Keralam

തിരുവനന്തപുരം വഞ്ചിയൂരിൽ വഴി തടഞ്ഞ് സിപിഐഎം സമ്മേളനത്തിനുള്ള സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി

തിരുവനന്തപുരം വഞ്ചിയൂരിൽ വഴി തടഞ്ഞ് സിപിഐഎം സമ്മേളനത്തിനുള്ള സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി. പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. സംഭവം അറിഞ്ഞപ്പോൾ ഉടൻതന്നെ ഇടപെട്ടിരുന്നുവെന്നും ഡിജിപി വ്യക്തമാക്കുന്നു. പരിപാടി സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തുവെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി. സെക്രട്ടറിയേറ്റിനു മുന്നിലെ സിപിഐ […]

Keralam

‘കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ല; മോശം പ്രവണതകൾ ഇല്ലാതാക്കണം’; ഹൈക്കോടതി

കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി. രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തികൾക്ക് രാഷ്ട്രീയം നിരോധിക്കാൻ കഴിയില്ല. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കണെന്നും കോടതി. മതത്തിൻ്റെ പേരിൽ ചെയ്യുന്ന പ്രവർത്തിക്ക് മതം നിരോധിക്കാറില്ലല്ലോ എന്ന് ഹൈക്കോടതി ചോദിച്ചു. കാമ്പസുകളിൽ പൂർണമായും രാഷ്ട്രീയം നിരോധിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിദ്യാർത്ഥി രാഷ്ട്രീയത്തിലെ […]

Keralam

അധ്യാപകന്റെ കൈവെട്ടിയ കേസ്: മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ചു; ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യസൂത്രധാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതി വിധിക്കെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി നടപടി. എംകെ നാസറിന് ജീവപര്യന്തം തടവാണ് […]

Keralam

കണക്ക് ബോധിപ്പിച്ച് സര്‍ക്കാര്‍; ദുരന്ത പ്രതികരണനിധിയില്‍ ഉള്ളത് 700 കോടി; വയനാട്ടില്‍ ചെലവിട്ടത് 21 കോടി; കൂടുതല്‍ വ്യക്തതവേണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ഡിസംബര്‍ പത്തിന് 700 കോടി രൂപയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതില്‍ 638 കോടി വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കാന്‍ ഉത്തരവായതാണെന്നും മിച്ചമുള്ളത് 61.53 കോടി രൂപയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മുലം നല്‍കി. കണക്കില്‍ കൂടുതല്‍ കൂടുതല്‍ വ്യക്തതവേണമെന്ന്, ഇതിനോടു പ്രതികരിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു. […]

Keralam

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത്; ‘ദേവസ്വം ഓഫീസർക്ക് സാമാന്യ ബുദ്ധിയുണ്ടോ?’ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്ത് നടത്തിയതിനെതിരെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ദേവസ്വം ഓഫീസറെ കടുത്ത ഭാഷയിൽ ശകാരിച്ച് ഹൈക്കോടതി. നടത്തിയത് അടിമുടി ലംഘനമെന്ന് ഹൈക്കോടതി പറഞ്ഞു. ദേവസ്വം ഓഫീസറുടെ സത്യവാങ്മൂലം ഹൈക്കോടതി തള്ളി. മതിയായ വിശദീകരണം നൽകാനായില്ലെന്ന് കോടതി. ദേവസ്വം ഓഫീസറോട് കടുത്ത ചോദ്യങ്ങളാണ് ഹൈക്കോടതി ഉയർത്തിയത്. പൂർണത്രയീശ […]

Keralam

ഭരണസമിതി തീരുമാനത്തില്‍ ഇടപെടാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റിയതിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൃശ്ചികമാസത്തിലെ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ മാറ്റിയതിനെതിരെ തന്ത്രി കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ക്ഷേത്ര ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഗുരുവായൂര്‍ ഏകാദശി ഉദയാസ്തമന പൂജ മാറ്റാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി […]

Keralam

ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിൽപ്പന നടത്തിയതിൽ വിമർശനവുമായി ഹൈക്കോടതി

ശബരിമലയിൽ നിലവാരമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങൾ വിൽപ്പന നടത്തിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.അത്തരക്കാർക്കെതിരെ ഉരുക്ക് മുഷ്ടി പ്രയോഗിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. നിലയ്ക്കലിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു വിമർശനം. അമിത വില ഈടാക്കുന്നതിനെതിരെയും, മറ്റും പരിശോധന നടക്കുന്നതായി പത്തനംതിട്ട ജില്ലാ കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. ആരോഗ്യ – റവന്യു വിഭാഗം […]

Keralam

ആന എഴുന്നള്ളത്ത്: ആന ഇല്ലെങ്കിൽ ഹിന്ദു മതം ഇല്ലാതാവുമോ? മാർ​ഗ നിർദേശങ്ങൾ പാലിച്ചേ മതിയാകൂവെന്ന് ഹൈക്കോടതി

ആന എഴുന്നള്ളപ്പിൽ കർശന നിലപാടുമായി ഹൈക്കോടതി. മാർഗ്ഗ നിർദേശങ്ങൾ പാലിച്ചെ മതിയാകൂവെന്ന് കോടതി. ആനകളെ ഉപയോഗിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്നും ഹൈക്കോടതി. 15 ആനകളെ എഴുന്നള്ളിക്കണമെന്നത് ആചാരമാണോയെന്ന് തൃതൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ ക്ഷേത്രം ഭാരവാഹികളോട് കോടതി ചോദിച്ചു. ദൂര പരിധി പാലിച്ചാൽ 9 ആനളെ മാത്രമെ എഴുന്നള്ളിക്കാനാകൂവെന്ന് ക്ഷേത്ര ഭാരവാഹികൾ കോടതിയെ […]

Keralam

‘ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം’; ഹൈക്കോടതി

ഷവർമ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകൾ ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഭക്ഷണശാലകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകി. 2022ൽ കാസർഗോഡ് ഷവർമ കഴിച്ച് 16 […]

Keralam

‘സിപിഎം നേതാവ് പ്രതിയായ കേസില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ല’; നവീന്‍ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് കുടുംബം ഹൈക്കോടതിയില്‍

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സംസ്ഥാന പൊലീസിന്റെ തെളിവു ശേഖരണവും അന്വേഷണവും തൃപ്തികരമല്ല. നിലവിലെ പൊലീസ് അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സിപിഎം നേതാവ് പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമാകുമെന്ന് […]