Sports

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ; നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് ജയം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നിർണായകമായ നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റിനാണ് ആതിഥേയരുടെ വിജയം.  ഇംഗ്ലണ്ട് ഉയര്‍ത്തിയ 192 റണ്‍സ് വിജയലക്ഷ്യം ഒരു സെഷനും ഒരു ദിവസവും ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്.  ഇന്ത്യയ്ക്കായി രോഹിത് ശർമയും (54) ശുഭ്മാന്‍ ഗില്ലും (52) അർദ്ധ സെഞ്ചുറി നേടി. […]

Sports

ആകാശ് ദീപ് ആദ്യ സെഷനിൽ ഹീറോ; നോബോളിന് പിന്നാലെ വിക്കറ്റ് വേട്ട

റാഞ്ചി: ഇം​ഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഹീറോയായി പേസർ ആകാശ് ദീപ്. അരങ്ങേറ്റ മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് ബംഗാൾ താരം വീഴ്ത്തിയത്. ഇന്ത്യയ്ക്കെതിരെ ആദ്യ സെഷൻ പിന്നിടുമ്പോൾ ഇം​ഗ്ലണ്ട് ബാറ്റിം​ഗ് തകർച്ച നേരിടുകയാണ്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെന്ന നിലയിലാണ്. ഒരൽപ്പം നിർഭാ​​ഗ്യത്തോടെയാണ് ആകാശ് […]

Sports

രാജ്കോട്ടില്‍ ഇംഗ്ലണ്ടിനെ കറക്കി വീഴ്ത്തിയ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം

രാജ്കോട്ട്: രാജ്കോട്ട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് വിജയം. 557 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച ഇന്ത്യ ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 39.3 ഓവറില്‍ 122 റണ്‍സിന് എറിഞ്ഞിട്ടാണ് 434 റണ്‍സിന്‍റെ റെക്കോര്‍ഡ് വിജയം സ്വന്തമാക്കിയത്. റണ്‍സുകളുടെ അടിസ്ഥാനത്തില്‍ ടെസ്റ്റിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ വിജയമാര്‍ജിനും 1934നുശേഷം ഇംഗ്ലണ്ടിന്‍റെ ഏറ്റവും […]

India

പാമോയില്‍ വില കുത്തനെ കുറഞ്ഞു; ഭക്ഷ്യ എണ്ണ ഇറക്കുമതി കുറച്ച് ഇന്ത്യ

ഭക്ഷ്യ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് പാമോയില്‍ വില കുത്തനെ കുറഞ്ഞു. കഴിഞ്ഞ ഒമ്പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പാമോയില്‍ വ്യാപാരം നടക്കുന്നത്.ഇറക്കുമതി നികുതിയില്ലാതെ  ഇറക്കുമതി ചെയ്ത  ക്രൂഡ് പാം ഓയിലിന്റെ വില ഒരു മെട്രിക് ടണ്ണിന് 77,500 രൂപയാണ്, അതേസമയം ഇതിനകം ഇറക്കുമതി ചെയ്ത […]

Sports

വിശാഖപട്ടണത്ത് ജയ്സ്വാളിന്റെ വിളയാട്ടം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

വിശാഖപട്ടണം ടെസ്റ്റില്‍ യുവതാരം യശസ്വി ജയ്സ്വാളിന്റെ സെഞ്ചുറിക്കരുത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് ആതിഥേയർ നേടിയത്. ജയ്സ്വാളും (179) രവി അശ്വിനുമാണ് (5) ക്രീസില്‍ തുടരുന്നത്. ഇംഗ്ലണ്ടിനായി ഷോയിബ് ബഷീറും റേഹാന്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം […]

India

ബിഹാറിൽ സ്പീക്കറെ നീക്കാൻ അവിശ്വസ പ്രമേയവുമായി എൻഡിഎ സർക്കാർ

പട്ന‌: ബിഹാറിൽ അധികാര മാറ്റത്തിന് പിന്നാലെ സ്പീക്കറെ നീക്കാൻ അവിശ്വസ പ്രമേയവുമായി എൻഡിഎ സർക്കാർ. ആർജെഡി നേതാവ് അവാധ് ബിഹാരി ചൗധരിക്കെതിരെയാണ് നീക്കം. ഇത് സംബന്ധിച്ച് നിയമസഭ സെക്രട്ടറിക്ക് എംഎൽഎമാർ നോട്ടീസ് നൽകി. നിലവിലെ സാഹചര്യത്തിൽ 128 എംഎൽഎമാരുടെ പിന്തുണയുള്ള സർക്കാരിന് അനായാസം സ്പീക്കറെ നീക്കാൻ സാധിക്കും. ആർജെഡിയും […]

India

75-ാം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ ഇന്ത്യ

എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ നിറവിൽ രാജ്യം. സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് ദില്ലിയിലെ കർത്തവ്യപഥ് സാക്ഷ്യം വഹിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പ്രധാനമന്ത്രി ദില്ലിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.  കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക […]

India

ജിയോയ്ക്കും എയർടെല്ലിനും എതിരാളി; ഇന്ത്യയില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം തുടങ്ങാന്‍ സ്റ്റാര്‍ലിങ്ക്

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കന്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക് താമസിയാതെ ഇന്ത്യയില്‍ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ തുടങ്ങും. ഇതിനുള്ള പ്രാഥമികാനുമതി ടെലികോം വകുപ്പ് കമ്പനിക്കു നല്‍കിയതായാണ് വിവരം. ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആന്റ് ഇന്റേണൽ ട്രേഡിന് മുമ്പാകെ ഓഹരിയുമായി ബന്ധപ്പെട്ട വിവരങ്ങളിൽ വ്യക്തത […]

India

ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം; ജനുവരി 12-ന് തുറന്നുകൊടുക്കും

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലമായ മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് പാലം ജനുവരി 12-ന് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും. വലിയ വാഹനങ്ങള്‍ക്ക് 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ആറുവരി പാതയില്‍, ചെറു വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. കാര്‍, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ്, മിനിബസുകള്‍, ടു ആക്‌സില്‍ ബസുകള്‍ […]

India

അറബിക്കടലിൽ പത്തിലധികം യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം കടൽ കൊള്ളക്കാര്‍

വടക്കൻ, മധ്യ അറബിക്കടൽ മുതൽ ഏദൻ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന മേഖലയിൽ പത്തിലധികം മുൻനിര യുദ്ധക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ. മറൈൻ കമാൻഡോകളുമായാണ് കപ്പലുകൾ വിന്യസിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി സുരക്ഷിതമാക്കുക, കടൽക്കൊള്ളക്കാരുടെ ഭീഷണി തടയുക ഡ്രോൺ ആക്രമണങ്ങളും തടയുക എന്നിവയാണ് നാവിക സാന്നിധ്യം വർധിപ്പിക്കുന്നതിന് പിന്നിലെ ലക്ഷ്യങ്ങള്‍. ഇന്ത്യ സ്വതന്ത്രമായാണ് […]