Keralam

ലൈഫ് മിഷൻ കോഴ കേസ്; എം ശിവശങ്കറിന്‍റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ലൈഫ് മിഷൻ കോഴ  കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി. ശിവശങ്കർ ഏതു നിമിഷവും മരണപ്പെട്ടേക്കാം എന്ന് അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ അത്തരം കാര്യങ്ങൾ മെഡിക്കല്‍ റിപ്പോർട്ടിലില്ലല്ലോയെന്ന് കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ടിൽ സംശയം ഉണ്ടെന്നു ഇഡിയുടെ അഭിഭാഷകന്‍ പറഞ്ഞു. അവസാന പരിഹാരമായാണ് ശസ്ത്രക്രിയ […]

Keralam

‘പി വി അൻവറിന്‍റെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണം’; സാവകാശം വേണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പിവി അൻവർ എം.എൽഎയും കുടുബവും കൈവശംവെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിയ്ക്ക് കൂടുതൽ  സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ  കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശം നൽകി. 2017ലാണ് സംസ്ഥാന ലാന്‍റ് ബോ‍ര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍റ് […]

District News

‘നാടമകല്ലേ നടന്നത്’; കോട്ടയം തിരുവാർപ്പിൽ ബസിൽ കൊടി കുത്തിയ സംഭവത്തില്‍ പോലീസിനെതിരെ ഹൈക്കോടതി

കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ അക്രമത്തില്‍  സ്വമേധയാ എടുത്ത  കോടതിയലക്ഷ്യ കേസില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോട്ടയം ജില്ലാ പൊലീസ് മേധാവിയും, സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.  ബസുടമയ്‌ക്ക് എതിരായ ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ബസുടമയ്ക്ക് പോലീസ് സംരക്ഷണം നൽകിയെന്നും സ്ഥലത്ത് ഇപ്പോൾ പ്രശ്നങ്ങളില്ല […]

India

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഭാഗികമായി നീക്കാന്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടു. ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇന്റര്‍നെറ്റ് നിരോധനം ജൂലൈ 10വരെ നീട്ടിയിരുന്നു. മെയ് 3 മുതലാണ് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, മണിപ്പൂരില്‍ സംഘര്‍ഷം ആരംഭിച്ചിട്ട് രണ്ട് മാസം പിന്നിട്ടു. മെയ്‌തെയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ […]

Keralam

അമ്മയ്ക്കെതിരെ മോശം പരാമർശം; കുടുംബ കോടതി ജഡ്ജിയെ വിമർശിച്ച് ഹൈക്കോടതി

കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കേസിൽ അമ്മയ്ക്കെതിരെ മോശം പരാമർശം നടത്തിയ കുടുംബ കോടതി ജഡ്ജിയെ വിമർശിച്ച് ഹൈക്കോടതി. മൂന്നരവയസ്സുള്ള മകന്റെ കസ്റ്റഡി പിതാവിനെ ഏൽപ്പിച്ച ആലപ്പുഴ കുടുംബ കോടതി ഉത്തരവ് ചോദ്യം ചെയ്ത് മാതാവ് നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. ആനന്ദത്തിനായി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയ തന്നിഷ്ട പ്രകാരം […]

Keralam

മോന്‍സണ്‍ മാവുങ്കല്‍ കേസ്; കെ സുധാകരന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മോന്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരനെ 21 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. 21 ന് ഹര്‍ജി വീണ്ടും പരിഗണിക്കുന്നതു വരെയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ച് അറസ്റ്റ് തടഞ്ഞത്. സുധാകരനെ അറസ്റ്റ് ചെയ്യുമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അത് ചോദ്യം ചെയ്യലിന് […]

Movies

ഉണ്ണി മുകുന്ദന് ആശ്വാസം; സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിന് സ്റ്റേ

ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദൻ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. നേരത്തെ ഇതേ ആവശ്യമുന്നയിച്ച് സമർപിച്ച ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് പരാതിക്കാരിയുമായി കോടതിക്ക് പുറത്ത് ഒത്ത്തീർപ്പായെന്ന് അറിയിച്ചതിനെ തുടർന്നാണ് കേസിൽ സ്റ്റേ […]

Keralam

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടം; വിശാഖിന്‍റെ അറസ്റ്റു തടയാതെ ഹൈക്കോടതി

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ടത്തിൽ എസ്എഫ്ഐ നേതാവ് എ. വിശാഖിന്‍റെ അറസ്റ്റ് തടയാതെ ഹൈക്കോടതി. അറസ്റ്റ് തടയണമെന്ന വിശാഖിന്‍റെ ആവശ്യം അംഗീകരിക്കാതെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കാനായി മാറ്റി. ആൾമാറാട്ടം നടത്തിയതിൽ ഉത്തരവാദി കോളെജ് പ്രിൻസിപ്പലാണെന്നാണ് വിശാഖ് കോടതിയിൽ വാദിച്ചത്. എന്നാൽ വിശാഖിന്‍റെ പേരെഴുതി വച്ചിട്ട് […]

District News

ശ്രദ്ധയുടെ മരണം: അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ പൊലീസിന് ഹൈക്കോടതി നിർദ്ദേശം

രണ്ടാം വർഷ ബിരു വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടർന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജിന് സംരക്ഷണം നൽകാൻ പൊലീസിന് ഹൈക്കോടതിയുടെ നിർദ്ദേശം. കോട്ടയം ജില്ലാ പോലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവർക്കാണ് സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയിരിക്കുന്നത്. ഒരു മാസത്തേക്ക് സുരക്ഷയൊരുക്കാനാണ് ഇടക്കാല ഉത്തരവിൽ […]

Keralam

അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

അരിക്കൊമ്പന് സുരക്ഷയും ചികിത്സയും ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ട്വന്‍റി ട്വന്‍റി ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആനയെ കേരളത്തിലേക്ക് കൊണ്ട് വരണമെന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നതെന്നും ഹർജിയുടെ സത്യസന്ധത സംശയിക്കുന്നുവെന്നും കോടതി തുറന്നടിച്ചു. ആന നിലവിൽ തമിഴ്നാട് ഭാഗത്താണുളളത്. ഉൾവനത്തിലേക്ക് ആനയെ ഓടിക്കണമെന്നാണ് […]