Keralam

രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ അപ്പീൽ പോകാൻ സർക്കാർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകും. ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. എംഎൽഎയെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ്. ജാമ്യം എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഉപാധിയോടെയാണ്.അന്വേഷണവുമായി സഹകരിക്കണമെന്ന് രാഹുലിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. […]

Keralam

ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ വാസു ഹൈക്കോടതിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ.വാസു ഹൈക്കോടതിയിൽ. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന് വാസു ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറഞ്ഞു. ജാമ്യാപേക്ഷ നേരത്തെ കൊല്ലം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ എൻ വാസു സമീപിച്ചത്. ശബരിമല സ്വർണക്കൊള്ളയുടെ […]

Keralam

കേരളം വിട്ട് പോകണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണം; വേടന്റെ ജാമ്യ വ്യവസ്ഥകളിൽ ഇളവ്

ഗവേഷക വിദ്യാര്‍ഥിനിയെ അപമാനിച്ചെന്ന കേസിൽ റാപ്പർ വേടന് ആശ്വാസം. എറണാകുളം സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യ വ്യവസ്ഥയില്‍ വേടന് ഹൈക്കോടതി ഇളവ് നല്‍കി. കേരളം വിടരുത്, എല്ലാ ഞായറാഴ്ചയും രാവിലെ 10ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നി വ്യവസ്ഥകളാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ വേടന് വിദേശത്തേക്ക് യാത്ര […]

Keralam

ശബരിമല സ്വർണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ സമീപിക്കും

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. 2025ലെ ദേവസ്വം ബോർഡിനെതിരായ ദേവസ്വം ബെഞ്ചിന്റെ പരാമർശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ദേവസ്വം ബെഞ്ചിനെ തന്നെയാണ് സമീപിക്കുക. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കുന്ന തരത്തിൽ ഒരു നിലപാടും നിലവിലെ ബോർഡ് സ്വീകരിച്ചിട്ടില്ല എന്ന് ദേവസ്വം ബോർഡ് […]

Uncategorized

ഉദ്യോഗസ്ഥ തലത്തിലെ കൊള്ള പുറത്തുവരണം; ഒരു തരി പൊന്ന് പുറത്ത് പോയിട്ടുണ്ടെങ്കിൽ അത് തിരിച്ചെത്തിക്കും, മന്ത്രി വി എൻ വാസവൻ

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയും നിലപാടുകളും സ്വാഗതാർഹമാണെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. സർക്കാരിനും കോടതിക്കും ഒരേ നിലപാടാണ് ഉള്ളത്. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് കോടതി അന്വേഷണം പ്രഖ്യാപിച്ചത്. 2019 മാർച്ച്- ജൂലൈ മാസത്തിലാണ് അറ്റകുറ്റപ്പണിക്കായി ദ്വാരപാലക ശിൽപം കൈമാറ്റം ചെയ്തത്. […]

Keralam

കെ എസ് ആർ ടി സി ബസിനുള്ളിൽ കുപ്പിവെള്ളം സൂക്ഷിച്ച സംഭവം; ജീവനക്കാർക്കെതിരായ നടപടിയ്ക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി ടിഡിഎഫ്

ബസിനുള്ളിൽ കുപ്പിവെള്ള ബോട്ടിലുകൾ സൂക്ഷിച്ചതിന് കെ എസ് ആർ ടി സി ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫ് നാളെ ഹൈക്കോടതിയെ സമീപിക്കും. സ്ഥലംമാറ്റിയ ഉത്തരവ് പിൻവലിച്ചിട്ടില്ലെന്ന് സിഎംഡിയുടെ അറിയിപ്പിനെ തുടർന്നാണ് യൂണിയന്റെ തീരുമാനം. നടപടി റദ്ദാക്കിയതായി വാക്കാൽ അറിയിച്ചു എന്ന വാർത്ത തെറ്റെന്നാണ് വിശദീകരണം. […]

Keralam

ആഗോള അയ്യപ്പ സംഗമം സുതാര്യമായിരിക്കും; ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത്‌ മന്ത്രി വി എൻ വാസവൻ

ആഗോള അയ്യപ്പ സംഗമത്തിലെ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത്‌ ദേവസ്വം മന്ത്രി വി എൻ വാസവൻ. ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച വസ്തുതകൾ കോടതി മനസ്സിലാക്കി. കോടതി ചൂണ്ടിക്കാട്ടിയത് പോലെയാണ് പരിപാടി നടത്താൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 3000 പേർക്ക് ഇരിക്കാവുന്ന താത്കാലിക ജർമൻ പന്തൽ തന്നെയാണ് അയ്യപ്പ […]

Keralam

നോളജ് മിഷന്‍ ഉപദേശകനായുള്ള ഡോ. ടി എം തോമസ് ഐസകിന്റെ നിയമനം ശരിവെച്ച് ഹൈക്കോടതി

മുൻ ധനമന്ത്രിയും സിപിഐഎം നേതാവുമായ ടി എം തോമസ് ഐസക്കിനെ നോളജ് മിഷൻ ഉപദേശകനാക്കിയുള്ള നിയമനം ചോദ്യംചെയ്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിൻ്റെതാണ് നടപടി. തോമസ് ഐസക്കിന്റെ നിയമനം ചട്ടവിരുദ്ധവും അഴിമതിയും ആണെന്ന് ആരോപിച്ച് പായച്ചിറ നവാസാണ് ഹര്‍ജി നല്‍കിയത്. നിയമനത്തിൽ […]

Keralam

എം ആർ അജിത് കുമാറിനെതിരായ പരാമർശം നീക്കം ചെയ്യണം; വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ

എഡിജിപി എം ആർ അജിത് കുമാറിന് എതിരായ വിജിലൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ സർക്കാർ നീക്കം. ഭരണത്തലവനെതിരായ പരാമർശം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചേക്കുക. അന്തിമ റിപ്പോർട്ടിൽ തീരുമാനമെടുക്കേണ്ടത് സർക്കാർ ആണെന്ന വാദം ഉന്നയിക്കും. അപ്പീൽ പോകണമെന്ന അഭിപ്രായം വിജിലൻസിനുമുണ്ട്. ഇക്കാര്യം വിജിലൻസിലെ ഉദ്യോഗസ്ഥർ സർക്കാരിനെ […]

Keralam

മുണ്ടക്കൈ -ചൂരൽമല ദുരന്തം; വായ്പ എഴുതി തള്ളലിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്തം നടന്നിട്ട് ഒരു വർഷമായെന്നും ഇനി എപ്പോൾ തീരുമാനം എടുക്കുമെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും അതിന്റെ വാദപ്രതിവാദങ്ങൾ പുരോഗമിക്കുന്നതിന്റെയും ഇടയിലാണ് ദുരന്ത ബാധിതരുടെ കടം […]