Idukki
ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലി; ഏലം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
ഇടുക്കി പൂപ്പാറ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശിയായ ജോസഫ് വേലുച്ചാമി (62) യാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചക്കക്കൊമ്പൻ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയത് സംഭവം നടന്ന് അരമണിക്കൂറിന് ശേഷം ആർ ആർ ടി […]
ഇടുക്കിയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു
ഇടുക്കി അണക്കര മേൽവാഴയിൽ ഗ്യാസ് ഏജൻസി ജീവനക്കാരായ യുവാവിനും യുവതിക്കും ക്രൂരമർദ്ദനം. യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിന് കാരണം. ഇന്നലെ വൈകിട്ട് അഞ്ചുമണിക്കാണ് സംഭവം. വെള്ളാരംകുന്നിലുള്ള കിഴക്കേടത്ത് ഗ്യാസ് ഏജൻസി ജീവനക്കാരാണ് പ്രതീക്ഷയും, ജിസ്മോനും. ഗ്യാസ് കണക്ഷൻ ഉള്ളവർക്ക് മസ്റ്ററിംഗ് […]
വീണ്ടും ജീവനെടുത്ത് കാട്ടാന; വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീയെ ചവിട്ടിക്കൊന്നു
ഇടുക്കി: കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് സംഭവം. ഇടുക്കി പീരുമേടിനു സമീപം വനത്തിനുള്ളിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. മലമ്പണ്ടാര വിഭാഗത്തിൽ പെട്ട സീത (54) ആണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വഴി ഇവരെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇടുക്കില്‍ തുടര്‍ച്ചായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളുടെ […]
ഇറച്ചിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; ഇടുക്കി കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്ന് 7 കിലോ കഞ്ചാവ് പിടിച്ചു
ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ്സ് പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്നും ഏഴു കിലോയോളം കഞ്ചാവ് പിടിച്ചു. ഉപ്പുകണ്ടം ആലേപുരക്കൽ എസ് രതീഷ്, ഒഡീഷ സ്വദേശികളായ സമീർ ബെഹ്‌റ, ലക്കി മായക് എന്നിവരാണ് പിടിയിൽ ആയത്. രതീഷ് ഇരട്ടയാർ പഞ്ചായത്ത് ഒൻപതാം വാർഡ് മെമ്പറാണ്. മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇറച്ചി […]
ഇടുക്കിയും റെയില്‍വേ ഭൂപടത്തിലേക്ക്; ശബരിപാത യാഥാര്‍ഥ്യമാകുന്നു, കേന്ദ്ര സംഘം ഉടന്‍ കേരളത്തിലേക്ക്
തിരുവനന്തപുരം: അങ്കമാലി-എരുമേലി ശബരി റെയില്‍പാത പതിറ്റാണ്ടുകള്‍ക്കു ശേഷം പ്രതീക്ഷയുടെ ട്രാക്കിലേക്ക്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. ഉടന്‍ തന്നെ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം കേരളത്തിലെത്തും. പാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന […]
എംഎം ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്റെ അനധികൃത പ്രവര്‍ത്തനം: ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കളക്ടര്‍
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്. മഴയ്ക്ക് ശമനമുണ്ടെങ്കിലും അപകട സാധ്യതയുള്ള മേഖലകളിലെ സാഹസിക വിനോദസഞ്ചാരത്തിന് ജില്ലാ […]
ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു
ഇടുക്കി ഉപ്പുതറ ആലടിയിൽ അപകടത്തിൽപ്പെട്ട വാഹനത്തിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നവീനയെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ അപകടത്തിൽ പരിക്കേറ്റ നവീന കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അപകടം മനപ്പൂർവ്വം […]
ഇടുക്കിയിൽ കോളജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്
ഇടുക്കി പുള്ളിക്കാനത്ത് കോളജ് ബസ് മറിഞ്ഞ് ഡ്രൈവർക്കും 12 വിദ്യാർഥികൾക്കും പരുക്കേറ്റു. പരുക്കേറ്റ ഡ്രൈവർ കാഞ്ഞിരക്കാട്ടുക്കുന്നേൽ ജോസകുട്ടിയുടെ നില ഗുരുതരമാണ്. പുള്ളിക്കാനം ഡി സി കോളജിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ച മറഞ്ഞതാണ് അപകടത്തിന് കാരണം. ബസ് നിയന്ത്രണം വിട്ട് കോളജ് കവാടാത്തിന് സമീപം […]
ഇടുക്കിയിലെ കയ്യേറ്റങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കും; മന്ത്രി കെ രാജൻ
ഇടുക്കിയിലെ കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കുറ്റക്കാർ ആരാണെങ്കിലും റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും. കയ്യേറ്റങ്ങൾക്കെതിരായ ഏറ്റവും പ്രധാനപ്പെട്ട നടപടിയാണ് ചൊക്ര മുടിയിലേതെന്നും കെ രാജൻ പറഞ്ഞു. ചൊക്ര മുടിയിൽ കൈയേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ സഹായകമായത് […]
