Keralam

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വൈകുന്നതില്‍ സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വൈകുന്നതില്‍ സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. പെന്‍ഷന്‍ കിട്ടാതെ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളില്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേ എന്ന് കോടതി ചോദിച്ചു. ഇനിയൊരു ആത്മഹത്യ ഉണ്ടാവരുത്. ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ ഒരാഴ്ചക്കകം നല്‍കണമെന്നും സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ വൈകരുതെന്നും കോടതി […]

India

മാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈം​ഗിക ചുവയുള്ള പരാമർശം : മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി : മാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന കേസിൽ സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. മേജർ രവിയോട് വിചാരണ കോടതിയിൽ കീഴടങ്ങാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. […]

No Picture
Keralam

മാസപ്പടി കേസ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സിഎംആര്‍ല്ലും എക്‌സാലോജിക്കും തമ്മിലുളള ഇടപാടില്‍ ഇരുകമ്പനികള്‍ക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത […]

Keralam

‘ക്യാംപസുകളില്‍ പുറത്തു നിന്നുള്ള കലാപരിപാടി തല്‍ക്കാലം വേണ്ട’; സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ

കൊച്ചി: കോളജുകളിലും സര്‍വകലാശാലകളിലും പുറത്തുനിന്നുള്ള പ്രൊഫണല്‍ ഗ്രൂപ്പുകളുടെ സംഗീത പരിപാടികള്‍, ഡിജെ പെര്‍ഫോമന്‍സ് തുടങ്ങിയവ നടത്തുന്നതിന് പ്രിന്‍സിപ്പല്‍മാര്‍ അനുമതി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനത്തിലെ നിര്‍ദേശം ഹൈക്കോടതി സ്‌റ്റേ ചെയ്തു. എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടെ സംഘടന സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലാണ് ജസ്റ്റിസ് എം സിയാദ് റഹ്മാന്‍റെ ഉത്തരവ് സര്‍ക്കാര്‍ […]

Keralam

അധിക്ഷേപ പരാമർശം : സത്യഭാമയുടെ മുൻകൂർ ജാമ്യാഹർജിയിൽ വിധി ഇന്ന്

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ കലാമണ്ഡലം സത്യഭാമ സമർപ്പിച്ച മൂൻകൂർ ജാമ്യഹർജിയിൽ വിധി ഇന്ന്. അറസ്റ്റിൽ നിന്നും താൽക്കാലിക  സംരക്ഷണം തേടി സത്യഭാമ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സത്യാഭാമയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലന്നും ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാകണമെന്നും മുൻപ് ഹർജി പരിഗണിച്ച സിംഗിൾ […]

Keralam

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് 25,000 രൂപ പിഴയിട്ട് ഹൈക്കോടതി. തുടർച്ചയായ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചതിനാണ് പിഴ. ഒരു ജാമ്യ ഹർജി തള്ളി മൂന്നു ദിവസത്തിനുശേഷം വീണ്ടും ജാമ്യഹർജി ഫയൽ ചെയ്തതിനാണ് പിഴ ചുമത്തിയത്. തുടര്‍ച്ചയായി ജാമ്യഹര്‍ജി ഫയല്‍ ചെയ്യാന്‍ സാമ്പത്തിക സഹായവുമായി […]

Keralam

വടകര ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ട് വിവാദം: പോലീസിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി:  പി കെ ഖാസിമിന്റെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണം എന്നാണ് പോലീസിന് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം. പോലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തില്‍ ആണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് പി കെ ഖാസിം പറഞ്ഞു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം എന്നാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഹൈക്കോടതി നല്‍കിയ നിര്‍ദേശം. […]

Keralam

പീരുമേട് നിയമസഭാ കേസിൽ സിപിഐ എംഎൽഎ വാഴൂർ സോമന് ആശ്വാസം

ഇടുക്കി: പീരുമേട് നിയമസഭാ കേസിൽ സിപിഐ എംഎൽഎ വാഴൂർ സോമന് ആശ്വാസം. വാഴൂര്‍ സോമന്റെ വിജയം ചോദ്യം ചെയ്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വസ്തുതകള്‍ മറച്ചുവെച്ചാണ് വാഴൂര്‍ സോമന്റെ സത്യവാങ്മൂലം എന്നാണ് തിരഞ്ഞെടുപ്പ് ഹര്‍ജിയിലെ പ്രധാന ആക്ഷേപം. ജസ്റ്റിസ് മേരി തോമസിന്റെ […]

Keralam

നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതി ; ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ഒമര്‍ ലുലുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് […]

Keralam

സർക്കാർ ഭൂമിയില്‍ അനധികൃതമായി ആരാധനാലയങ്ങള്‍ നിർമിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

സർക്കാർ ഭൂമിയില്‍ അനധികൃതമായി ആരാധനാലയങ്ങള്‍ നിർമിക്കുന്നത് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. എല്ലാ മതവിഭാഗങ്ങളേയും പരമാർശിച്ചുകൊണ്ടാണ് കോടതിയുടെ വാക്കുകള്‍. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം സർക്കാർ ഭൂമി കയ്യേറി ആരാധാനാലയങ്ങള്‍ നിർമിക്കാനും മതസൗഹാർദം തകർക്കാനുമുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. സർക്കാർ ഭൂമികളില്‍ അനധികൃതമായി നിർമിച്ചിരിക്കുന്ന ആരാധനാലയങ്ങള്‍ കണ്ടെത്താനും ഒഴിപ്പിക്കാനുമുള്ള നിർദേശങ്ങള്‍ ജസ്റ്റിസ് പി വി […]