Keralam

ഷോർട്ട് സർക്യൂട്ട്; ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാർ സഞ്ചരിച്ച ഹൗസ് ബോട്ടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പുന്നമടക്കായൽ ലക്ഷ്യം വെച്ച് സഞ്ചരിച്ച ബോട്ട് ചിത്തിര കായലിൽ എത്തിയപ്പോഴാണ് തീപിടിച്ചത്. ബോട്ടിൻ്റെ പിറകിൽ ഇലക്ട്രിക് സാധനങ്ങൾ വെച്ചിരുന്ന സ്ഥലത്ത് നിന്നായിരുന്നു തീപടർന്നത്. പിന്നീട് […]

Keralam

ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം

ആലപ്പുഴ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് നിയന്ത്രണം. ഹൗസ് ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, സ്പീഡ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, കനോയിങ്ങ്, കയാക്കിങ്ങ് സർവീസുകൾ എന്നിവ നിരോധിച്ചു. ശക്തമായ മഴ, കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.