Keralam

അപകടത്തില്‍ പരിക്കേറ്റു തളര്‍ന്ന 12കാരന് രണ്ടു കോടി നഷ്ടപരിഹാരം; തുക ഉയര്‍ത്തി ഹൈക്കോടതി

കൊച്ചി: ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് 84.87 ലക്ഷം രൂപയും 9% പലിശയും നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. 85 മാസത്തെ പലിശ ഉള്‍പ്പെടെ ഇത് രണ്ട് കോടി രൂപയോളം വരും. പരിക്കേറ്റ ജ്യോതിസ് […]

Keralam

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം

വയനാട്ടിലെ ഹർത്താലിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി. വയനാട്ടിലെ എൽഡിഎഫ് – യുഡിഎഫ് ഹർത്താൽ നിരുത്തരവാദപരമായ സമീപനമെന്ന് ഹൈക്കോടതിയുടെ വിമർശനം. ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്നും ഹൈക്കോടതി ചോദിച്ചു. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. അധികാരത്തിലിരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയത് എന്തിനെന്ന് ഹൈക്കോടതി ചോദിച്ചു. ഹർത്താൽ മാത്രമാണോ ഏക […]

Keralam

ശബരിമല സുവര്‍ണാവസരം: പി എസ് ശ്രീധരന്‍പിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ശബരിമല യുവതീ പ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധം സുവര്‍ണാവസരമാണെന്ന പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പി എസ് ശ്രീധരന്‍പിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. കോഴിക്കോട് ചേര്‍ന്ന യുവമോര്‍ച്ച യോഗത്തിലാണ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം. ശബരിമല […]

Keralam

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി

കൊച്ചി: ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി. വിവാദ പ്രസംഗത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പോലീസ് റിപ്പോര്‍ട്ട് കോടതി തള്ളി. പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനരന്വേഷണം വേണം. ക്രൈംബ്രാഞ്ചിലെ ക്രെഡിബിലിറ്റിയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് […]

Keralam

കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണോ?; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ വിമർശനവുമായി ഹൈക്കോടതി. കൊച്ചിയിൽ ഏതെങ്കിലും റോഡും, നടപ്പാതയും സുരക്ഷിതമാണായെന്ന് കോടതി ചോദിച്ചു.എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ചു വരുത്താൻ കോടതി നിർദേശിച്ചു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി […]

Keralam

മുണ്ടക്കൈ- ചൂരല്‍മല ദുരന്തം: കേസ് അടുത്ത വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ ഫയലില്‍ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി. കേന്ദ്രത്തിന് നല്‍കാന്‍ കഴിയുന്ന തുകയുടെ കാര്യം ഈ മാസം തന്നെ കോടതിയെ അറിയിക്കുമെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ കയ്യില്‍ ഫണ്ട് ഉണ്ടെന്നും ഹൈക്കോടതിയെ കേന്ദ്രം അറിയിച്ചു. […]

Keralam

‘കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരത’, വയനാടിനോടുള്ള അവഗണനയില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍

വയനാടിനോടുള്ള അവഗണന കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത് എന്തെങ്കിലും ഒരു ഔദാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. 1500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട ഒരു സംസ്ഥാനത്തോട് എസ്ഡിആര്‍എഫ് ഫണ്ടിലെ ബാക്കിയുള്ള തുക […]

Keralam

സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശപ്രകാരം തൃശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂര്‍: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശപ്രകാരം തൃശൂര്‍ പൂരം നടത്താനാവില്ലെന്ന് തിരുവമ്പാടി ദേവസ്വം. ഉത്സവങ്ങളെ ഇല്ലാതാക്കാന്‍ ഇറങ്ങിയ എന്‍ജിഒകള്‍ പറയുന്നത് മാത്രം കേട്ട് തീരുമാനമെടുക്കരുത്. നിയന്ത്രണങ്ങള്‍ നടപ്പാക്കിയാല്‍ മഠത്തില്‍ വരവും തെക്കോട്ടിറക്കവും നടത്താന്‍ കഴിയില്ലെന്നും തിരുവമ്പാടി ദേവസ്വം അറിയിച്ചു. കേസില്‍ കക്ഷി ചേരുമെന്ന് തിരുവമ്പാടി ദേവസ്വം […]

Keralam

വീട്ടമ്മയെ പോലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പൊന്നാനിയിൽ വീട്ടമ്മയെ പോലീസുകാർ പീഡിപ്പിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എസ്.പി.സുജിത്ത് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാനായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. സി ഐ വിനോദിൻ്റെ ഹർജിയിലാണ് നടപടി. മലപ്പുറം മുൻ എസ്.പി […]

Keralam

ശബരിമല മകരവിളക്ക് തീർഥാടനം; പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചു

ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് പമ്പയിൽ ചെറുവാഹനങ്ങൾക്ക് പാർക്കിങ് അനുവദിച്ചു. പമ്പയിൽ ഹിൽടോപ്പിലും ചക്കുപാലം രണ്ടിലും കാറുകളടക്കമുള്ള ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ ഹൈക്കോടതി അനുമതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച ഹർജി തീർപ്പാക്കിയാണ് ദേവസ്വം ബഞ്ച് ഉത്തരവ്. 2018 മുതൽ മണ്ഡലകാലത്ത് പമ്പയിലേയ്ക്ക് ചെറുവാഹനങ്ങൾ കടത്തിവിട്ടിരുന്നില്ല. 24 […]