Keralam

സ്ത്രീ ശരീരത്തെ അതിരുവിട്ട് വര്‍ണിക്കുന്നത് ലൈംഗികാതിക്രമം: ഹൈക്കോടതി

നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറഞ്ഞതും ഫോണില്‍ ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതും ലൈംഗികാതിക്രമമാണെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. കെഎസ്ഇബി ഉദ്യോഗസ്ഥനായിരുന്ന ആര്‍ രാമചന്ദ്രന്‍ […]

Keralam

‘സംഘാടകര്‍ക്ക് പണം മതി, മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവെയ്ക്കാന്‍ തയ്യാറായോ?’ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടത്തില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. സംഘാടകര്‍ക്ക് പണം മാത്രം മതിയെന്നും മനുഷ്യ ജീവന് വിലയില്ലാതായെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിര്‍ത്തിവയ്ക്കാന്‍ സംഘാടകര്‍ തയാറായോ? എന്നും കോടതി ചോദിച്ചു. നൃത്തപരിപാടിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് പി […]

Keralam

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി, അപ്പീല്‍ നല്‍കുമെന്ന് ഭാര്യ

കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. കേരള പോലീസിന്റെ പ്രത്യേക സംഘം നിഷ്പക്ഷമായി അന്വേഷിക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗം നിര്‍ദേശിച്ചു. അന്വേഷണം ശരിയായ രീതിയിലാണെന്നും […]

Keralam

ഇ പി ജയരാജന്റെ ആത്മകഥ വിവാദം: ഡിസി ബുക്സ് മുന്‍ മാനേജര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: പുസ്തകവിവാദത്തില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച് ഡിസി ബുക്ക്‌സ് മുന്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ ഇ വി ശ്രീകുമാര്‍. ഇ പി ജയരാജന്റെ പേരിലുള്ള പുസ്തക വിവാദത്തില്‍ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് നീക്കം. കേസിലെ ഒന്നാം പ്രതിയാണ് ശ്രീകുമാര്‍. വിഷയത്തില്‍ ഹൈക്കോടതി കോട്ടയം ഈസ്‌റ് പോലീസിനോട് വിശദീകരണം […]

Keralam

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിൽ ഹൈക്കോടതി ഉത്തരവിൽ ആശയക്കുഴപ്പം

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിൽ ആശയക്കുഴപ്പം. ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കണമെന്ന സർക്കാർ ഉത്തരവ് ശരിവെയ്ക്കുന്ന കോടതി, എസ്റ്റേറ്റ് ഉടമകൾക്ക് മുൻകൂർ പണം നൽകണമെന്ന് കൂടി പറയുന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നത്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിനിര ആയവരെ പുനരധിവസിപ്പിക്കാൻ 2 എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ […]

Keralam

സര്‍ക്കാരിന് തിരിച്ചടി; വാർഡ് വിഭജനം റദ്ദാക്കി ഹൈക്കോടതി, നടപടി കൗണ്‍സിലര്‍മാരുടെ ഹര്‍ജിയില്‍

പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളുമടക്കം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയ നീക്കത്തിൽ സർക്കാരിന് തിരിച്ചടി. കോടതിയെ സമീപിച്ച മുനിസിപ്പാലിറ്റികളിലെയും പഞ്ചായത്തിലെയും വാർഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മുനിസിപ്പൽ ആക്ട് ഭേദഗതിയിലൂടെ വാർഡ് വിഭജനം നടത്താനുള്ള നീക്കത്തിനെതിരെ കൊടുവള്ളി, ഫെറോക്ക്, മുക്കം, വളാഞ്ചേരി, പരപ്പനങ്ങാടി, തിരൂരങ്ങാടി, താനൂർ മുനിസിപ്പാലിറ്റികളിലെയും ചില […]

Keralam

2016ലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്? കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഡിവിഷന്‍ ബെഞ്ച്. ഇതിനിടെ 181 കോടി എസ് ഡി ആര്‍ എഫില്‍ ഉണ്ടെങ്കിലും മാനദണ്ഡം […]

Keralam

എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന്; മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി

സിപിഐഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് തന്നെ വിട്ടു നല്‍കും. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാന്‍ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടുള്ള പെണ്‍മക്കളുടെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറിയ നടപടി നേരത്തെ സിംഗിള്‍ ബെഞ്ച് ശരിവച്ചിരുന്നു. ഈ സിംഗിള്‍ ബഞ്ച് ഉത്തരവ് […]

Keralam

തിരുവനന്തപുരം വഞ്ചിയൂരിൽ വഴി തടഞ്ഞ് സിപിഐഎം സമ്മേളനത്തിനുള്ള സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി

തിരുവനന്തപുരം വഞ്ചിയൂരിൽ വഴി തടഞ്ഞ് സിപിഐഎം സമ്മേളനത്തിനുള്ള സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി. പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. സംഭവം അറിഞ്ഞപ്പോൾ ഉടൻതന്നെ ഇടപെട്ടിരുന്നുവെന്നും ഡിജിപി വ്യക്തമാക്കുന്നു. പരിപാടി സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തുവെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. സെക്രട്ടറിയേറ്റിനു മുന്നിലെ സിപിഐ […]

Keralam

‘കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ല; മോശം പ്രവണതകൾ ഇല്ലാതാക്കണം’; ഹൈക്കോടതി

കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തികൾക്ക് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കണെന്നും കോടതി. മതത്തിൻ്റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു. കാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ […]