, തദ്ദേശസ്ഥാപനങ്ങളോട് പണമാവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി

നവ കേരള സദസിന്റെ ചിലവിനായി തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പണം ആവശ്യപ്പെട്ട നടപടിയിൽ സർക്കാരിന് തിരിച്ചടി. പണം നൽകണമെന്ന് നിര്‍ദ്ദേശിക്കുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മുൻസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൗൺസിൽ തീരുമാനങ്ങളില്ലാതെ പണം ചെലവഴിക്കാൻ സെക്രട്ടറിമാർക്ക് […]

Keralam

നവകേരള സദസിന് പുത്തൂർ സുവോളജിക്കൽ പാർക്ക് അനുവദിച്ചതിനെതിരെ ഹൈക്കോടതി

പുത്തൂർ സുവോളജിക്കൽ പാർക്ക് നവകേരള സദസിനായി അനുവദിച്ചതെന്തിനെന്ന് ഹൈക്കോടതി. പാർക്കിന്റെ മുഴുവൻ സ്ഥലവും മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതെന്ന് വ്യക്തമാക്കിയ കോടതി, പാർക്കിങ് ഗ്രൗണ്ടിലാണ് സദസിന് വേദിയൊരുക്കിയതെന്ന ഡയറക്ടറുടെ വാദം മുഖവിലക്കെടുത്തില്ല. പരിപാടിക്ക് മൈക്ക് ഉപയോഗിക്കുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു. ശബ്ദ നിയന്ത്രണമുണ്ടെന്ന് പാർക്ക് ഡയറക്ടർ മറുപടി നൽകി.   […]

District News

അഭിഭാഷക പ്രതിഷേധം; 29 അഭിഭാഷകര്‍ക്കെതിരെ കടുത്ത നടപടിയുമായി ഹൈക്കോടതി

അഭിഭാഷക പ്രതിഷേധത്തിനിടെ സി.ജെ.എമ്മിനെ അസഭ്യം പറഞ്ഞതിന് 29 അഭിഭാഷകർക്കെതിരെ ഹൈക്കോടതി നടപടി. കോട്ടയം ബാർ അസോസിയേഷൻ പ്രസിഡന്റടക്കമുള്ളവർക്കെതിരെ ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസെടുത്തത്. കോട്ടയത്തെ അഭിഭാഷക പ്രതിഷേധത്തിനെതിരെയാണ് നടപടി. അഭിഭാഷകർപ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും മജിസ്ട്രേറ്റിന്റെ റിപ്പോർട്ടും പരിഗണിച്ച ശേഷമായിരുന്നു കോടതി നടപടി. ജസ്റ്റിസുമാരായ അനിൽ.കെ.നരേന്ദ്രൻ, ജി. ഗിരീഷ് […]

No Picture
Keralam

ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ പൊന്നാനിയില്‍ നവകേരള സദസ്സിന് നൂറിലധികം സ്‌കൂള്‍ ബസ്സുകള്‍

ഹൈക്കോടതി ഉത്തരവ് മുഖവിലക്കെടുക്കാതെ നവകേരള സദസിന് സ്‌കൂള്‍ ബസില്‍ ആളുകളെ എത്തിക്കുന്നു. പൊന്നാനിയിലെ നവകേരള സദസ്സ് പരിപാടിയിലേക്ക് നൂറിലധികം സ്‌കൂള്‍ ബസുകളില്‍ ആണ് ആളുകള്‍ എത്തിയത്. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സ്‌കൂള്‍ ബസുകള്‍ വിട്ടുകൊടുക്കാമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. […]

Keralam

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ്‌ വാഹനങ്ങൾ സ്റ്റേജ് കാര്യേജായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി; റോബിന്‍ ബസിന് തിരിച്ചടിയായേക്കും

ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാരേജ് ആയി സർവീസ് നടത്തുന്നത് കെഎസ്ആർടിസി ഉൾപ്പടെയുള്ള സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും […]

