Technology

ഡ്യുവല്‍-ചാനല്‍ എബിഎസ്, ടോര്‍ക്ക് കണ്‍ട്രോള്‍ സവിശേഷതകള്‍; ‘എന്‍എക്സ്200’, പുതിയ ബൈക്ക് പുറത്തിറക്കി ഹോണ്ട

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്റ് സ്‌കൂട്ടര്‍ ഇന്ത്യ പുതിയ ബൈക്ക് ആയ എന്‍എക്സ്200 പുറത്തിറക്കി. പുതിയ ഹോണ്ട എന്‍എക്സ്200ന്റെ വില 1,68,499 രൂപയാണ് (എക്സ്-ഷോറൂം, ഡല്‍ഹി). ഇന്ത്യയിലുടനീളമുള്ള എല്ലാ എച്ച്എംഎസ്ഐ റെഡ് വിങ്, ബിഗ് വിങ് ഡീലര്‍ഷിപ്പുകളിലും വാഹനം ലഭ്യമാണ്. ഹോണ്ടയുടെ പ്രീമിയം അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളുമായി […]

India

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി അന്തരിച്ചു

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ് അന്തരിച്ചു. മതിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ലക്നൗവിലെ സഞ്ജയ് ​ഗാന്ധി പോസ്റ്റ് ​ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് ആരോഗ്യനില ഗുരുതരമായി മരണം സംഭവിച്ചത്. കഴിഞ്ഞ […]

India

എ ഐ സാധ്യതകൾ അതിശയകരം, ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ കഴിയും; പ്രധാനമന്ത്രി

എ ഐ സാധ്യതകൾ അതിശയകരം എന്ന് പ്രധാനമന്ത്രി. ഭരണം എന്നത് എല്ലാവരിലേക്കും എത്തിക്കുന്നത് കൂടിയാണ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങി നിരവധി കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ ദശലക്ഷക്കണക്കിന് ജീവിതങ്ങളെ പരിവർത്തനം ചെയ്യാൻ AI-ക്ക് കഴിയും. സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള യാത്ര എളുപ്പത്തിലും വേഗത്തിലും മാറുന്ന ഒരു ലോകം സൃഷ്ടിക്കാൻ എ […]

India

മഹാകുംഭമേള; ഇതുവരെ സ്നാനം നടത്തിയത് 38.97 കോടി പേർ, ഇന്നലെ 67.68 ലക്ഷം പേരെത്തി

മഹാ കുംഭമേളയിൽ ഇതുവരെ സ്നാനം നടത്തിയത് 38.97 കോടി പേർ. തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഔദ്യോഗിക കണക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്ത് വിട്ടു. ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തി. ഇന്നലെ മാത്രം 67.68 ലക്ഷം പേർ സ്നാനം നടത്തിയെന്നും യുപി സർക്കാർ വ്യക്തമാക്കി. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ കഴിഞ്ഞ […]

India

അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നത് ആദ്യ സംഭവമൊന്നുമല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നത് ആദ്യ സംഭവമൊന്നുമല്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. 2009 മുതല്‍ അമേരിക്ക അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്നുണ്ട്. 2012 മുതല്‍ യുഎസ് നാടുകടത്തുന്നവരെ വിലങ്ങണിയിക്കാറുണ്ട്. സ്ത്രീകളെയും കുട്ടികളെയും വിലങ്ങ് ഇട്ടിരുന്നില്ലെന്നും വിദേശകാര്യമന്ത്രി ജയശങ്കര്‍ പറഞ്ഞു. രാജ്യസഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. നിയമവിരുദ്ധ […]

Sports

കാവിയും ഓറഞ്ചുമില്ല; ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പ് പുതിയ ജേഴ്സി അവതരിപ്പിച്ച് ടീം ഇന്ത്യ

ചാമ്പ്യൻസ് ട്രോഫിക്ക് മുൻപ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്ക് തൊട്ടു മുമ്പാണ് ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അവതരിപ്പിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇന്ത്യ ഇതേ ജേഴ്സി തന്നെയായിരിക്കും ധരിക്കുക. പരമ്പരാഗത ഇളം നീലനിറത്തിനൊപ്പമുളള ജേഴ്സിയില്‍ പുതുതായി ഇരുതോളുകളിലും ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന […]

India

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

മഹാകുംഭ മേളയിലെ അമൃത് സ്‌നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം പറഞ്ഞില്ല. ബുധനാഴ്ച പുലര്‍ച്ചെ മഹാകുംഭമേളയില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഉണ്ടായ അപകടം അങ്ങേയറ്റം ദുഃഖകരമെന്ന് മോദി എക്‌സില്‍ കുറിച്ചു. അപകടത്തില്‍ ജീവന്‍ […]

India

വാട്സ്ആപ്പ് വഴിയോ ഇലക്ട്രോണിക് മാധ്യമം വഴിയോ പൊലീസ് നോട്ടീസ് അയക്കരുത്: സുപ്രീം കോടതി ഉത്തരവ്

പരിഷ്കരിച്ച ക്രിമിനൽ നടപടി ചട്ടം ഭാരതീയ നാഗരിക്ക് സുരക്ഷാ സൻഹിത (ബിഎൻഎസ്എസ്) 2023 പ്രകാരം വാട്ട്‌സ്ആപ്പ് വഴിയോ മറ്റ് ഇലക്ട്രോണിക് മോഡുകൾ വഴിയോ പ്രതികൾക്ക് നോട്ടീസ് നൽകാൻ പോലീസിന് കഴിയില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷും രാജേഷ് ബിന്ദലും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻ്റേതാണ് സുപ്രധാന ഉത്തരവ്. അനുവദനീയമായ […]

India

പ്രധാനമന്ത്രി മഹാ കുംഭമേളയിൽ പങ്കെടുക്കും, മനുഷ്യത്വത്തിന്റെ സമുദ്രമെന്ന് മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാ കുംഭമേളയിൽ പങ്കെടുക്കും. പ്രയാഗ്രാജിൽ ഫെബ്രുവരി 5 ന് സന്ദർശനം നടത്തുമെന്നാണ് വിവരം. ഉപരാഷ്ട്രപതിയും കുംഭമേള സന്ദർശിക്കും. ജഗ്ദീപ് ധൻകർ ഫെബ്രുവരി ഒന്നിന് കുംഭമേള സന്ദർശിക്കും. രാഷ്ട്രപതി ദ്രൗപതി മുർമു കുംഭമേളയിൽ പങ്കെടുത്തേക്കും. സന്ദർശനം ഫെബ്രുവരി 10 നെന്നാണ് വിവരം. പ്രയാഗ്‌രാജിൽ മഹാകുംഭമേള ആരംഭിച്ചിരിക്കുകയാണ്. […]

India

ഒഡീഷയിലെ നുവാപാഡ ജില്ലയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന

ഒഡീഷയിലെ നുവാപാഡ ജില്ലയിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. തലയ്ക്ക് ഒരുകോടി രൂപ വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടു. ഒഡിഷ -ഛത്തീസ്ഗഡ് സംയുക്ത സേനയുടെ ദൗത്യത്തിലാണ് നടപടി. മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടെന്ന് രഹസ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സേനയുടെ തെരച്ചിൽ. ചൊവ്വാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇരു സംസ്ഥാനങ്ങളിലേയും പോലീസ്, ഛത്തീസ്ഗഡിലെ കോബ്ര […]