Keralam

വഖഫ് ബോര്‍ഡിന് തിരിച്ചടി; വഖഫ് നിയമഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി

വഖഫ് ബോര്‍ഡ് ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് ഹൈക്കോടതി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധി. കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിലനിന്നിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കി. വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. വഖഫ് ഭൂമി കൈവശം വയ്ക്കുന്നത് കുറ്റകരമാക്കുന്ന നിയമത്തിന് […]

Keralam

‘പി പി ദിവ്യയുടെ ജാമ്യം തള്ളണം’; എഡിഎം കെ നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് ജാമ്യം ലഭിച്ചതിനെതിരെ എഡിഎം നവീൻ ബാബുവിന്റെ കുടുംബം. ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കും. എസ്ഐടി അന്വേഷണം കാര്യക്ഷമം അല്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടും. വിധി പ്രതീക്ഷിച്ചിരുന്നതല്ലെന്നും ജാമ്യം ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ […]

Entertainment

പണി സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി; സ്വമേധയാ ഹര്‍ജി പിന്‍വലിച്ച് ഹര്‍ജിക്കാരന്‍

പണി സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി. ഇതോടെ ഹര്‍ജിക്കാരന്‍ സ്വമേധയാ ഹര്‍ജി പിന്‍വലിച്ചു. പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമയില്‍ അതിന് നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ഉണ്ടെന്നാരോപിച്ച് പനങ്ങാട് സ്വദേശി ബിനു പി ജോസഫ് നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്. കുട്ടികളുടെ മനസിനെ ദോഷകരമായി സ്വാധീനിക്കുന്ന വിധത്തിലാണ് […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമ നിർമാണത്തിന് നിർദേശങ്ങൾ സമർപ്പിക്കാം; അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

ഹേമ കമ്മറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമ നിർമാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതി . ഹർജി നൽകിയിട്ടുള്ള കക്ഷികളും താൽപര്യമുള്ളവരും കാഴ്ചപ്പാട് പങ്കുവെയ്ക്കണം. ഇത് ക്രോഡീകരിക്കാനായി അമിക്കസ് ക്യൂറിയായി അഡ്വ. മിത സുരേന്ദ്രനെ നിയമിച്ചു. ഹേമ കമ്മിറ്റി […]

Keralam

ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട; എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍; റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി […]

Keralam

സ്വകാര്യതയെ ബാധിക്കരുത്; പൊതു ഇടങ്ങളില്‍ സ്ത്രീകളുടെ ചിത്രം പകര്‍ത്തുന്നത് കുറ്റമല്ലെന്ന് ഹൈക്കോടതി

കൊച്ചി: പൊതുഇടങ്ങളിലെ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടങ്ങളില്‍ വച്ച് സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാല്‍ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീന്‍ പറഞ്ഞു. വീടിന് മുന്നില്‍ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്‌തെന്ന കേസില്‍ പറവൂര്‍ […]

Keralam

ശ്രീകുമാർ മേനോൻ പ്രതിയായ കേസ്; മഞ്ജു വാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി

മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു മഞ്ജുവിന്റെ പരാതി. ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലായിരുന്നു മഞ്ജുവിന്റെ പരാതി നൽകിയിരുന്നത്. തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ […]

Keralam

3 തവണ അം​ഗമായവർക്ക് സഹകരണ സംഘത്തിലേക്ക് വീണ്ടും മത്സരിക്കാം; വിലക്ക് റദ്ദാക്കി ​ഹൈക്കോടതി

കൊച്ചി: സഹകരണ സംഘം ഭരണ സമിതിയിൽ തുടർച്ചയായി 3 തവണ അം​ഗമായവർക്ക് തുടർന്നു മത്സരിക്കുന്നതിനു വിലക്ക് ഏർപ്പെടുത്തുന്ന സ​ഹകരണ നിയമത്തിലെ ഭേദ​ഗതി ഹൈക്കോടതി റദ്ദാക്കി. സംഘങ്ങളുടെ സ്വയംഭരണ, ജനാധിപത്യ അവകാശങ്ങളിലുള്ള കടന്നു കയറ്റമാണ് ഇതെന്നു വിലയിരുത്തിയാണ് ജസ്റ്റിസ് ന​ഗരേഷിന്റെ ഉത്തരവ്. വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയ കോടതി ​ഹർജിക്കാർ ചോദ്യം […]

Keralam

മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു; സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് ഹൈക്കോടതിയുടെ നിര്‍ദേശം. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് ഹർജിയിലെ ആരോപണം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു. തെരെഞ്ഞെടുപ്പ് സമയത്തും എം പി ഫണ്ടിൽ […]

Keralam

ആനയെ എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്ത, തിമിംഗലം കരയിലെ ജീവിയല്ലാത്തതിന് ദൈവത്തിന് നന്ദി; വിമര്‍ശിച്ച് ഹൈക്കോടതി

ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എഴുന്നള്ളത്തിന് കരയിലെ ഏറ്റവും വലിയ നടക്കുന്ന ജീവിയെ ഉപയോഗിക്കുന്നത് മനുഷ്യന്റെ അഹന്തയാണെന്ന് കോടതി വിമര്‍ശിച്ചു. തിമിംഗലം കരയിലെ ജീവി അല്ലാത്തതിന് ദൈവത്തിന് നന്ദി പറയണം. അല്ലെങ്കില്‍ തിമിംഗലത്തിനെയും എഴുന്നള്ളത്തിന് ഉപയോഗിച്ചേനെ. തിമിംഗലത്തെ എഴുന്നള്ളിക്കാനാകുമായിരുന്നുവെങ്കില്‍ ആനകള്‍ പുറത്തായേനെയെന്നും കോടതി പറഞ്ഞു.  കാലുകള്‍ […]