India

കൂടുതല്‍ക്കാലം പ്രധാനമന്ത്രി; ഇന്ദിരാ ഗാന്ധിയുടെ റെക്കോര്‍ഡ് മറികടന്ന് നരേന്ദ്രമോദി

തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ക്കാലം പ്രധാനമന്ത്രി പദവിയിലിരുന്നവരില്‍ രണ്ടാം സ്ഥാനത്തെത്തി നരേന്ദ്രമോദി. ഇന്ന് മോദി അധികാരത്തിൽ 4078 ദിവസം പൂർത്തിയാക്കും. ഇന്ദിരാഗാന്ധിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് മറികടന്നത് (4077 ദിവസം). 1966 ജനുവരി 24 മുതല്‍ 1977 മാര്‍ച്ച് 24 വരെ 4077 ദിവസമാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്. രാജ്യത്ത് ഏറ്റവും […]

India

ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്! ഉടന്‍ ഡിലീറ്റ് ചെയ്യണം; സൈബര്‍ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി: സമാര്‍ട്ട് ഫോണില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം.സൈബര്‍ തട്ടിപ്പിലേക്ക് നയിക്കാവുന്ന ചില ആപ്പുകള്‍ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യരുതെന്ന മുന്നറിയിപ്പാണ് ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ നല്‍കിയിരിക്കുന്നത്. ഉപയോക്താക്കള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് ചില ആപ്ലിക്കേഷനുകള്‍ ഡിലീറ്റ് ചെയ്യണമെന്നും ഇത്തരം ആപ്പുകള്‍ റീ ഇന്‍സ്റ്റാള്‍ […]

India

‘സാമ്പത്തിക രംഗത്ത് രാജ്യം കുതിക്കുന്നു, 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി; പ്രധാനമന്ത്രി

തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ എല്ലാ പാർട്ടികളും ഒന്നിച്ച് നിന്നു, ആ ഐക്യം പാർലമെന്‍റിലും പ്രതിഫലിക്കണമെന്ന് പ്രധാനമന്ത്രി. പാര്‍ലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷകാല സമ്മേളനം വളരെ പ്രധാനപ്പെട്ടതാണ്. ഏറെ ഗൗരവത്തോടെ പരിഗണിക്കണം. ലോക്സഭയിലും, രാജ്യസഭയിലും രാജ്യത്തിൻ്റെ യശസ് ഉയർത്താൻ ഒരേ രീതിയിൽ ശബ്ദം ഉയരണം. ഓരോ രാഷ്ട്രീയ […]

India

കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കാൻ 24,000 കോടി രൂപ, 1. 7 കോടി കർഷകർക്ക് പ്രയോജനം! കാർഷിക മേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

കാർഷിക മേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പ്രധാനമന്ത്രി ധൻ ധന്യ യോജനയ്ക്ക് 24,000 കോടി രൂപ മന്ത്രിസഭ അംഗീകരിച്ചു. 100 കർഷക ജില്ലകൾ വികസിപ്പിക്കാൻ 24000 കോടി രൂപ വകയിരുത്തും. പദ്ധതിയുടെ പ്രയോജനം 1. 7 കോടി കർഷകർക്ക് ലഭിക്കും. ഓരോ സംസ്ഥാനത്തുനിന്നും കുറഞ്ഞത് ഒരു ജില്ലയെയെങ്കിലും […]

No Picture
Business

ഉപഭോക്താക്കൾക്കും വ്യവസായികൾക്കും ആശ്വാസം; രാജ്യം ജിഎസ്ടി മേക്ക് ഓവറിലേക്ക്

ജിഎസ്ടി നടപ്പാക്കിയിട്ട് എട്ട് വർഷമാകുമ്പോൽ ആദ്യ പരിഷ്കാരത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പച്ചക്കൊടി. സ്ലാബ് മാറ്റങ്ങളും നടപടിക്രമങ്ങൾ ലളിതമാക്കലുമാണ് പരിഷ്കാരങ്ങളുടെ ഭാഗമായി പരിഗണിക്കുന്നത്. അടുത്ത മാസം നടക്കുന്ന ജിഎസ്ടി  കൗൺസിലിൽ ഇത് സംബന്ധിച്ചുള്ള നിർദേശങ്ങളുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനങ്ങളുമായി ചർച്ചകൾ നടത്തിയതിന് ശേഷം മാത്രമായിരിക്കും മാറ്റങ്ങളിൽ അന്തിമ തീരുമാനമെടുക്കുക. എന്നാൽ ഇത്തരത്തിലൊരു […]

