Keralam

ക്ലീൻ ചിറ്റ് തള്ളിയ ഉത്തരവ് റദ്ദാക്കി; എം.ആർ. അജിത് കുമാറിന് ഹൈക്കോടതിയിൽനിന്ന് ആശ്വാസം, മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങളും നീക്കി

എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന് ഭാഗിക ആശ്വാസം. അജിത് കുമാറിന് അനുകൂലമായ ക്ലീൻ ചിറ്റ് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അജിത് കുമാറിന്‍റെ ഹർജിയിലാണ് നടപടി. പ്രോസിക്യൂഷൻ അനുമതി തേടിയ ശേഷം അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നടപടിക്രമങ്ങളിൽ […]

Keralam

മാസപ്പടി കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പുതിയ ബെഞ്ചിലേക്ക്

മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പുതിയ ബെഞ്ച് പരിഗണിക്കും. പൊതുതാത്പര്യ ഹര്‍ജിയില്‍ ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്റെ ബെഞ്ചാണ് വാദം കേള്‍ക്കുക. കേസ് പരിഗണിക്കുന്നതില്‍ നേരത്തെ രണ്ട് ജഡ്ജിമാര്‍ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ബെഞ്ചിലേക്ക് കേസ് എത്തിയത്. മാധ്യമപ്രവര്‍ത്തകനായ എം ആര്‍ അജയനാണ് മാസപ്പടി […]

Entertainment

‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നതെങ്കിൽ എന്തിനാണ് സീനുകൾ കട്ട്‌ ചെയ്യുന്നത്’; ചോദ്യങ്ങളുമായി ‘ഹാൽ’ സിനിമ അണിയറപ്രവർത്തകർ

സെൻസർ ബോർഡിന്റെ കട്ടുകൾക്ക് എതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നത് എങ്കിൽ എന്തിനാണ് സീനുകൾ കട്ട്‌ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ കോടതിയിൽ ചോദിച്ചു. സെൻസർ ബോർഡ്‌ നിർദേശ പ്രകാരം സീനുകൾ കട്ട്‌ ചെയ്താൽ ‘A’ സർട്ടിഫിക്കറ്റ് […]

Keralam

‘പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ല’; ഹൈക്കോടതി

പഞ്ചായത്തുകളിലെ ബൂത്തുകളിൽ വോട്ടർമാരുടെ എണ്ണം 1300 ആക്കുന്നത് പ്രായോഗികമല്ലെന്ന് ഹൈക്കോടതി. പല വോട്ടിംഗ് ബൂത്തുകളിലും മണിക്കൂറുകൾ ക്യു നിൽക്കേണ്ട സാഹചര്യമുണ്ട്. പ്രായമായവർക്കും, ഭിന്നശേഷിക്കാർക്കും ബുദ്ധിമുട്ടാണെന്ന് കോടതി നിരീക്ഷിച്ചു. ഒരു ബൂത്തിൽ 1300 പേർ എത്തിയാൽ 12 മണിക്കൂറിൽ വോട്ടിംഗ് പൂർത്തിയാക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ചൂണ്ടികാണിച്ചുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്. […]

Keralam

ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്റ്റേഡിയം അഴിമതിയിൽ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

ഇടക്കൊച്ചി ക്രിക്കറ്റ്‌ സ്റ്റേഡിയം അഴിമതിയിൽ വിജിലൻസ് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണം തടഞ്ഞുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദ് ചെയ്തു. മുൻ കെസിഎ അധ്യക്ഷൻ ടി സി മാത്യു അടക്കം 18 പ്രതികളാണ് കേസിലുളളത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ […]

Keralam

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിന് താൽക്കാലിക സ്റ്റേ

കാലിക്കറ്റ് സർവ്വകലാശാല സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികൾ ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. നവംബർ ആറിന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് രണ്ടാഴ്ചത്തേക്കാണ് ജസ്റ്റിസ് വി ജി അരുൺ സ്റ്റേ ചെയ്തത്. സർവ്വകലാശാലയിൽ പുതിയ ജനറൽ കൗൺസിൽ നിലവിൽ വന്നിട്ടും അതിലെ അംഗങ്ങളെ ഒഴിവാക്കി പഴയ അംഗങ്ങളെ ഉൾപ്പെടുത്തി സെനറ്റ് തെരഞ്ഞെടുപ്പ് നടത്താനുള്ള […]

Keralam

ഡോ. വന്ദനാദാസ് കൊലക്കേസ്: വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി

ഡോക്ടര്‍ വന്ദനാദാസ് കൊലപാതക കേസില്‍ വിചാരണാ നടപടികള്‍ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.കാലതാമസമില്ലാതെ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണക്കോടതിക്കാണ് നിര്‍ദേശം നല്‍കിയത്. വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം, കേസിന്റെ നിലവിലെ സ്ഥിതി എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് ഹൈക്കോടതി തേടിയിട്ടുണ്ട്. പ്രതി സന്ദീപിന്റെ ജാമ്യഹര്‍ജിയിലാണ് കോടതി നടപടി. ജാമ്യ ഹര്‍ജി 31ന് വീണ്ടും പരിഗണിക്കും.  […]

Keralam

‘ശബരിമല മേൽശാന്തിയുടെ സഹായികളുടെ മുഴുവൻ പേര് വിവരങ്ങൾ ഹാജരാക്കണം’; ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം

ഈ വർഷത്തെ ശബരിമല മേൽശാന്തിയുടെ സഹായികളുടെ മുഴുവൻ പേര് വിവരങ്ങൾ ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്, ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിർദേശം. സന്നിധാനത്ത് സേവനത്തിന് എത്തുന്നതിന് മുമ്പ് ഇവരുടെ രേഖകൾ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. മേൽശാന്തി നിയമനം സംബന്ധിച്ച് ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി […]

Keralam

ശബരിമല സ്വര്‍ണക്കൊള്ള: ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കും

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ നിര്‍ദേശം. ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. നിലവിലെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. എസ്‌ഐടിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാമര്‍ശങ്ങളുണ്ട്. 2019ല്‍ വീഴ്ചകള്‍ അറിഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ മൗനം […]

Keralam

ശബരിമലയിലെ സ്വർണക്കൊള്ള: ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ട കോടതി മുറിയിൽ

ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ ഹൈക്കോടതിയിലെ നടപടികള്‍ ഇനി അടച്ചിട്ട കോടതി മുറിയിൽ. ഹൈക്കോടതി രജിസ്ട്രാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.. ഇന്ന് രാവിലെ ദേവസ്വം ബെഞ്ചില്‍ ആദ്യ കേസായി ശബരിമല സ്വര്‍ണക്കൊള്ള കേസ് പരിഗണിക്കും. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. […]