Keralam

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ അന്വേഷണ റിപ്പോർട്ട്

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പോലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമ്മാതാക്കളായ പറവ ഫിലിംസ് നടത്തിയത് മുൻധാരണ പ്രകാരമുള്ള ചതിയാണെന്നും സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.  22 കോടി രൂപ സിനിമയ്ക്കായി ചെലവായെന്നാണ് നിർമ്മാതാക്കളുടെ […]

Keralam

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് പരിഗണിക്കുന്നത് ജൂൺ 24 ലേക്ക് മാറ്റി

കൊല്ലം : പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 24 ലേക്ക് മാറ്റി. വിചാരണയ്ക്ക് അനുവദിച്ച പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റുന്നതിനു മുന്നോടിയായി കൊല്ലം സെഷൻസ് കോടതിയാണ് ഇന്ന് പരിഗണിച്ചത്. 51 പ്രതികളിൽ 45 പേർ കോടതിയിൽ ഹാജരായി.10000 പേജുള്ള കുറ്റപത്രത്തിൽ 59 പ്രതികളാണ് ഉണ്ടായിരുന്നത്. […]

Uncategorized

അധിക്ഷേപ പരാമർശം: സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. വീണ്ടും കേസ് പരിഗണിക്കുന്നതുവരെ അറസ്റ്റു ചെയ്യരുതെന്ന് സത്യഭാമയുടെ അഡ്വക്കേറ്റ് ബി.എ. ആളൂർ വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. മുൻപും മുൻകൂർ ജാമ്യം തേടി സത്യഭാമ കോടതിയെ സമീപിച്ചിരുന്നു. ഇത് നെടുമങ്ങാട് സെഷൻസ് […]

Keralam

കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യ; രണ്ട് പേർക്ക് മുൻ‌കൂർ ജാമ്യം നൽകി ഹൈക്കോടതി

കൊല്ലം: കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തത സംഭവത്തിൽ രണ്ട് പേർക്ക് മുൻ‌കൂർ ജാമ്യം നൽകി ഹൈക്കോടതി. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ശ്യാംകൃഷ്ണ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുൽ ജലീൽ എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം. അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നുമുള്ള ഉപാധിയിലാണ് […]

Keralam

അന്വേഷണം നടത്തിയത് നിയമവിരുദ്ധമായി; അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവായ മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനെതിരെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം നടത്തിയത് നിയവിരുദ്ധമായാണെന്ന് അതിജീവിത ആരോപിക്കുന്നു. അന്വേഷണത്തില്‍ പോലീസിൻ്റെ സഹായം തേടിയിട്ടില്ല. തൻ്റെ ഭാഗം കേള്‍ക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ചാണ് അന്വേഷണം നടത്തിയതെന്നും അതിജീവത പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് […]

Keralam

ഐസിയു പീഡനക്കേസ്: നഴ്‌സിങ് ഓഫീസര്‍ അനിതയുടെ കോടതി അലക്ഷ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിന് നടപടി നേരിട്ട സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിത സര്‍ക്കാരിനെതിരെ നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ജോലിയില്‍ തിരികെ കയറാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനിത ഹര്‍ജി നല്‍കിയത്. ഏപ്രില്‍ ഒന്നിനകം […]

Keralam

‘അപകടം ഉണ്ടാകുമ്പോള്‍ ഗതാഗതം വിലക്കുമോ?’; ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാനാവില്ല: ഹൈക്കോടതി

കൊച്ചി: എവിടെയെങ്കിലും അപകടം ഉണ്ടായതിന്റെ പേരില്‍ ഗതാഗതം നിയന്ത്രിക്കുന്നതിന് സമമാണ് ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രങ്ങളില്‍ നടക്കുന്ന വെടിക്കെട്ട് നിരോധിക്കുന്നതെന്ന് ഹൈക്കോടതി. തൃശ്ശൂര്‍ ആറാട്ടുപുഴ പൂരം, പാലക്കാട് കാവശ്ശേരിപൂരം എന്നിവയുടെ ഭാഗമായുള്ള വെടിക്കെട്ടിന് എഡിഎം അനുമതി നിഷേധിച്ചത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ആചാരത്തിന്റെ ഭാഗമായ […]

Keralam

എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധം നടത്തിയതിൽ എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന് ഹൈക്കോടതിയുടെ വിമര്‍ശനം. വീട്ടുകാരുടെ സമ്മതമില്ലാതെയല്ലേ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം പുറത്തെടുത്ത് കൊണ്ടുപോയതെന്ന് കോടതി ചോദിച്ചു. പ്രതിഷേധത്തിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചില്ലേ, അതിനെതിരെ കേസ് എടുക്കരുതെന്ന് പറയാന്‍ കഴിയുമോ എന്നും […]

Movies

‘തങ്കമണി’ സിനിമ വിലക്കണമെന്ന ഹർജിയിൽ രഹസ്യ വാദം കേട്ട് ഹൈക്കോടതി

കൊച്ചി: ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി  മാർച്ച് 7-ന് ചിത്രം തിയേറ്റുകളിലെത്താനിരിക്കെ ചിത്രം വിലക്കണം എന്ന ഹര്‍ജി ഹൈക്കോടതിയില്‍.  ഈ ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി രഹസ്യവാദം കേട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് […]

Keralam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി ശരിവെച്ചു

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള തീരുമാനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. ബാങ്കുകള്‍ തമ്മിലുള്ള ലയനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചില്ല.  മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ചെയര്‍മാന്‍ യുഎ ലത്തീഫ് എംഎല്‍എ ഉള്‍പ്പെടെ നല്‍കിയ […]