India

‘ഇന്ത്യ-ചൈന ഉഭയകക്ഷി ബന്ധത്തിൽ പുരോഗതി’: ബീജിങിൽ എസ് ജയശങ്കർ

ഇന്ത്യ-ചൈന ബന്ധത്തിൽ നല്ല പുരോഗതിയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് പ്രതികരണം. അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ശ്രമം തുടരാനും തീരുമാനമായി. ഭീകരതയോട് സഹിഷ്ണുത ഇല്ലെന്ന നിലപാട് എസ്‌സി‌ഒ യോഗത്തിൽ ഉയർത്തി പിടിക്കും. ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയെ ചെറുക്കുക […]

India

യുപിഐ അടക്കം നാല് കരാറുകളിൽ ഒപ്പുവച്ചു; വികസനത്തിന് കൈകോർത്ത് ഇന്ത്യയും നമീബിയയും

നമീബിയയുമായുള്ള സഹകരണം വർധിപ്പിക്കുന്നതിൽ ഇന്ത്യ എക്കാലവും പ്രതിജ്ഞാബദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൃഷി, ഐ.ടി, സൈബർ സുരക്ഷ, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, ശിശുക്ഷേമം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികൾക്ക് മോദി പിന്തുണ വാഗ്ദാനം ചെയ്തു. ഇരു രാജ്യങ്ങൾ തമ്മിലെ ഉഭയകക്ഷി ബന്ധം ക്രിക്കറ്റ് കളിയിലെ വാംഅപ്പ് പോലെ ഒരു തുടക്കം […]

India

‘രാഷ്ട്രീയം ഉപേക്ഷിച്ചാൽ ജീവിതം വേദങ്ങൾക്കും ഉപനിഷത്തുകൾക്കുമായി മാറ്റിവെക്കും’; അമിത് ഷാ

രാഷ്ട്രീയത്തിനു ശേഷമുള്ള തന്റെ വിരമിക്കൽ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമിത് ഷാ. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾക്കും മറ്റ് സഹകരണ തൊഴിലാളികൾക്കും വേണ്ടി സംഘടിപ്പിച്ച ‘സഹകാർ സംവാദ്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതത്തിന്റെ ശേഷിച്ച ഭാഗം വേദങ്ങൾക്കും ഉപനിഷത്തുകൾക്കും ജൈവ കൃഷിക്കും […]

India

രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്; 1300 കോടി രൂപയുടെ അഴിമതി നടന്നതായി കണ്ടെത്തി

രാജ്യത്തെ 40 മെഡിക്കൽ കോളജുകളിൽ സിബിഐ റെയ്ഡ്. മെഡിക്കൽ കോളേജുകൾക്കും ഫാർമസി കോളജുകൾക്കും അംഗീകാരം നൽകുന്നതിൽ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. റെയ്ഡിൽ 50 ലക്ഷം രൂപയോളം പിടികൂടിയതായും വിവരം. കർണാടക രാജസ്ഥാൻ ഛത്തീസ്ഗഡ് ഉത്തർപ്രദേശ് ഡൽഹി മധ്യപ്രദേശ് ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കോളജുകളിലാണ് റെയ്ഡ് നടന്നത്.1300 […]

Keralam

നാളെ ദേശീയ പണിമുടക്ക്, സർക്കാർ ജീവനക്കാരും പണിമുടക്കിൽ ഭാഗമാകും

തൊഴിലാളി സംഘടനകളുടെ ദേശീയ പണിമുടക്ക് നാളെ . കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പത്ത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ ഭാഗമാകും. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്യുഎ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ 10 ദേശീയ ട്രേഡ് യൂണിയനുകളുടെ […]