World

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന് പാക് വിദേശകാര്യ മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുമായുളള വ്യാപാര ബന്ധം പാകിസ്ഥാൻ പുനഃസ്ഥാപിച്ചേക്കും. യുകെ-യൂറോപ്പ് സന്ദര്‍ശനത്തിനിടെ പാകിസ്ഥാൻ വിദേശ കാര്യമന്ത്രി ഇഷാക് ദാര്‍ ആണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. 2019 ല്‍ ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഇന്ത്യ-പാകിസ്ഥാൻ വ്യാപാര ബന്ധത്തിനും പൂട്ട് വീണത്. അതേസമയം ഇന്ത്യയുമായി അനുരഞ്ജനത്തിന് ഒരുങ്ങുന്നതിന് മുമ്പ് […]

India

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലേക്ക്

ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഭൂട്ടാനിലേക്ക് പുറപ്പെട്ടു. ശനിയാഴ്ചയാണ് തിരിച്ചെത്തുക. അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ മോദിയുടെ ഭൂട്ടാന്‍ സന്ദര്‍ശനം. ഇന്ത്യ-ഭൂട്ടാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി വ്യക്തമാക്കി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. […]

India

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ

ദില്ലി : രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയ്യതി അൽപ്പ സമയത്തിനുളളിൽ പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിഗ്യാന്‍ ഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. ആറ് ഘട്ടങ്ങളിൽ അധികമായി ഇത്തവണ തെരഞ്ഞെടുപ്പ് നടത്താനാണ് നീക്കമെന്നാണ് വിവരം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. ലോക് […]

India

അഗ്നി-5 മിസൈൽ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ

തിരുവനന്തപുരം : അഗ്നി-5 മിസൈൽ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി ഇന്ത്യ. ഇന്നലെയാണ് അഗ്നി-5 മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. തിരുവനന്തപുരം സ്വദേശിയായ മലയാളി ശാസ്ത്രജ്ഞ ഷീന റാണിയാണ് ‘മിഷന്‍ ദിവ്യാസ്ത്ര’ എന്ന പേരില്‍ നടത്തിയ ഈ ദൗത്യത്തിന് ചുക്കാന്‍ പിടിച്ചത്. ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് റിസേര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ(ഡിആര്‍ഡിഒ) […]

World

നയതന്ത്ര ചർച്ചകളിലൂടെ ഇരുരാജ്യങ്ങളും പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വിശ്വാസമുണ്ട്; മുൻ മാലിദ്വീപ് പ്രസിഡന്റ്

ന്യൂഡൽഹി : ഇന്ത്യക്കെതിരായ ബഹിഷ്കരണ ആഹ്വാനത്തിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് മുൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ്. ടൂറിസം മേഖലയിലടക്കം പുതിയ നയം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മാലിദ്വീപിലെ ജനങ്ങൾക്കു വേണ്ടി നഷീദ് ക്ഷമാപണം നടത്തി. 2023ൽ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരത്തിലേറിയതോടെ ഇന്ത്യവിരുദ്ധ നിലപാടാണ് അദ്ദേഹം […]

Sports

ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം

ധരംശാല: ഇം​ഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്നിംഗ്സ് ജയം. രണ്ടാം ഇന്നിം​ഗ്സിൽ ഇം​ഗ്ലണ്ട് 195 റൺസിന് ഓൾ ഔട്ടായി. ഒരു ഇന്നിം​ഗ്സിനും 64 റൺസിനുമാണ് ഇന്ത്യയുടെ ജയം. 84 റൺസെടുത്ത ജോ റൂട്ടിൻ്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യൻ ജയം അൽപ്പം വൈകിപ്പിച്ചത്. പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കി. ആദ്യ […]

Fashion

28 വർഷങ്ങൾക്കിപ്പുറം സൗന്ദര്യമത്സരത്തിന് വേദിയായി ഇന്ത്യ; രാജ്യത്തിനായി സിനിഷെട്ടി

നീണ്ട ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും ഇന്ത്യ മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുകയാണ്. ഇന്ന് മുംബൈയിൽ വച്ചാണ് ഫിനാലെ ചടങ്ങുകൾ നടക്കുന്നത്. പ്രശസ്ത സംവിധായകനും നിർമാതാവുമായ കരൺ ജോഹറാണ് എഴുപത്തിയൊന്നാമത് മിസ് വേൾഡ് മത്സരത്തിന്റെ അവതാരകൻ. വൈകുന്നേരം 7.30-ന് തുടങ്ങുന്ന ചടങ്ങുകൾ 10.30-ഓടെ അവസാനിക്കും.  കർണാടകയിൽ നിന്നുള്ള സിനി […]

India

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ; ഉദ്ഘാടനം ഇന്ന്

നദിക്കടിയില്‍ കൂടിയുള്ള രാജ്യത്തെ ആദ്യ മെട്രോ ടണല്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. ബംഗാളിലെ കൊല്‍ക്കത്തയില്‍ ഹൂഗ്ലി നദിക്ക് അടിയില്‍ക്കൂടിയാണ് മെട്രോ കടന്നുപോകുന്നത്. ഹൗറയിലെ ഫൂല്‍ബഗന്‍ മെട്രോ സ്റ്റേഷനേയും ഹൗറ മൈതാന്‍ മെട്രോ സ്റ്റേഷനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണലാണ് ഉദ്ഘാടനം ചെയ്യുന്നത്. ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ പതിനാറ് […]

Travel and Tourism

നേപ്പാൾ സന്ദർശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്

നേപ്പാൾ സന്ദർശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്. ഫെബ്രുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾ നേപ്പാൾ സന്ദർശിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നേപ്പാളിൽ ആകെ 97426 വിനോദസഞ്ചാരികൾ എത്തിയതായി നേപ്പാൾ ടൂറിസം ബോർഡ് (എൻടിബി) അറിയിച്ചു. ഇതിൽ 25578 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ചൈനയിൽ നിന്ന് […]

Sports

ന്യൂസിലൻഡിന് തോൽവി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയോടു 172 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതാടെയാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ തലപ്പത്തേക്ക് കയറിയത്. കിവികള്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത്. 64.58 ശതമാനം പോയിന്റുമായാണ് […]