Keralam
യുവാവിനെ സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടി; ഹണിട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ
മലപ്പുറം പൊന്നാനിയിൽ ഹണിട്രാപ് കേസിൽ യുവതിയും ഭർത്താവിന്റെ സുഹൃത്തും അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് കളത്തിൽ വളപ്പിൽ അലി(55) എന്നിവരാണ് അറസ്റ്റിലായത്. തിരൂർ സ്വദേശിയെയാണ് ഹണിട്രാപ്പിൽ പെടുത്തി പണം തട്ടിയത്. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ചു യുവാവിനെ വീടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്. […]