Keralam

പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ നവകേരള സദസ്സില്‍ പങ്കെടുപ്പിക്കരുത്: സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ നവകേരള സദസ്സില്‍ പങ്കെടുപ്പിക്കരുതെന്ന് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അക്കാദമിക് കരിക്കുലത്തില്‍ ഇല്ലാത്ത കാര്യങ്ങളില്‍ ഉത്തരവിടാന്‍ സര്‍ക്കാരിന് അധികാരമില്ല. വിദ്യാര്‍ത്ഥികള്‍ നാടിന്റെ സമ്പത്താണ്. അവരെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുതെന്നും കോടതി വ്യക്തമാക്കി. നവകേരള […]

Keralam

‘നവകേരള യാത്രയ്ക്ക് സ്‌കൂള്‍ ബസ് വേണ്ട;’ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

നവകേരള യാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ടു നൽകാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി. നവകേരള യാത്രയിൽ ആളുകളെ എത്തിക്കാൻ സംഘാടക സമിതി ആവശ്യപ്പെട്ടാല്‍ സ്കൂൾ ബസുകൾ വിട്ട് നൽകണം എന്ന വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതിയുടെ അനുമതി ഇല്ലാതെ ഉത്തരവ് നടപ്പിലാക്കാരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ […]

Keralam

കേരളവര്‍മ കോളേജ് യൂണിയൻ വോട്ടെണ്ണൽ; നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് ഹൈക്കോടതി

തൃശൂര്‍ കേരള വര്‍മ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള വോട്ടെണ്ണലില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന്‌ ഹൈക്കോടതി. അസാധുവായ വോട്ടുകള്‍ റീകൗണ്ടിങ്ങില്‍ വീണ്ടും എണ്ണിയതായി കോടതി കണ്ടെത്തി. റീകൗണ്ടിങ്ങില്‍ സാധു വോട്ടുകള്‍ മാത്രമാണ് പരിഗണിക്കേണ്ടതെന്നിരിക്കെ അസാധു വോട്ടുകള്‍ എങ്ങനെ വന്നുവെന്നും കോടതി ആരാഞ്ഞു. യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ […]

Keralam

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് ശരിവച്ച് ഹൈക്കോടതി

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ് ശരിവച്ച് ഹൈക്കോടതി. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി മദുസൂധനൻ നമ്പൂതിരി നൽകിയ ഹർജി തള്ളുകയായിരുന്നു. മേൽശാന്തി തെരഞ്ഞെടുപ്പിൽ ആവശ്യമില്ലാത്ത ആളുകളുടെ സാന്നിധ്യം ഉണ്ടായെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഒബ്സർവറുടെ സാന്നിധ്യത്തിലാണ് തെരഞ്ഞടുപ്പ് നടത്തിയതെന്നും തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നു വെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. മാത്രമല്ല […]

Keralam

‘ആഘോഷങ്ങൾക്കല്ല, പ്രധാന്യം നൽകേണ്ടത് മനുഷ്യന്റെ ബുദ്ധിമുട്ടുകൾക്ക്’; കെഎസ്ആർടിസി വിഷയത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കേരളീയം പരിപാടിയുടെ പേരിൽ കോടതിയലക്ഷ്യ ഹർജിയില്‍ ഹാജരാകാതിരുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേരളീയം പോലുള്ള ആഘോഷങ്ങൾക്കല്ല പ്രധാന്യം നൽകേണ്ടതെന്ന് കോടതി പറഞ്ഞു. ആഘോഷ പരിപാടികളേക്കാൾ മനുഷ്യൻ്റെ ബുദ്ധിമുട്ടുകൾക്കാണ് പ്രാധാന്യം നൽകേണ്ടെതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബറിലെയും നവംബറിലെയും പെൻഷൻ ഈ മാസം 30നകം കൊടുത്തു തീർക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. […]