Keralam

ബലാത്സംഗക്കേസ് റദ്ദാക്കണമെന്ന ഇടവേള ബാബുവിന്‍റെ ഹര്‍ജി; കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ച് ഹൈക്കോടതി

ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജിയിലാണ് ഉത്തരവ്. കേസിന്‍റെ തുടർ നടപടിക്രമങ്ങൾ തൽക്കാലികമായി കോടതി നേരത്തെ സ്റ്റേ ചെയ്തിതിരുന്നു. ഇടവേള ബാബുവിനെതിരെ ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിലായിരുന്നു കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്. […]

Keralam

മണ്ഡലകാല സര്‍വീസിനായി രണ്ടുഘട്ടമായി 933 ബസുകള്‍; ഫിറ്റ്‌നസ് ഉണ്ടെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

കൊച്ചി: മണ്ഡലകാല സര്‍വീസിനായി ആദ്യഘട്ടത്തില്‍ 383ഉം രണ്ടാംഘട്ടത്തില്‍ 550 ബസുകളും ഉപയോഗിക്കുമെന്ന് കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകളുള്ളവയാണ് എല്ലാ ബസുകളും. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് എസ് മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചിനെയാണ് കെഎസ്ആര്‍ടിസി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ലോ ഫ്‌ലോര്‍ നോണ്‍ എസി- 120, വോള്‍വോ നോണ്‍ എസി- […]

Keralam

ഫിറ്റ്നസില്ലാത്ത ബസുകൾ ഉപയോഗിക്കരുത്, തീർത്ഥാടകരെ നിർത്തികൊണ്ടുപോകരുത് ; ശബരിമല സർവീസിൽ കെഎസ്ആർടിസിക്ക് മുന്നറിയിപ്പ് നൽകി ഹൈക്കോടതി

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്. ഒരു തീർത്ഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല. അത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഒരുങ്ങിയിരിക്കുകയാണ് ശബരിമല സന്നിധാനം. നാളെ വൈകിട്ട് അഞ്ചു മണിക്ക് നട […]

Keralam

മൈനാഗപ്പള്ളി അപകടം; ഒന്നാം പ്രതി അജ്‌മലിന് ജാമ്യം

കൊല്ലം മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അജ്‌മലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നൽകിയത്. 59 ദിവസത്തിന് ശേഷമാണ് കേസിൽ അജ്മലിന് ജാമ്യം ലഭിക്കുന്നത്. രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയ്ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തൻ്റെ നിർദ്ദേശപ്രകാരമല്ല അജ്മൽ വാഹനം ഓടിച്ചതെന്നും ജീവഭയം കൊണ്ടാണെന്നുമായിരുന്നു […]

Keralam

‘സമാധാന ജീവിതത്തിന് കേസ് തടസ്സമാകരുത്’; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായിരുന്ന രാഹുല്‍ ഗോകൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായിരുന്ന രാഹുല്‍ ഗോപാല്‍ നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചു. രാഹുലിന്റേയും പരാതിക്കാരിയുടേയും സമാധാന ജീവിതത്തിന് കേസ് തടസ്സമാകരുതെന്ന്, […]

Keralam

പരാതിക്കാര്‍ താല്‍പ്പര്യപ്പെട്ടില്ലെങ്കിലും അന്വേഷണവുമായി മുന്നോട്ടു പോയിക്കൂടേ ; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി : മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക ചൂഷണത്തെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയവരില്‍, പലരും പരാതിയുമായി മുന്നോട്ടു പോകാന്‍ തയ്യാറല്ലെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ ആരോപിച്ച് ചില വ്യക്തികള്‍ […]

Keralam

ഹേമ കമ്മിറ്റി റിപ്പോർട്ട്; പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല, കേസുമായി പോകാൻ ഇരകളെ നിർബന്ധിക്കാനാവില്ല

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലെടുത്ത നടപടികൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രത്യേക അന്വേഷണ സംഘം സർക്കാർ മുഖേന കൈമാറിയതിനൊപ്പം രണ്ട് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ നേരിട്ടെത്തിയും ഹൈക്കോടതിയിൽ വിവരങ്ങൾ ധരിപ്പിച്ചു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് മുദ്രവച്ച കവറിലും സർക്കാരിന്റെ സത്യവാങ്മൂലം പ്രത്യേകമായും സമർപ്പിക്കുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൊഴി നൽകിയ പലരും […]

Keralam

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ; അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായിട്ടായിരിക്കും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുക. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ വിവാദം ഉടലെടുത്ത പശ്ചാത്തലത്തിൽ ആണ് തീരുമാനം. നാളെ കേസ് പരിഗണിക്കുമ്പോൾ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെടാൻ ഇരിക്കുകയാണ്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി […]

Keralam

കണ്ണൂരിൽ അജ്ഞാത വാഹനമിടിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന ഒമ്പതുവയസുകാരിയുടെ ചികിത്സയില്‍ ഇടപെടലുമായി ഹൈക്കോടതി

കണ്ണൂരിൽ അജ്ഞാത വാഹനമിടിച്ച് അത്യാസന്ന നിലയിൽ കഴിയുന്ന ഒമ്പതുവയസുകാരിയുടെ ചികിത്സയില്‍ ഇടപെടലുമായി ഹൈക്കോടതി. അപകടം നടന്നിട്ട് ആറുമാസം കഴിഞ്ഞിട്ടും ഇതുവരെയും വാഹനം കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ സ്വമേധയ കേസെടുത്ത ഹൈക്കോടതി സർക്കാരിന്റെ വിശദീകരണവും തേടിയിട്ടുണ്ട്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത് കുമാർ എന്നിവരടങ്ങുന്ന […]

Keralam

ലൈംഗികാതിക്രമം; ര‌ഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ ര‌ഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സി എസ് ഡയസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. പശ്ചിമ ബംഗാൾ നടിയുടെ പരാതിക്ക് പിന്നിൽ ഗൂഢ ലക്ഷ്യമെന്നാണ് രഞ്ജിത്തിന്റെ പ്രധാന വാദം. സിനിമയിൽ അവസരം നൽകാത്തതിന്റെ നീരസമാണ് പരാതിക്ക് കാരണം. നടിയുമായി സംസാരിച്ചപ്പോൾ അണിയറപ്രവർത്തകരും […]