No Picture
Keralam

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം പണമായി തന്നെ നൽകണം; ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നതില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി സർക്കാരിനോട് നിര്‍ദേശിച്ചു. ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്‍റെ  നിലപാട് എന്തെന്ന് കോടതി ചോദിച്ചു.  കഴിഞ്ഞവർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ […]

No Picture
Keralam

നടിയെ ആക്രമിച്ച കേസ്: പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവെക്കണം; ദിലീപിന്റെ ഹര്‍ജി നാളെ പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ വാദം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ തടസ്സഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും. കോടതിയിൽ സൂക്ഷിച്ചിരുന്ന പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യത്തിനെതിരെയാണ് തടസ്സഹര്‍ജി.  2022 ലാണ് കോടതിയിൽ സൂക്ഷിച്ചിരുന്ന, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോർന്നത്.  പിന്നാലെ […]

No Picture
Movies

ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്തുള്ള അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകൻ ലിജീഷ് മുള്ളേഴത്ത് നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. പുരസ്കാര നിർണയത്തിൽ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിര്‍മ്മാതാവ് […]

No Picture
Keralam

സ്റ്റോക്ക് ഇല്ലെന്ന് പരസ്യപ്പെടുത്തി സസ്പെന്‍ഷനിലായ സപ്ലൈകോ മാനേജർ ഹൈക്കോടതിയെ സമീപിച്ചു

കോഴിക്കോട്: മാവേലി സ്റ്റോറിൽ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയതിന്റെ പേരിൽ സസ്പെൻഷനിലായ സപ്ലൈകോ മാനേജർ കോടതിയിലേക്ക്. ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. കേസ് ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പാളയം മാവേലി സ്റ്റോർ മാനേജർ കെ നിതിനാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റോറിൽ ചില സാധനങ്ങൾ ഇല്ല എന്ന് ബോർഡിൽ എഴുതി പരസ്യപ്പെടുത്തിയിരുന്നു. […]

Keralam

ഇ പി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വധശ്രമ കേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ അധ്യക്ഷനായ ബെഞ്ച് ഹർജിയിൽ വാദം കേൾക്കും. കോടതി നിർദേശം അനുസരിച്ച് തമ്പാനൂർ പൊലീസ് രജിസ്റ്റർ […]

Keralam

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി തന്‍റെ അറിവോടെയല്ല; ചീഫ് സെക്രട്ടറിക്ക് കത്തെഴുതി ഐ ജി ലക്ഷ്മൺ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര പരാമര്‍ശങ്ങളടങ്ങിയ ഹര്‍ജിയിൽ അഭിഭാഷകനെ പഴിചാരി  ഐജി. ലക്ഷ്മൺ. ഹര്‍ജിയിലെ പരാമര്‍ശങ്ങളെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ലെന്ന്  വിശദീകരിച്ച് ഐജി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഹര്‍ജി അടിയന്തരമായി പിൻവലിക്കാൻ നിര്‍ദ്ദേശം നൽകിയെന്നും  ഐ ജി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഭരണഘടനാ ബാഹ്യ അധികാരകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെന്ന […]

No Picture
Keralam

നടിയെ ആക്രമിച്ച കേസ്; വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമെന്ന് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിക്കെ തുറന്ന സംഭവത്തില്‍ അന്വേഷണം ആവശ്യമില്ലെന്ന് ദിലീപ് കോടതിയില്‍. അതിജീവിത അന്വേഷണം ആവശ്യപ്പെടുന്നത് കേസിലെ വിചാരണ നീട്ടി കൊണ്ടു പോകാനാണെന്നാണ് പ്രതിയായ ദിലീപിന്റെ വാദം. വിചാരണ നീട്ടികൊണ്ടുപോകാനുള്ള ശ്രമത്തില്‍ പ്രോസിക്യൂഷന്‍ കൈകോര്‍ക്കുകയാണെന്നും ദിലീപ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. കോടതിയുടെ കസ്റ്റഡിയിലിരിക്കെ […]

No Picture
Keralam

മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യത്തിന് അര്‍ഹതയെന്ന് ഹൈക്കോടതി

കൊച്ചി : മിശ്രവിവാഹിതരുടെ മക്കള്‍ക്ക് മാതാവിന്റെ ജാതിയിലെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ബികോം ബിരുദ വിദ്യാര്‍ത്ഥിനിക്ക് ആനുകൂല്യത്തിന് അര്‍ഹതയില്ലെന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് റിസര്‍ച്ച് ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് വിധി. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പണിയ സമുദായത്തിലെ […]

Keralam

ലൈഫ് മിഷൻ കോഴ കേസ്; എം ശിവശങ്കറിന്‍റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ലൈഫ് മിഷൻ കോഴ  കേസില്‍ എം ശിവശങ്കറിന്‍റെ ജാമ്യേപേക്ഷ ഹൈക്കോടതി തള്ളി. ശിവശങ്കർ ഏതു നിമിഷവും മരണപ്പെട്ടേക്കാം എന്ന് അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍ അത്തരം കാര്യങ്ങൾ മെഡിക്കല്‍ റിപ്പോർട്ടിലില്ലല്ലോയെന്ന് കോടതി ചോദിച്ചു. മെഡിക്കൽ റിപ്പോർട്ടിൽ സംശയം ഉണ്ടെന്നു ഇഡിയുടെ അഭിഭാഷകന്‍ പറഞ്ഞു. അവസാന പരിഹാരമായാണ് ശസ്ത്രക്രിയ […]

Keralam

‘പി വി അൻവറിന്‍റെ മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണം’; സാവകാശം വേണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ഭൂപരിഷ്കരണ നിയമം ലംഘിച്ച് പിവി അൻവർ എം.എൽഎയും കുടുബവും കൈവശംവെച്ച മിച്ചഭൂമി ഉടൻ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി. നടപടിയ്ക്ക് കൂടുതൽ  സാവകാശം വേണമെന്ന സർക്കാർ ആവശ്യം കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ  കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതി നിർദ്ദേശം നൽകി. 2017ലാണ് സംസ്ഥാന ലാന്‍റ് ബോ‍ര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍റ് […]